ആലപ്പുഴ: 2018ല്‍ നിശ്ചയിച്ച കയര്‍തൊഴിലാളികളുടെകൂലി പുതുക്കി നിശ്ചയിക്കുക, കയര്‍മേഖലയെസംരക്ഷിക്കുക, തുടങ്ങിയആവശ്യങ്ങള്‍ ഉന്നയിച്ച് കയര്‍മസ്ദൂര്‍സംഘ്(ബിഎംഎസ്) പ്രക്ഷോഭത്തിലേക്ക്. കുറെകാലമായി ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിനും കയര്‍എക്‌സ്‌പോട്ടേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. 2018ല്‍ നിശ്ചയിച്ച കൂലിനിരക്ക് 2020 മെയില്‍ അവസാനിച്ചു. പുതിയകൂലി നിരക്ക് രണ്ട് വര്‍ഷമായിട്ടും പുതുക്കിയിട്ടില്ല.
ഇതുമായി ബന്ധപ്പെട്ട് വിവിധ ട്രേഡ്‌യൂണിയനുകള്‍ സംയുക്തയോഗം ചേര്‍ന്നു. ഈ മാസം 17ന് സൂചന പണിമുടക്ക് നടത്തുവാന്‍ തീരുമാനിച്ചു. എന്നാല്‍ ചില യൂണിയനുകള്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി കയര്‍ മേഖലയുടെയും തൊഴിലാളികളുടെയും ആവശ്യങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അതിനാല്‍ 17ന് കയര്‍മസ്ദൂര്‍സംഘ് വഞ്ചനാദിനമായി ആചരിക്കും.
യൂണിയന്‍ പ്രസിഡന്റ് ബി.രാജശേഖരന്‍ അദ്ധ്യക്ഷനായി. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.എന്‍.പങ്കജാക്ഷന്‍, ബി.എംഎസ് ജില്ലാസെക്രട്ടറി ബിനീഷ്‌ബോയ്, യൂണിയന്‍ ജനറല്‍സെക്രട്ടറി, അഭിലാഷ്‌ബേര്‍ളി, പി.ബി.പുരുഷോത്തമന്‍, രതീഷ്‌കുമാര്‍, അനില്‍കുമാര്‍.ആര്‍, കൃഷ്ണകുമാര്‍ചേര്‍ത്തല എന്നിവര്‍സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: