ആലപ്പുഴ: മരണമടഞ്ഞ സ്്ത്രീയുടെ ലുക്കൗട്ട് നോട്ടീസുമായി പോലീസ്.ഒരുമാസം മുന്‍പ് കാണാതാവുകയും, അഞ്ച് ദിവസം മുന്‍പ് മരിക്കുകയും ചെയ്ത അംബുജാക്ഷിയെയാണ്(70) മരണത്തിന് ശേഷം പോലീസ് തിരയുന്നത്.ജില്ല തലത്തില്‍ തിരച്ചില്‍ നോട്ടിസുകളുടെ ചുമതലയുളള ഉദ്യോഗസ്ഥര്‍ക്കു പറ്റിയ അബന്ധമാണ് കാരണമെന്ന് പറയുന്നത്.
അംബുജാക്ഷിയക്ക് സംസാര ശേഷിയില്ല. ഇവരെ കഴിഞ്ഞ ഒരുമാസമായി കാണാനില്ലായിരുന്നു.ഇങ്ങനെ ലഭിച്ച പരാതിയില്‍ പുളിങ്കുന്ന് പോലീസ് കേസ് എടുത്തിരുന്നു.അന്വേഷണം എങ്ങും എത്തിയില്ല.അതോടെ പുളങ്കുന്ന് പോലീസ് 13ന് ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ്പിക്കു തിരച്ചില്‍ നോട്ടീസ് പ്രസിദ്ധീകരിക്കുന്നതിനായി വിവരങ്ങള്‍ കൈമാറി.16ന് വീടിനടുത്തുളള അഴുക്ക് ചാലില്‍ നിന്ന് അഴുകിയ നിലയില്‍ അംബുജാക്ഷിയുടെ മൃതദേഹം ലഭിച്ചു.ഇത് അവരുടെ തന്നെയാണെന്ന് സ്ഥിരികരീക്കുകയും ചെയ്തു.ഇത് അറിയാതെ ആലപ്പുഴയില്‍ നിന്ന് തിരച്ചില്‍ നോട്ടീസ് പ്രസിദ്ധീകരിച്ചത്.
ഡിഎന്‍എ സാംപളും മറ്റും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വസ്ത്രപരിശോധനയുടെ പ്രാഥമിക നിഗമനം വഴി മരിച്ചത് അംബുജാക്ഷിതന്നെയാണെന്ന് പോലീസ് പറഞ്ഞു.പരിശോധന ഫലം വരാത്തതിനാല്‍ ശാസ്ത്രീയമായി സ്ഥിരീകരണം വന്നിട്ടില്ല.മൃതദേഹം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.ഫലം വന്നാല്‍ മാത്രമെ സംസ്ക്കാരം നടത്താന്‍ സാധിക്കു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: