ന്യൂദല്‍ഹി: കര്‍ഷകസമരമെന്ന പേരില്‍ ദല്‍ഹിയില്‍ ഏറെക്കാലം ഗതാഗതം തടഞ്ഞ് സമരം ചെയ്യാന്‍ പ്രേരണയായ രാകേഷ് ടികായത്ത് എന്ന നേതാവ് രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്ന് ഭാരതീയ കിസാന്‍ യൂണിയനിനെ നിരവധി നേതാക്കള്‍ തിരിച്ചറിഞ്ഞു. ഇതോടെ രാകേഷ് ടിക്കായത്തിനെ സംഘടനയില്‍ നിന്നും പുറത്താക്കി. ഇതോടെ കാര്‍ഷിക ബില്ലിനെതിരായ സമരത്തില്‍ മുന്‍പന്തിയില്‍ നിന്ന ഭാരതീയ കിസാന്‍ യൂണിയന് രണ്ടായി പിളര്‍ന്നു.
കര്‍ഷകരുടെ താല്പര്യങ്ങള് സംരക്ഷിക്കാനെന്ന പേരില്‍ രാഷ്ട്രീയം കളിക്കുകയായിരുന്നു എന്ന ആരോപണമാണ് രാകേഷ് ടികായത്തിനെ ഉയര്‍ന്നിരിക്കുന്നത്. ഇതാണ് സംഘടനയില്‍ നിന്നും പുറത്താക്കാന്‍ കാരണമായത്. രാകേഷ് ടികായത്തിനൊപ്പം അദ്ദേഹത്തിന്റെ സഹോദരന് നരേഷ് ടികായത്തിനെയും പുറത്താക്കി. ഈ സഹോദരന്മാര് ചേര്‍ന്ന് സംഘടനയ്ക്കുള്ളില്‍ രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഇതോടെയാണ് ഭാരതീയ കിസാന്‍ യൂണിയനെ നിരവധി നേതാക്കള്‍ രാകേഷ് ടികായത്തുമായുള്ള ബന്ധം അവസാനിക്കാന്‍ തീരുമാനിച്ചത്.
ഇതോടെ ഭാരതീയ കിസാന്‍ യൂണിയന് (രാഷ്ട്രീയമില്ലാത്തത്), ഭാരതീയ കിസാന്‍ യൂണിയന് (രാഷ്ട്രീയമുള്ളത് ) എന്നിങ്ങനെ രണ്ട് ചേരി നിലവില്‍ വന്നു. ഇതില്‍ രാജേഷ് സിങ്ങ് ചൗഹാനാണ് രാഷ്ട്രീയമില്ലാത്ത ഭാരതീയ കിസാന്‍ യൂണിയന്റെ നേതാവ്.
കര്‍ഷകരുടെ ക്ഷേമം സംരക്ഷിക്കാനെന്ന പേരില്‍ രാകേഷ് ടികായത്ത് നടത്തിയ നീക്കങ്ങളെല്ലാം രാഷ്ട്രീയം കളിക്കാനുള്ളതായിരുന്നുവെന്ന് സംഘടനയിലെ പല നേതാക്കളും തിരിച്ചറിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: