മുംബൈ: ശരത്പവാറിനെ വിമര്‍ശിച്ചാല്‍ അവരെ കൈകാര്യം ചെയ്യാന്‍ പ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യം നല്കുന്ന സര്‍ക്കുലറാണ് എന്‍സിപി പുറത്തിറക്കിയിരിക്കുന്നതെന്ന് ബിജെപി അനുഭാവിയും എഴുത്തുകാരിയുമായ ഷെഫാലി വൈദ്യ. എന്‍സിപിയുടെ നോട്ടീസ് പങ്കുവെച്ചുകൊണ്ട് ഒരു ട്വീറ്റിലാണ് ഷെഫാലി വൈദ്യ ഈ വിമര്‍ശനം ഉന്നയിക്കുന്നത്.
പവാറിനെയും കുടുംബത്തെയും വിമര്‍ശിച്ചാല്‍ അവരെ കൈകാര്യം ചെയ്യാന്‍ പാര്‍ട്ടി ഗുണ്ടകള്‍ക്ക് കര്‍ക്ക് അധികാരം നല്കുന്ന സര്‍ക്കുലറാണിത്. ഇതാണ് ഇപ്പോള്‍ മഹാരാഷ്ട്രയില്‍ നടക്കുന്നത്”- ഷെഫാലി വൈദ്യ ട്വീറ്റില്‍ പറയുന്നു. എന്‍സിപി നേതാവ് ശരത് പവാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഫേസ് ബുക്ക് പോസ്റ്റ് പങ്കുവെച്ചതിന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത മറാത്തി നടി കേതകി ചിതാലെയെ മെയ് 18 വരെ പൊലീസ് കസ്റ്റഡിയില്‍ വെയ്ക്കാന്‍ ഉത്തരവായി.
മറാഠി കവി ജവഹര്‍ റാത്തോഡിന്റെ കവിതയിലെ വരികള്‍ ഉദ്ധരിച്ച് ഈയിടെ ഹിന്ദു ദൈവങ്ങളെയും ബ്രാഹ്മണരെയും പരിഹസിച്ച് ശരദ് പവാര്‍ നടത്തിയ ഒരു പ്രസ്താവനയെ തുടര്‍ന്നാണ് ശരത് പവാറിനെതിരെ മഹാരാഷ്ട്രയില്‍ സമൂഹമാധ്യമങ്ങളിലൂടെ യുവാക്കള്‍ ഭീഷണി സന്ദേശങ്ങള്‍ അയയ്ക്കുന്നത്. കേതകി സ്വന്തമായി എഴുതിയ സന്ദേശമല്ല, അഡ്വ. നിതിന്‍ ഭാവെ എന്നയാള്‍ എഴുതിയ സന്ദേശമാണ് പങ്കുവെച്ചത്. ഒരല്പം ഭീഷണി സ്വരത്തിലുള്ളതാണ് ഈ സന്ദേശം. ഒരു വധഭീഷണിയുടെ സ്വരമാണ് കവിതയുടെ രൂപത്തിലുള്ള ഈ പോസ്റ്റിലുള്ളത്. താങ്കള്‍ ആവശ്യത്തിന് പാപങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഇനി മിണ്ടാതിരിക്കാനും ഈ പോസ്റ്റ് താക്കീത് ചെയ്യുന്നു. “താങ്കളുടെ അച്ഛന്റെ അച്ഛനായ സമര്‍ത്ഥിനെ താങ്കള്‍ അപമാനിച്ചു. ബ്രാഹ്മണരോട് താങ്കള്‍ക്ക് അസൂയയാണ്. താങ്കള്‍ വെറും ഒരു കൊതുകാണ്”- തുടങ്ങി അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളും ഈ പോസ്റ്റിലുണ്ട്.
ഫേസ്ബുക്കില്‍ നടി ഈ വിവാദ പോസ്റ്റ് പങ്കുവെച്ച ഉടന്‍ സ്വപ്നില്‍ നെട്കെ എന്ന വ്യക്തി താനെയിലെ കല്‍വ പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ശിവസേനയും എന്‍സിപിയും തമ്മിലുള്ള ശത്രുത ഈ പോസ്റ്റ് മൂലം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ഈ പോസ്റ്റിലെ ഉള്ളടക്കം പവാറിന് എതിരായതാണെന്നും കാണിച്ചായിരുന്നു പരാതി.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 500 (അപകീര്‍ത്തിപ്പെടുത്തല്‍), 501(അപകീര്‍ത്തികരമായ ഉള്ളടക്കം പ്രചരിപ്പിക്കല്‍ അഥവാ പ്രസിദ്ധപ്പെടുത്തല്‍), 505(2) (പ്രസ്താവന സൃഷ്ടിക്കല്‍, പ്രചരിപ്പിക്കല്‍), 153(എ) (ആളുകള്‍ക്കിടയില്‍ അസ്വാസ്ഥ്യം പരത്തല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: