ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണില്‍ കന്നിക്കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീം ചരിത്രം കുറിച്ചിരിക്കുന്നു. രാജ്യത്തെയാകെ ആവേശത്തിലാക്കുന്ന വിജയമാണിത്. ടീമിന് അഭിനന്ദനങ്ങളും എല്ലാവിധ ആശംസകളും നേരുന്നു. വരാനിരിക്കുന്ന കായിക പ്രതിഭകള്‍ക്ക് ഈ വിജയം പ്രചോദനമാകും’ എന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഫൈനലില്‍ ഇന്തോനേഷ്യയെ തോല്പിച്ചാണ് ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയത്. 3-0 നായിരുന്നു ഇന്തോനേഷ്യയെ ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെടുത്തിയത്. ഇതോടെ തോമസ് കപ്പ് നേടുന്ന ആറാമത്തെ രാജ്യമായിയിരിക്കുകയാണ് ഇന്ത്യ. വിഖ്യാതമായ തോമസ് കപ്പ് ബാഡ്മിന്റണില്‍ 14 വട്ടം ചാമ്പ്യന്മാരായ ഇന്തോനേഷ്യയെ തുരത്തി ടീം ഇന്ത്യ ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: