ന്യൂദല്‍ഹി: രാജ്യത്തെ ഇന്ധനവില കുറച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പെട്രോള്‍ വിലയിലുള്ള എക്സൈസ് തീരുവ ലീറ്ററിന് എട്ടു രൂപയും ഡീസലിന്റെ ലീറ്റിന് ആറു രൂപയുമാണ് നിലവില്‍ കുറച്ചത്. ഇതോടെ പെട്രോളിന്റെ വിലയില്‍ ലീറ്ററിന് 10.45 രൂപയും ഡീസലിന്റെ വിലയില്‍ 7.37 രൂപയും കുറയും. പുതിയ വില നാളെ രാവിലെ മുതല്‍ നിലവില്‍വരും.
ഇതിനു പുറമെ പാചകവതക സിലിന്‍ഡറിന് 200രുപയും കുറച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് പ്രഖ്യാപിച്ചു. അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതാണ് ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കിയിരന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: