അങ്കാര: കുര്‍ദ്ദീഷ് തീവ്രവാദികളുടെ ഒളികേന്ദ്രങ്ങളായ രാജ്യങ്ങളാണ് സ്വീഡനും ഫിന്ലാന്റുമെന്നും അതിനാല്‍ ഈ രാഷ്ട്രങ്ങളെ നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എര്ദോഗാന്.
തുര്‍ക്കി തീവ്രവാദികളായി പ്രഖ്യാപിച്ച കുര്ദ്ദിസ്ഥാന് വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ സുരക്ഷിത താവളങ്ങളാണ് ഫിന്‍ലാന്റും സ്വീഡനും. മാത്രല്ല, 2019 മുതല്‍ സ്വീഡന് തുര്‍ക്കിക്ക് മേല്‍ ആയുധ ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യമാണ്. തുര്‍ക്കി സിറിയയില്‍ സൈനികാക്രമണം നടത്തിയതില്‍ പ്രതിഷേധിച്ചാണ് സ്വീഡന് ആയുധ ഉപരോധം ഏര്‍പ്പെടുത്തിയത്.
നാറ്റോയില്‍ അംഗമായ ഏതെങ്കിലും ഒരു രാജ്യം ഏതിര്പ്പുപ്രകടിപ്പിച്ചാല് പുതിയൊരു രാജ്യത്തിന് അംഗത്വം നല്കാന് പാടില്ലെന്ന് വ്യവസ്ഥയുണ്ട്. 1952 മുതല്‍ നാറ്റോയില്‍ അംഗമാണ് തുര്‍ക്കി. അങ്ങിനെയെങ്കില്‍ സ്വീഡനും ഫിന്‍ലാന്റിനും അംഗത്വം ലഭിക്കില്ല. നാറ്റോയിലെ 30 അംഗങ്ങളും സമ്മതിച്ചാല്‍ മാത്രമേ പുതിയൊരു രാജ്യത്തിന് നാറ്റോയില്‍ അംഗമായി ചേരാനാകൂ.
എര്‍ദോഗാന്റെ എതിര്‍പ്പ് മറികടക്കാന്‍ സ്വീഡിഷ് പ്രസിഡന്റ് മഗ്ദലെന ആന്‍ഡേഴ്സനും ഫിന്‍ലാന്റ് പ്രധാനമന്ത്രി സന്ന മാരിനും തുര്‍ക്കിയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ഇക്കാര്യത്തില്‍ ആരും വന്നിട്ട് കാര്യമില്ലെന്ന നിലപാടിലാണ് എര്ദോഗാന്.
എന്നാല്‍ പുടിനും എര്‍ദോഗാനും മിത്രങ്ങളല്ല. സിറിയ, ലിബിയ, അസര്ബൈജാന് യുദ്ധങ്ങളില്‍ റഷ്യയും തുര്‍ക്കിയും ഇരുചേരികളിലായിരുന്നു. ഇത് എര്ദോഗാന് യുഎസ് പ്രീതി കിട്ടാനുള്ള താല്‍ക്കാലിക സമ്മര്‍ദ്ദ തന്ത്രമായാണ് കാണുന്നത്. ഈയിടെ റഷ്യയില്‍ നിന്നും മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400 തുര്‍ക്കി സ്വന്തമാക്കിയിരുന്നു. ഇതില്‍ എതിര്‍ത്ത് യുഎസ് എഫ്-35 എന്ന ആധുനിക യുദ്ധവിമാനം തുര്‍ക്കിക്ക് നിഷേധിച്ചിരുന്നു. ഇതില്‍ അനുകൂലനിലപാട് ഉണ്ടാക്കാനാണ് ഫിന്‍ലാന്റിനും സ്വീഡനും എതിര് തടസ്സവാദങ്ങള്‍ ഉന്നയിക്കുന്നതെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: