കൊല്ലം: ഭര്‍ത്തൃപീഡനത്തെ തുടര്‍ന്ന് ബി.എ.എം.എസ് വിദ്യാര്‍ത്ഥിയായിരുന്ന വിസ്മയ ആത്മഹത്യ ചെയ്ത കേസിന്റെ വിധി ഇന്ന് പ്രഖ്യാപിക്കും.ഇതിനിടെ ഭര്‍ത്താവ് കിരണ്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത് വന്നിരിക്കുകയാണ്.ഇതില്‍ നിന്ന് കിരണിന്റെ സ്ത്രീധനത്തോടുളള അമിത ആര്‍ത്തി വ്യക്തമാകും.തനിക്ക് ഇഷ്ടപ്പെട്ട കാറിന് വേണ്ടി കിരണ്‍ വിസ്മയുമായി വിലപേശുന്നതിന്റെ ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്.
കിരണിന് വോക്സ് വാഗണ്‍ വെന്റോ ആയിരുന്നു ഇഷ്ടപ്പെട്ട കാര്‍ എന്നും, എന്നാല്‍ വിസ്മയുടെ വീട്ടുകാര്‍ വാങ്ങി തന്ന കാര്‍ കണ്ട് തന്റെ കിളി പോയെന്നും, വിവാഹത്തിന്റെ തലേദിവസമായത് കൊണ്ട് മാത്രമാണ് പിന്‍മാറാതിരുന്നതെന്നും കിരണ്‍ വിസ്മയോട് പറയുന്നുണ്ട്.
വിസ്മയയും കിരണും തമ്മില്‍ ഉണ്ടായ സംഭാഷണം ഇങ്ങനെ
‘ എംജി ഹൈക്ടര്‍ കണ്ടപ്പോള്‍ വിളിച്ചോ, സ്കോഡാ റാപ്പിഡ് കണ്ടപ്പോള്‍ വിളിച്ചോ, വെന്റോ കണ്ടപ്പോള്‍ വിളിച്ചോ…എനിക്കിഷ്ടം സിറ്റി ആയിരുന്നു.ഞാന്‍ തന്നെ അങ്ങോട്ട് പറഞ്ഞിട്ടുണ്ട് അതിന് വില കൂടുതലാണെന്ന് അത് നോക്കെണ്ടാന്ന്…നിങ്ങളുടെ എച്ചിത്തരം കണ്ടപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി. വെന്റോ എടുത്ത് തരാമെന്ന് ഫിക്സ് ചെയ്ത് വെച്ചതല്ലേ…. പിന്നെ എന്താണ്് രാത്രിയ്ക്ക് രാത്രി ഈ സാധനം എടുത്ത് അവിടെ വെച്ചിരിക്കുന്നത്.രാത്രി ഞാന്‍ വന്നപ്പോഴാണ് ഈ സാധനം ഞാന്‍ കാണുന്നത്.അപ്പഴേ എന്റെ് കിളി പറന്നു പോയി…
പക്ഷേ അന്ന് കുഴപ്പമില്ലായിരുന്നല്ലോ…(വിസ്മയ ചോദിക്കുന്നു), അന്ന് കുഴപ്പമില്ലാഞ്ഞിട്ടല്ല…അല്ലെങ്കില്‍ ആ കല്യാണം വേണ്ടെന്ന് വെക്കണം…എന്നെ എല്ലാവരുംകൂടി വഴക്ക് പറയും അതുകൊണ്ടാ…
ബാത്ത്റൂം പണിയാനും ഷെഡ് പണിയാനും കാശുണ്ട്…
ഞാന്‍ വ്യക്തമായി വെന്റോ വേണമെന്ന് പറഞ്ഞതാ…ഞാന്‍ ഇയാളുടെ അടുത്ത് പറഞ്ഞതല്ലേ അതെന്തേ അവരുടെ അടുത്ത് പറയാഞ്ഞത്…..’
രാവിലെ 11ന് കൊല്ലം ഒന്നാം അഡീഷമല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍.സുജിത്താണ് വിധി പറയുക.2020 മെയ് 30ന് ബി.എഎംഎസ് വിദ്യാര്‍ത്ഥിയായിരുന്ന വിസ്മയും, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെകടര്‍ കിരണ്‍കുമാറും വിവാഹിതരായത്.കൊല്ലം പോരുവഴിയിലെ ഭര്‍ത്തൃവീട്ടില്‍ കഴിഞ്ഞ ജൂണ്‍ 21ന് വിസ്മയ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: