അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് രാജിവെച്ചു. ബിജെപി കേന്ദ്ര നിര്‍ദേശത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അദേഹം ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചത്. പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ബി.ജെ.പി നിയമസഭാ കക്ഷി യോഗം അല്‍പസമയത്തിനുള്ളില്‍ ചേരും. കേന്ദ്രമന്ത്രി ഭുപേന്ദര്‍ യാദവ്, ദേശീയ ജനറല്‍ സെക്രട്ടരി വിനോദ് താവ്‌ഡെ, സംസ്ഥാനത്തിന്റെ ചുമതലയുള്ള വിനോദ് സോങ്കര്‍ തുടങ്ങിയവര്‍ മീറ്റിംഗില്‍ പങ്കെടുക്കും.
2018ലെ ത്രിപുര തിരഞ്ഞെടുപ്പില്‍ 25 വര്‍ഷം നീണ്ട ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണം അവസാനിപ്പിച്ച് ബി.ജെ.പി വിജയിച്ചതിനെ തുടര്‍ന്നാണ് ബിപ്ലവ് കുമാര്‍ ദേവ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായത്. സംസ്ഥാനത്ത് അടുത്തവര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിപ്ലവിന്റെ രാജി. ഇന്നലെ ഡല്‍ഹിയിലെത്തി നദ്ദയേയും, അമിത് ഷായേയും കണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: