തിരുവനന്തപുരം: പി.സി ജോർജിനെതിരെ മതവിദ്വേഷത്തിന് കേസെടുക്കാൻ കാരണമായ പ്രസംഗം കോടതി നേരിട്ട് കാണും. പ്രസംഗം കോടതി മുറിയിൽ പ്രദർശിപ്പിക്കാനുള്ള സൗകര്യമൊരുക്കാൻ സൈബർ പോലീസിന് കോടതി നിർദ്ദേശം നൽകി. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് സൗകര്യമൊരുക്കണമെന്നാണ് നിർദ്ദേശം. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് – രണ്ടാണ് നിർദ്ദേശം നൽകിയത്.
പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിർദ്ദേശം. പി സി ജോർജ് നടത്തിയ മതവിദ്വേഷ പ്രസംഗത്തിന്റെ ഡിവിഡി പ്രോസിക്യൂഷൻ കോടതിയിൽ നൽകിയിരുന്നു. ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസംഗം നടത്തിയതെന്നും പോലീസ് രാഷ്ട്രീയ പ്രേരിതമായാണ് കേസെടുത്തതെന്നും പി സി ജോർജിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ ജനാധിപത്യ മര്യദകള്‍ പാലിക്കാത്ത വ്യക്തിയാണ് പി സി ജോർജെന്നും ജാമ്യവസ്ഥ ലംഘിച്ച് കോടതിയെ പോലും വെല്ലുവിളിക്കുകയാണെന്നും പ്രോസിക്യൂഷൻ എതിർത്തു. വാദങ്ങള്‍ക്കിടെയാണ് പ്രസംഗം നേരിട്ട് കാണാൻ കോടതി തീരുമാനിച്ചത്.
ഇസ്ലാമിക ഭീകരരെ പ്രീതിപ്പെടുത്താന്‍ പിണറായിയുടെ പോലീസ് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കേസെടുത്തത്. ഇസ്ലാമിക ഭീകരര്‍ക്കൊപ്പം എന്നു തെളിയിക്കുന്നതായിരുന്നു അറസ്റ്റിനെക്കുറിച്ച് പിന്നീട് എല്‍ഡിഎഫ്, യുഡിഫ് നേതാക്കളുടെ പ്രസ്താവനകള്‍. ഹൈന്ദവ ക്രൈസ്തവ വിഭാഗങ്ങള്‍ സമാനമായി നേരിടുന്ന പ്രശ്നങ്ങള്‍ പങ്കുവച്ച് പി. സി. ജോര്‍ജ് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ഡിജിപിക്ക് പരാതി ലഭിച്ചിരുന്നു. തുടർന്ന്, ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഫോര്‍ട്ട് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
പിസിയുടെ അറസ്റ്റ് അറിഞ്ഞ് ക്രൈസ്തവ സഭാ അധികൃതര്‍ അദേഹത്തിന്റെ പൂഞ്ഞാറിലെ വീട്ടിലെത്തി പിന്തുണ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: