പത്തനംതിട്ട: സിപിഎം പോഷക സംഘടനയായ ബാലസംഘത്തിന്റെ ക്യാമ്പിലും ഭക്ഷ്യവിഷബാധ. 24 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലസംഘം വേനല്‍തുമ്പി കോന്നി ഏരിയാതല ക്യാമ്പില്‍ ക്യാമ്പില്‍ പങ്കെടുത്ത ഇരുപത്തിനാല് കുട്ടികള്‍ അടക്കമുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ക്ഷീണവും ഛര്‍ദിയും അനുഭവപ്പെട്ടതിനേ തുടര്‍ന്ന് ഇവരെ വള്ളിക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
അദൈ്വത്(14), രാജലക്ഷ്മി (28), അഭിഷേക്(17), അനശ്വര(11), നയന(17), ജസ്റ്റിന്(15), അര്‍ച്ചന(12), നന്ദന (18), നിഖില്‍ (17), വിശാഖ്(15), ആദിത്യ(15), അഭിഷേക് (15), ശ്രീലക്ഷ്മി(16), അനന്ദു(17), സുധി (17), ആശ്രയ(15), അമല്‍ (17), ജിബിന്‍(19), മീന(9), അഭിനവ് (13), അദൈ്വത്(8), ഹരിത (16), സുധി (16), ഐശ്വര്യ (19) എന്നിവരാണ് ചികിത്സയിലുള്ളത്. 13 നാണ് വള്ളിക്കോട് നാഷണല്‍ യു.പി.സ്കൂളില്‍ ബാലസംഘം വേനല്‍ തുമ്പി ഏരിയ പരിശീലന ക്യാമ്പ് ആരംഭിച്ചത്.
ഇന്നു ഫ്രൈഡ് റൈസും, ചിക്കന്‍ കറിയും കഴിച്ച കുട്ടികള്‍ക്കാണ് അസ്വാസ്ഥ്യം ഉണ്ടായത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനേ തുടര്‍ന്ന് ആരോഗ്യ വകുപ്പും, ഭക്ഷ്യ സുരക്ഷാ വകുപ്പും പരിശോധന ആരംഭിച്ചു. എന്നാല്‍ ആരോഗ്യ വകുപ്പിനും മന്ത്രിക്കും എതിരെ പ്രതിഷേധവും ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: