തൃശ്ശൂര്‍: മകന്‍ ഓണ്‍ലൈന്‍ ഗെയ്മുകളില്‍ അടിമപ്പെട്ടതില്‍ മനംനൊന്ത് അമ്മ ഗെയിം ഡിലീറ്റ് ചെയ്തു, വീട് കത്തിക്കാനൊരുങ്ങി മകന്‍.പോലീസിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ട് ദുരന്തം ഒഴിവായി.ഓണ്‍ലൈന്‍ ഗെയിമായ ഫ്രീഫയര്‍ ആണ് അമ്മ മൊബൈലില്‍ നിന്ന് ഡിലീറ്റ് ചെയ്തത്.വീട്ടുസാധനങ്ങള്‍ എല്ലാം വരിച്ചുവാരിയിട്ട് മണ്ണെണ്ണ ഒഴിച്ചു തീപ്പെട്ടി തപ്പുകയായിരുന്നു മകന്‍.ആരെങ്കിലും അടുത്തു വന്നാല്‍ ഞാന്‍ വീടിന് തീയിടും എന്ന് എട്ടാംക്ലാസുകാരനായ മകന്‍ അലറി.ഇത് കണ്ട് അമ്മയും, ആറാം ക്ലാസുകാരി മകളും ഭയന്ന് വിറച്ചുപോയി. ഒടുവില്‍ അമ്മയുടെ ഫോണ്‍കോളിനെത്തുടര്‍ന്ന് വീട്ടിലെത്തിയ പോലീസ് കുട്ടിയെ അനുനയിപ്പിച്ച് ആശുപത്രിയിലാക്കി.തൃശ്ശൂര്‍ സിറ്റി പോലീസിന്റെ ഫെയ്‌സ് ബുക്കിലാണ് ഈ പോസ്റ്റ വന്നിരിക്കുന്നത്.
വടക്കാഞ്ചേരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടക്കുന്നത്.കുട്ടിയുടെ അച്ഛന്‍ വിദേശത്താണ്. പഠനാവശ്യത്തിനായി മൊബൈല്‍ വാങ്ങി നല്‍കിയിരുന്നു.ഇതില്‍ ഫ്രീഫയര്‍ ഡൗണ്‍ലോഡ് ചെയ്തു.കളിയും പതിവായി. താമസിയാതെ കുട്ടി ഗെയിമിന് അടിമപ്പെടുകയും, മുറയില്‍ നിന്ന് പുറത്തിറങ്ങാതെയുമായി.പഠനത്തിലും പിന്നോക്കമായി.വീട്ടുകാര്‍ കൗണ്‍സിലിങ്ങിനും മറ്റും ശ്രമങ്ങള്‍ നടത്തിയെങ്കിലും കുട്ടി ഗെയിം കളി തുടര്‍ന്നു.
കുട്ടി കൂടുതല്‍ ഗെയിമിലേക്ക് അടിമപ്പെട്ടതോടെ അമ്മ ഗെയിം ഡിലീറ്റ് ചെയ്തു.ഇതോടെ കുട്ടി പ്രകോപിതനായി. അടുക്കളയില്‍ നിന്ന് മണ്ണെണ്ണ എടുത്ത് വീടിനകത്ത ഒഴിച്ചു തീകത്തിക്കാന്‍ ശ്രമം തുടങ്ങി.ഉടന്‍ അമ്മ വിവരം പോലീസില്‍ അറിയിച്ചു.വടക്കാഞ്ചേരി സ്‌റ്റേഷനിലെ സീനിയര്‍ സിപിഒ കെ.എസ് സജിത്ത്‌മോന്‍, ഹോം ഗാര്‍ഡ് കെ.സന്തോഷ് എന്നിവര്‍ എത്തി.ഇതോടെ കുട്ടി ശുചിമുറിയില്‍ കയറി ഒളിച്ചു.എത്രതവണ വിളിച്ചിട്ടും കതക് തുറന്നില്ല. ദീര്‍ഘനേരത്തെ സംഭാഷണത്തിന് ശേഷം സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഗെയ്ിം റിക്കവര്‍ ചെയ്തു തരാമെന്ന് പറഞ്ഞപ്പോള്‍ കുട്ടി കതക് തുറന്ന് പുറത്ത് വന്നു.കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ ത്തെിച്ച് കൗണ്‍സിലിങ്ങിന് വിധേയനാക്കി. കുട്ടി ഇപ്പോള്‍ സാധാരണനിലയിലായി.
പോലീസ് പറയുന്നതിനങ്ങനെ
കുട്ടികള്‍ മൊബൈലില്‍ ഫോണില്‍ ചെയ്യുന്നതെന്തൊക്കെയെന്ന് കാര്യംമനസിലാക്കാന്‍ ശ്മിക്കമം.
ഓണ്‍ലൈന്‍ ഗെയിമിന്റെ ദൂഷ്യവശങ്ങളെപ്പറ്റി പറഞ്ഞ് മനസിലാക്കുക.
കുട്ടികളുടെ മൊബൈല്‍ ഉപയോഗത്തിന്റെ സമയത്തില്‍ കൃത്യത വരുത്തുക.
കുട്ടികളുടെ ശ്രദ്ധ കലാ-കായിക പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുവിടുക.
കുട്ടികളെ അനാവശ്യമായി കുറ്റപ്പെടുത്താതിരിക്കുക.
മൊബൈല്‍ അഡിക്ഷന്‍ ഉണ്ടെന്നു തോന്നിയാല്‍ കുട്ടികളെ കൗണ്‍സിലിങ്ങിനു വിധേയരാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: