ന്യൂദല്‍ഹി: ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മെഡിക്കല്‍ കാര്യങ്ങളില്‍ സഹായിക്കുന്നതിന് പരിശീലനം നേടിയവര്‍ (പാരാമെഡിക്കുകള്‍) തുടങ്ങിയവര്‍ക്കുള്ള നാഷണല്‍ എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് (എന്‍ഇഎല്‍എസ്) കോഴ്സുകള്‍ക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ഇന്ന് തുടക്കം കുറിച്ചു.
പരിശീലന മൊഡ്യൂളുകള്‍ക്ക് പുറമെ, എന്‍ഇഎല്‍എസ് കോഴ്സ് നടപ്പിലാക്കുന്നതിനായി എല്ലാ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശീലനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതും, ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിലും ആംബുലന്‍സ് സേവനങ്ങളിലും പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കുകള്‍ തുടങ്ങിയവരെ പരിശീലിപ്പിക്കുന്നതിനുള്ള പരിശീലകരുടെ ഒരു കാഡര്‍ സൃഷ്ടിക്കുന്നതും പ്രോഗ്രാമിന്റെ ഭാഗമാണ്.
നമ്മുടെ ജനസംഖ്യാപരമായ പ്രത്യേകതകളും ആവശ്യങ്ങളും മുന്‍ഗണനകളും പരിഗണിക്കാതെ, ചില അടിയന്തരസാഹചര്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നചെലവേറിയ വിദേശ മൊഡ്യൂളുകളെയും പണമടച്ചുള്ള കോഴ്സുകളെയും ഇതുവരെ ആശ്രയിക്കേണ്ടി വന്നിരുന്നതായി കേന്ദ്രമന്ത്രി പറഞ്ഞു. എന്‍ഇഎല്‍എസ് ഇന്ത്യന്‍ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതും ഇന്ത്യയില്‍ വികസിപ്പിച്ചതുമായ നിലവാരമുള്ള പാഠ്യപദ്ധതിയാണെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോളേജുകളില്‍ എന്‍ഇഎല്‍എസ് നൈപുണ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അഭ്യര്‍ത്ഥിച്ച മന്ത്രി, സംസ്ഥാനത്തെ എമര്‍ജന്‍സി കെയര്‍ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് പരിശീലനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുക മാത്രമല്ല, പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാനും എല്ലാ നൈപുണ്യ കേന്ദ്രങ്ങളോടും അഭ്യര്‍ത്ഥിച്ചു. ഈ സംരംഭം വിജയകരമാക്കുന്നതിന് പങ്കെടുക്കുന്ന സ്ഥാപനങ്ങളുമായി പതിവായി ഇടപഴകാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെല്ലിനോട് അവര്‍ അഭ്യര്‍ത്ഥിച്ചു.
എന്‍ഇഎല്‍എസ് സംരംഭം, ഒരു പൊതുവായ എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് നല്‍കാനും മെഡിക്കല്‍ അത്യാഹിതങ്ങള്‍ മൂലമുള്ള മരണനിരക്ക് കുറയ്ക്കാനും പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും പാരാമെഡിക്കുകളുടെ ഒരു സംഘത്തെ രാജ്യത്ത് സജ്ജമാക്കും. മെഡിക്കല്‍ എമര്‍ജന്‍സി, സര്‍ജിക്കല്‍ എമര്‍ജന്‍സി, കാര്‍ഡിയാക് എമര്‍ജന്‍സി, റെസ്പിറേറ്ററി എമര്‍ജന്‍സി, ട്രോമയുമായി ബന്ധപ്പെട്ട അത്യാഹിതങ്ങള്‍, പ്രസവചികിത്സാ അത്യാഹിതങ്ങള്‍, പീഡിയാട്രിക് എമര്‍ജന്‍സി, പാമ്പ് കടി, വിഷബാധ മുതലായവയുടെ മാനേജ്മെന്റും എന്‍ഇഎല്‍എസ് കോഴ്സ് പ്രതിപാദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: