ചര്‍ച്ചകളും വിവാദങ്ങളും വാദപ്രതിവാദങ്ങളും ആശയവിനിമയങ്ങളും നടക്കുന്നത് വാക്കുകളിലൂടെയും ആംഗ്യവിക്ഷേപങ്ങളിലൂടെയും ‘കോഡു’കളിലൂടെയും മറ്റുമാണല്ലോ. ഇവയെല്ലാം പരമാര്‍ത്ഥത്തിന്റെ പുനരവതരണങ്ങള്‍ (representations) മാത്രം. ഇവതന്നെ അദ്വൈതിയുടെ അനിര്‍വചനീയ ‘മായ’.
വാക്കുകള്‍ക്ക് അര്‍ത്ഥം കൈവരണമെങ്കില്‍ വാക്കുകളെ മറ്റു വാക്കുകളുമായി നിര്വചനങ്ങള്വഴി ബന്ധിപ്പിച്ചാല്‍ മാത്രം പോരാ. അടിസ്ഥാനവാക്കുകളുടെ അനുഭവബന്ധം നിശ്ചയിക്കുക കൂടിവേണം. ഇവയെയാണ് പണ്ഡിതന്മാര് ‘സ്വയംപ്രമാണങ്ങള്‍’ (മഃശീാ)െ എന്നുവിളിക്കുന്നത്.
സ്വയംപ്രമാണങ്ങളെ ആശ്രയിക്കാത്ത ചിന്തകളോ വ്യവഹാരങ്ങളോ തത്വശാസ്ത്രങ്ങളോ യുക്തിവാദങ്ങളോ ഇല്ല. സ്വയംപ്രമാണങ്ങളുടെ വ്യത്യസ്തതയില്‍ നിന്നാണ് വ്യത്യസ്ത അഭിപ്രായങ്ങളും വിശ്വാസങ്ങളും മതങ്ങളും ആശയസംഹിതകളും രൂപംകൊള്ളുന്നത്.
ചിലപ്പോള്‍ വ്യത്യസ്ത ഭാഷകളിലെ വ്യത്യസ്ത അര്ത്ഥകല്പനകള് കൊണ്ടുമാത്രമാകാം. അത്തരം വ്യത്യാസങ്ങള്‍ പരിഗണിക്കേണ്ടതില്ല. പറഞ്ഞുമനസ്സിലാക്കി പരിഹരിച്ച് ഏകീകരിക്കാവുന്നതേയുള്ളൂ. ഇവിടെയുള്ള സമസ്തഭേദകല്പനകളും അങ്ങനെ പറഞ്ഞുതീര്ക്കാവുന്നതാണെന്ന ശുഭാപ്തിയുടെ സന്ദേശമാണ് അദ്വൈതജ്ഞാനശാസ്ത്രം നമുക്കു നല്‍കുന്നത്. അതുകൊണ്ടാണ് അദ്വൈതത്തെ ശാസ്ത്രങ്ങളുടെ ശാസ്ത്രം എന്ന് അറിവുള്ളവര്‍ വാഴ്ത്തുന്നതും.
ചാര്വാകന്മാരും, പാശ്ചാത്യതത്വചിന്തകളിലെ ഇന്ദ്രിയാനുഭവവാദികളും പോസിറ്റീവിസ്റ്റ് ചിന്താഗതിക്കാരും (ുീശെശേ്ശാെ) കരുതുന്നത്. ചൂണ്ടിക്കാണിക്കപ്പെടുന്ന ദ്രവ്യമാണ് (ാമേേലൃ) ആ വാക്കിന്റെ അര്‍ത്ഥം എന്നാണ്. അവര്‍ക്ക് ‘അണു’ (മീോ) പോലും ദ്രവ്യമല്ല! ആറ്റത്തിനെ ചൂണ്ടിക്കാണിക്കാന്‍ പറ്റില്ലല്ലോ!
എവിടെയെങ്കിലും ഒരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ അവിടെ ഉറപ്പായും ദ്രവ്യമുണ്ടായിരിക്കുമെന്ന് അവര്‍ കരുതുന്നു. സംഭവങ്ങള്‍ നടക്കുന്നത് മസ്തിഷ്കത്തിലാണെങ്കില് മസ്തിഷ്കവും ഒരു ദ്രവ്യം തന്നെ. ദ്രവ്യങ്ങളെ അറിയുന്നത് ദ്രവ്യങ്ങള്‍! അവിടംകൊണ്ട് അവസാനിച്ചു, അതിനപ്പുറം മനസ്സോ അകൃത്രിമ ബുദ്ധിയോ ജീവാത്മാവോ പരമാത്മാവോ പരമേശ്വരനോ ഏകമായ പരബ്രഹ്മമോ ഇല്ല, ആവശ്യമില്ല ഇതാണ് മെറ്റീരിയലിസം.
പാശ്ചാത്യ ആശയവാദികള്‍ ‘ഞാന്‍ ചിന്തിക്കുന്നു, അതുകൊണ്ടു ഞാന്‍’ (ക വേശിസ വേലൃലളീൃല കമാ) എന്ന ദേകാര്ട്ടിന്റെ (ഉലരെമൃലേ)െ വാക്യത്തെയാണ് മഹാവാക്യമായി സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട്, ചിന്തയാണ് അവര്‍ക്ക് സ്വയംപ്രമാണം.
നമ്മുടെ ഇന്നത്തെ ഇന്ത്യയിലെ ഏതാണ്ട് നൂറുശതമാനം പേരും, ഭാരതത്തിന്റെ ആദ്ധ്യാത്മികത ഇത്തരം ആശയവാദങ്ങളാണെന്നു ധരിച്ചുവെച്ചിരിക്കുന്നു. മെക്കാളെ പ്രഭുവിന്റെ തിരുശേഷിപ്പ്. അവരുടെ മഹാവാക്യങ്ങള്‍ നമ്മുടെ വേദങ്ങളിലുള്ളവയല്ല. അവര്‍ അങ്ങനെ പറയാറുണ്ടെങ്കിലും. പാശ്ചാത്യരെ പിന്‍പറ്റി ദേകാര്ട്ടിന്റെ മഹാവാക്യത്തെയാണ് അവര്‍ ഉള്ളില്‍ കയറ്റിവെച്ചിരിക്കുന്നത്.
മനഃപ്രത്യക്ഷത്തില്‍ നില്ക്കുമ്പോള് ഭഗവാന് വസിഷ്ഠമഹര്‍ഷി ‘ഇതെല്ലാം മനസ്സാണ് ഉണ്ണീ…’ എന്നുപറഞ്ഞതിനെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് മന്ത്രദീക്ഷയായി സ്വീകരിച്ചിരിക്കുന്നു. അവരുടെ സൂത്രവാക്ക് രീിരശീൗിെല.ൈ മനസ്സിന്റെ ധര്‍മ്മമായ ബോധമെന്ന് ആംഗലനിഘണ്ടു!
‘ഞാന്‍’ മാത്രമല്ല, ‘എന്റെ’ എന്ന ബോധത്തെയും മറികടന്നാലെ സംശുദ്ധമായ സ്വാനുഭവത്തിലെത്തുകയുള്ളു എന്ന് ആംഗലവത്ക്കരിച്ച ഇന്നത്തെ ഇന്ത്യ അറിയുന്നില്ല. ഇന്ദ്രിയപ്രത്യക്ഷത്തെയും മനപ്രത്യക്ഷത്തെയും ചില പ്രത്യേക സന്ദര്‍ഭങ്ങളിലും പരിമിതസാഹചര്യങ്ങളിലും (മായാതലങ്ങള്) മാത്രമാണ് അദ്വൈതി പ്രമാണമായെടുക്കുന്നത്. അദ്വൈതി അന്നും ഇന്നും എന്നും സ്വാനുഭവത്തെ മാത്രമെ ശരിയായ സ്വയംപ്രമാണമായെടുക്കുന്നുള്ളു. ‘സ്വാനുഭവം’ എന്ന് ഉച്ചരിച്ചാലോ, എഴുതിയാലോ, ചിന്തിച്ചാല്പോലുമോ എച്ചിലായി! അനുഭവിക്കുകതന്നെ വേണം, അനുഭൂതിയാവണം. പറഞ്ഞാലോ എഴുതിയാലോ ചിന്തിച്ചാലോ പോരാ. ‘അഹം ബ്രഹ്മാസ്മി’ എന്ന അനുഭവമഹാവാക്യത്തിനും അങ്ങനെത്തന്നെ.
അദ്വൈതിയുടെ സ്വയംപ്രമാണം സ്വാനുഭവം മാത്രം. പ്രമാണവും പ്രമാണിയും രണ്ടല്ലാതായി. മറ്റൊരു പ്രമാണിയുമില്ല. ‘ഞാ’നെ പൊതിയുന്ന മറ്റെല്ലാം കൊഴിഞ്ഞുപോയിരിക്കും. ‘സ്വാര്‍ത്ഥം’ (ലെഹളശവെില)ൈ വെടിയേണമെങ്കില് ‘സ്വാനുഭവ’ത്തില്‍ എത്തുകതന്നെവേണം. സ്വയംപ്രമാണങ്ങളുടെ സ്വയംപ്രമാണമായ ഇത്തരം ഒരു സ്വയംപ്രമാണം ഭാരതീയ ദര്ശനങ്ങളിലല്ലാതെ മറ്റൊരിടത്തും കണികാണാന്‍ പോലും കിട്ടുകയില്ല. എല്ലാ അന്വേഷണങ്ങളും ഇവിടെ അവസാനിക്കുന്നു.
പരമപദത്തില് നിന്ന് പരിമിതകാഴ്ചപ്പാടുകളിലേക്കും തത്വചിന്തകളിലേക്കും അവയിലെ മുന്‍വിധികളിലേക്കും തിരിച്ചെത്തിക്കുന്ന അദ്വൈതിയുടെ ജ്ഞാനശാസ്ത്രസങ്കേതമാണ് ‘വിവര്‍ത്തം’ (പകര്‍ന്നാട്ടം, പുനരവതരണം, അവതാരം, ആവിഷ്ക്കാരം).
സമൂഹത്തില്‍ ഏകത്വം വരേണമെങ്കില്‍ വിവര്‍ത്തങ്ങളില്‍ ഏകത്വം വരേണമെന്നില്ല. അവ എന്നെന്നും വിവേകം കൊണ്ട് വേര്തിരിച്ചുനിര്ത്തപ്പെടേണ്ടവയാണ്, ക്ഷണികങ്ങളാണ്, അനിത്യങ്ങളാണ്. അടിസ്ഥാനപ്രമാണത്തില്‍ ഏകത്വം വന്നാല്‍ മതി. കൂടപ്പിറപ്പായ ‘സ്വാനുഭവം’ തെളിഞ്ഞാല്‍ മതി. കലഹങ്ങള്‍ എത്രവേണമെങ്കിലും ആവാം. കലഹങ്ങള്‍ കലഹങ്ങളല്ലാതായിത്തീരും, സ്വാനുഭവത്തിലേക്കുള്ള പ്രയാണങ്ങളായിത്തീരും. സഹായത്തിന് ഭാരതത്തിന്റെ ആത്മവിദ്യയുമുണ്ടല്ലോ.
നക്ഷത്രപംക്തികളുമിന്ദുപ്രകാശ-വു മൊ-
ളിക്കും, ദിവാകരനുദിച്ചങ്ങുയര്‍ന്നിടവെ
പക്ഷീഗണം ഗരുഡനെക്കണ്ടുകൈ-
തൊഴുതു
രക്ഷിക്ക! യെന്നടിമ നാരായണായ നമഃ
പ്രതികരിക്കാൻ ഇവിടെ എഴുതുക: