ന്യൂദല്‍ഹി: ഡല്‍ഹി ലെഫ്.ഗവര്‍ണര്‍ അനില്‍ ബൈജാല്‍ രാജിവെച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിനു രാജിക്കത്ത് കൈമാറി.വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജിയെന്നാണ് സൂചന.
എഎപി സര്‍ക്കാറും ലെഫ്.ഗവര്‍ണറും തമ്മില്‍ രൂക്ഷമായ തര്‍ക്കങ്ങളും മുമ്പ് ഉണ്ടായിരുന്നു. 2016 ഡിസംബര്‍ 31നാണ് അദ്ദേഹം ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്തത്. ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അനില്‍ ബൈജാല്‍ കേന്ദ്ര കേഡറില്‍ നിന്നും വിരമിച്ച ശേഷമാണ് ലെഫനന്റ് ഗവര്‍ണര്‍ പദവിയിലേക്ക് എത്തിയത്. ഡല്‍ഹിയുടെ 21-ാമത് ലഫ്റ്റനന്റ് ഗവര്‍ണറായിരുന്നു അനില്‍ ബൈജാല്‍. നജീബ് ജംഗിന്റെ അപ്രതീക്ഷിത ഹര്‍ജിയെ തുടര്‍ന്ന് 2016 ഡിസംബര്‍ 31 ന് അദ്ദേഹം ചുമതലയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: