ന്യൂദല്‍ഹി: മലിനീകരണം കുറയ്ക്കാന്‍ അടുത്ത ഏപ്രില്‍ മുതല്‍ രാജ്യത്ത് 20 ശതമാനം വരെ എഥനോള്‍ കലര്‍ന്ന പെട്രോള്‍ വില്ക്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ജൈവ ഇന്ധന ഉത്പാദനം വര്‍ധിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് 2018ലെ ജൈവ ഇന്ധനങ്ങളുടെ ദേശീയ നയ ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കിയത്.
2009ലെ ജൈവ ഇന്ധനനയത്തെ അസാധുവാക്കിയാണ് 2018ല്‍ പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം പുതിയ ജൈവ ഇന്ധനങ്ങളുടെ ദേശീയ നയം വിജ്ഞാപനം ചെയ്തത്. ഭേദഗതി പ്രകാരം ജൈവ ഇന്ധനം ഉത്പാദിപ്പിക്കാന്‍ കൂടുതല്‍ അസംസ്കൃത പദാര്‍ത്ഥം അനുവദിക്കും, 2023 ഏപ്രില്‍ ഒന്നു മുതല്‍ 20 ശതമാനം എഥനോള്‍ ചേര്‍ന്ന പെട്രോള്‍ വിതരണം ചെയ്യും, ജൈവ ഇന്ധനങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: