ന്യൂദല്‍ഹി: ചിന്തന്‍ ശിബിര്‍ പരാജയമായിരുന്നുവെന്ന് കോണ്‍ഗ്രസ് സഹയാത്രികനും തെരഞ്ഞെടുപ്പ് വിദഗ്ധനുമായ പ്രശാന്ത് കിഷോര്‍. ശിബിരം കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുറച്ചു സമയം കൂടി ലഭിച്ചുവെന്നല്ലാതെ ഒന്നുമില്ല. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പകളില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്നും പ്രശാന്ത് പറഞ്ഞു.
ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പകളില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയും. ചിന്തന്‍ ശിബിരം കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുറച്ചു സമയം കൂടി ലഭിച്ചുവെന്നല്ലാതെ ഒന്നുമില്ല. ഒരു അര്‍ഥവും ഇല്ലാത്ത ഒന്നായി അത് പരിണമിച്ചു. അദേഹം ട്വിറ്ററില്‍ കുറിച്ചു.
തെരഞ്ഞെടുപ്പില്‍ അടിക്കടി ലഭിക്കുന്ന തിരിച്ചടികളില്‍ നിന്നും കരകയറാനും സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനുമായാണ് കോണ്‍ഗ്രസ് ചിന്തന്‍ ശിവിര്‍ സംഘടിപ്പിച്ചത്. ചുമതലകള്‍ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍, നേതാക്കള്‍ക്കുള്ള പ്രായപരിധി നിശ്ചയിക്കല്‍, തുടങ്ങീ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് കരുതിയെങ്കിലും ഒന്നും തന്നെ സംഭവിച്ചില്ല. പാര്‍ട്ടിയെ നന്നാക്കാന്‍ പ്രശാന്ത് കിഷോര്‍ മുന്നോട്ടുവെച്ച ഉപാധികള്‍ ശിബിരത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും ഫലംകണ്ടില്ലായെന്നാണ് പ്രശാന്ത് കിഷോറിന്റെ വിലയിരുത്തല്‍.
ചിന്തന്‍ ശിവിര്‍ നടന്നതിന് പിന്നാലെ പ്രധാനപ്പെട്ട നേതാക്കള്‍ പാര്‍ട്ടി വിട്ട് പോയതും കോണ്‍ഗ്രസിന് തിരിച്ചടിയായി. ഗുജറാത്തിലെ പാര്‍ട്ടിയുടെ മുഖമായിരുന്ന ഹാര്‍ദിക് പട്ടേല്‍, പഞ്ചാബ് പിസിസി മുന്‍ അധ്യക്ഷന്‍ സുനില്‍ ജാഖര്‍ എന്നിവര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. സുനില്‍ ജാഖര്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: