Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

‘കള്ളോളം നല്ലൊരു വസ്തു…’

ചത്താല്‍ മദ്യം, പെറ്റാല്‍ മദ്യം, കല്യാണത്തിന് മദ്യം. എന്നുവേണ്ട എല്ലാ ചടങ്ങിനും മദ്യം ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമായി മാറിയിരിക്കുന്നു. 'കള്ളോളം നല്ലൊരു വസ്തു ഭൂലോകത്തില്ലെടിപെണ്ണേ' എന്ന ചൊല്ല് ഇപ്പോഴാണ് കാര്യമായിട്ടുള്ളത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ച മദ്യശാലകള്‍ തുറക്കാന്‍ തീരുമാനമെടുത്തത് സര്‍ക്കാരിന്റെ വാര്‍ഷികത്തോടൊപ്പമാണല്ലൊ

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
May 21, 2022, 05:49 am IST
in Article

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവും പിന്നിട്ടു. കേരളം ഇതോടെ വലിയ ഇമ്മിണി വലിയ ഒന്നായി എന്നാണ് അവകാശവാദം. ശരിയാണ് പല കാര്യങ്ങളിലും കേരളം വലിയ ഒന്നായി. അതില്‍ മുന്നിട്ട് നില്‍ക്കുന്നത് സ്ത്രീപീഡനത്തിലാണ്. ആറുവര്‍ഷത്തിനിടയില്‍ ഏതാണ്ട് ഒരുലക്ഷത്തോളം സ്ത്രീ പീഡനകേസുകളുണ്ടായി. ഇത്രത്തോളം സ്ത്രീപീഡനം മറ്റൊരു സംസ്ഥാനത്തും നടന്നുകാണില്ല. ആരോഗ്യമേഖല ലോക നിലവാരത്തിലേക്കുയര്‍ന്നു എന്ന് അവകാശപ്പെടാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. എന്നിട്ടോ? മുഖ്യമന്ത്രിക്ക് ചികിത്സിക്കാന്‍ അമേരിക്കയിലേക്ക് പറക്കണം. പാര്‍ട്ടി സെക്രട്ടറിക്കും അതുതന്നെ അവസ്ഥ. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല, ഡോക്ടര്‍മാരില്ല. മറ്റുപലതുമില്ല. മഹാമാരി നേരിടുന്നതില്‍ മികച്ച രീതി എന്നവകാശപ്പെടുന്നു. ആ മികവ് കോവിഡ് കാലത്ത് കണ്ടു. കേരളത്തില്‍ മാത്രം 70000 ത്തില്‍പ്പരം പേരാണ് കോവിഡ് മൂലം മരിച്ചത്. എല്ലായിടത്തും കോവിഡ് പൂര്‍ണമായും നീങ്ങിയിട്ടും കേരളത്തോട് വിടപറയാന്‍ മടി.

പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ പലതും പാലിക്കാന്‍ കഴിയുന്നില്ല. അതില്‍ പ്രധാനമാണ് മദ്യത്തിന്റെ കാര്യം. ഘട്ടംഘട്ടമായി മദ്യത്തെ നീക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇന്നെന്താണ് സ്ഥിതി. പെട്ടിക്കടപോലെ മദ്യശാലകള്‍ തുറന്നുവയ്‌ക്കാന്‍ തീരുമാനിച്ചിരുന്നു. മദ്യം വരുത്തിവയ്‌ക്കുന്ന കെടുതികള്‍ വളരെ വലുതാണ്. മദ്യപിച്ച് വണ്ടിയോടിക്കുന്നത് തടയാന്‍ പോലീസ് കാത്തുനില്‍ക്കുന്നുണ്ട്. മദ്യപിച്ച് വണ്ടിയോടിച്ചാലേ പ്രശ്‌നമുള്ളൂ എന്നാണോ? സുലഭമായി മദ്യം ലഭ്യമാക്കുന്നത് തടയാന്‍ നടപടി വേണ്ടേ. മദ്യം ഇന്ന് ആഘോഷങ്ങളുടെ അനിവാര്യഘടകമായതെങ്ങിനെയാണ്.

ചത്താല്‍ മദ്യം, പെറ്റാല്‍ മദ്യം, കല്യാണത്തിന് മദ്യം. എന്നുവേണ്ട എല്ലാ ചടങ്ങിനും മദ്യം ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമായി മാറിയിരിക്കുന്നു. ‘കള്ളോളം നല്ലൊരു വസ്തു ഭൂലോകത്തില്ലെടിപെണ്ണേ’ എന്ന ചൊല്ല് ഇപ്പോഴാണ് കാര്യമായിട്ടുള്ളത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ച മദ്യശാലകള്‍ തുറക്കാന്‍ തീരുമാനമെടുത്തത് സര്‍ക്കാരിന്റെ വാര്‍ഷികത്തോടൊപ്പമാണല്ലൊ.

സംസ്ഥാനത്തിന്റെ പുതുക്കിയ മദ്യനയത്തിന്റെ ഭാഗമായാണ് പൂട്ടിയ മദ്യ വില്‍പ്പനശാലകള്‍ കൂടി തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കോടതി ഉത്തരവ് കാരണം ദേശീയ പാതയില്‍ നിന്നും  500 മീറ്റര്‍ പരിധി പാലിക്കാന്‍ സാധിക്കാത്തവയും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിച്ചതുമായ 68 ബിവറേജസ് ഷോപ്പുകളാണ് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.  

മദ്യശാലകള്‍ക്ക് മുന്നിലെ തിക്കും തിരക്കും ഒഴിവാക്കാന്‍ പൂട്ടിയ ഔട്ട്‌ലൈറ്റുകള്‍ പ്രമീയം ഔട്ട്‌ലൈറ്റുകളാക്കി തുറക്കാന്‍ ബെവ്‌കോ ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂട്ടിയ ഔട്ട്‌ലെറ്റുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചത്. ഈ താലൂക്കുകളില്‍ വീണ്ടും കടകള്‍ തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റൊരു താലൂക്കില്‍ തുറക്കാനും സര്‍ക്കാര്‍ അനുമതിയുണ്ട്.

തിരക്കു കുറയ്‌ക്കാന്‍ 175 പുതിയ മദ്യശാലകള്‍ കൂടി ആരംഭിക്കണമെന്നായിരുന്നു ബെവ്‌കോ എംഡിയുടെ ശുപാര്‍ശ. എന്നാല്‍ എത്ര മദ്യവില്‍പ്പനശാലകളാണ് ആരംഭിക്കുന്നതെന്ന് ഉത്തരവിലില്ല. ശുപാര്‍ശ പൂര്‍ണമായി അംഗീകരിച്ചാല്‍ 243 മദ്യശാലകള്‍ കൂടി വരും. ഇതോടെ സംസ്ഥാനത്താകെ 552 മദ്യവില്‍പന ശാലകളാകും. ഏപ്രില്‍ ഒന്നിനാണ് സംസ്ഥാനത്തെ പുതിയ മദ്യനയം നിലവില്‍ വന്നത്. പുതുക്കിയ മദ്യനയം അനുസരിച്ച് ഐടി പാര്‍ക്കുകളില്‍ ബിയര്‍ വൈന്‍ പാലറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നുണ്ട്. പഴവര്‍ഗങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കാനും മദ്യനയത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടയിലാണ് തിരുവനന്തപുരത്തുനിന്ന് ഒരുമദ്യദുരന്തവാര്‍ത്തയുണ്ടായിരിക്കുന്നത്.

വെമ്പായത്ത് വിവാഹ വീട്ടിലെ ടെറസില്‍നിന്നു വീണു യുവാവു മരിച്ച സംഭവത്തില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. വധുവിന്റെ സഹോദരന്‍ അണ്ണല്‍ വിഷ്ണു ഭവനില്‍ വിഷ്ണു, സുഹൃത്തുക്കളായ വെണ്‍പാലവട്ടം ഈറോഡ് കളത്തില്‍ വീട്ടില്‍ ശരത് കുമാര്‍, വെണ്‍പാലവട്ടം കുന്നില്‍ വീട്ടില്‍ നിതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിവാഹ വീട്ടിലെ മദ്യം കഴിച്ചതിന്റെ ബാക്കി പത്രമാണിതെന്ന് പറയപ്പെടുന്നു.

കോലിയക്കോട് കീഴാമലയ്‌ക്കല്‍ സ്വദേശി ഷിബു ആണു മരിച്ചത്. സഹോദരിയുടെ വിവാഹം തടസമില്ലാതെ നടത്തുന്നതിനായി വിഷ്ണുവും കൂട്ടുകാരും ചികില്‍സ ലഭ്യമാക്കാതെ ഷിബുവിനെ വീട്ടില്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണു മരണം സംഭവിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. യുവാവ് ടെറസില്‍നിന്നു വീഴുന്ന ദൃശ്യങ്ങള്‍ തൊട്ടടുത്തുള്ള വീട്ടിലെ സിസിടിവിയില്‍നിന്ന് പൊലീസ് ശേഖരിച്ചിരുന്നു. സുഹൃത്തുക്കളുമായി ടെറസിന്റെ പടികള്‍ ഇറങ്ങുന്നതിനിടെ ഷിബു മുകളില്‍നിന്ന് താഴേക്കു വീഴുന്നതാണു ദൃശ്യങ്ങളിലുള്ളത്. അവശനിലയിലായ ഷിബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും സുഹൃത്തുകള്‍ ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലെത്തിച്ചു. പിറ്റേന്ന് ഷിബു രക്തം വാര്‍ന്നു മരിച്ചു.

ഷിബുവിനെ ആദ്യം കന്യാകുളങ്ങരയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് എത്തിച്ചത്. പിന്നീട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. സിടി സ്‌കാനും എക്‌സ്‌റേയും എടുക്കാന്‍ നിര്‍ദേശിച്ചെങ്കിലും പരിശോധനയ്‌ക്കു നില്‍ക്കാതെ സുഹൃത്തുക്കള്‍ പുലര്‍ച്ചെ മൂന്നു മണിയോടെ വീട്ടിലെത്തിച്ചു. ഷിബുവിനെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കൊണ്ടുപോകുന്നതിനാണ് ഡിസ്ചാര്‍ജ് വാങ്ങുന്നതെന്നാണ് മെഡിക്കല്‍ കോളജില്‍ പറഞ്ഞത്. ഇതിനായി വ്യാജപേരുകളാണ് പ്രതികള്‍ നല്‍കിയത്.

പ്രായമായ അമ്മൂമ്മ മാത്രമാണ് ഷിബുവിന്റെ വീട്ടിലുണ്ടായിരുന്നത്. കയ്യിലുണ്ടായിരുന്ന ഡ്രിപ്പിന്റെ സൂചിപോലും ഊരിമാറ്റിയിരുന്നില്ലെന്നു ബന്ധുക്കള്‍ പറയുന്നു. പിറ്റേന്നു രാവിലെ വായിലൂടെയും മൂക്കിലൂടെയും രക്തം വാര്‍ന്ന് ഷിബു മരിച്ചു. സുഹൃത്തുക്കളെ ബന്ധപ്പെടാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും ആരെയും ഫോണില്‍ ലഭിച്ചില്ല. തുടര്‍ന്നാണു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.

പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഷിബു കല്യാണജോലിക്കു വന്നയാളാണെന്നാണ് കസ്റ്റഡിയിലുള്ളവര്‍ ആദ്യം മൊഴി നല്‍കിയത്. കല്യാണ ചടങ്ങുകളുടെ വിഡിയോ പരിശോധിച്ചപ്പോള്‍ ഷിബു ഇവരുടെ സുഹൃത്താണെന്നു തെളിഞ്ഞു. ടെറസില്‍വച്ച് ആറോളംപേര്‍ ചേര്‍ന്നു മദ്യപിച്ചതായി പൊലീസിനു അന്വേഷണത്തില്‍ വ്യക്തമായി. അതിനിടെ കണ്ണൂര്‍ ഇരിട്ടിക്കടത്ത് പട്ടാപ്പകല്‍ മദ്യപിച്ച് അടികൂടി ഇരട്ടസഹോദരങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇതുപോലെ പല പരിപാടികലും കേരളത്തിലങ്ങോളം ഇങ്ങോളം നടക്കുന്നു. എന്നാലും നമ്മള്‍ ഊറ്റംകൊള്ളും. നമ്മുടേത് വലിയ ഒന്നാണെന്ന്.

Tags: keralaliquorമറുപുറം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല, യുവാവ് ആത്മഹത്യ ചെയ്തു

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.