പൊന്നാനി: മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍ നടക്കും. പൊന്നാനി തവനൂരിലെ വൃദ്ധസദനത്തില്‍ മെയ് 22 ഞായറാഴ്ച രാവിലെ 9നാണ് മകള്‍ നിരഞ്ജനയുടെ വിവാഹച്ചടങ്ങുകള്‍.
ഇപ്പോള്‍ നോര്‍ക്ക റൂട്സ് ഉപാധ്യക്ഷനായ ശ്രീരാമകൃഷ്ണന് വളരെ കുറച്ചുപേരെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂ. ഈ പ്രത്യേക ക്ഷണിതാക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക.
ആഡംബരങ്ങളില്ലാത്ത വിവാഹം എന്നതാണ് സങ്കല്പം. മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്പര്യപ്രകാരമാണ് വൃദ്ധസദനത്തില്‍വെച്ച് വിവാഹം
തവനൂര്‍ വൃദ്ധസദനത്തില്‍ സ്ഥിരമായി ശ്രീരാമകൃഷ്ണനും കുടുംബവും സന്ദര്‍ശനം നടത്താറുണ്ട്. തിരുവനന്തപുരം പിടിപി നഗറില്‍ വൈറ്റ് പേളില്‍ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകന് സംഗീതാണ് വരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: