Saturday, December 9, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍ണന്റെ അസ്ത്രപ്രാപ്തി

ഇതിഹാസ ഭാരതം

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
May 14, 2022, 06:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

കര്‍ണന്റെ ബാഹുവീര്യം, പ്രണയം, ദമം, ഗുരുശുശ്രൂഷ എന്നിവയില്‍ ഭാര്‍ഗവരാമന്‍ സ്ന്തുഷ്ടനായി.  അവന് ആ തപോധനന്‍ ബ്രഹ്മാസ്ത്രം ഓതിക്കൊടുത്തു. ആ ഭാര്‍ഗവാശ്രമത്തില്‍ അസ്ത്രാഭ്യാസം ചെയ്ത് ധനുര്‍വേദത്തില്‍ അത്ഭുതവിക്രമനായി. ഒരിക്കല്‍ രാമനോടൊത്ത് ആശ്രമസന്നിധിയില്‍ കര്‍ണന്‍ ഉപവാസത്തോടെ നടക്കവെ, രാമന്‍ ക്ഷീണിച്ചിട്ട് കര്‍ണന്റെ മടിയില്‍ വിശ്വാസത്തോടെ തലവെച്ചുറങ്ങി. അപ്പോള്‍ കഫം, മേദസ്സ്, മാംസം, രക്തം എന്നിവ കുടിക്കുന്ന ഒരു കൃമി ദാരുണസ്പര്‍ശനായി കര്‍ണന്റെ അടുക്കലെത്തി. അവന്റെ തുടയില്‍ ആ കൃമി തുളച്ചുകയറി രക്തം കുടിക്കാനാരംഭിച്ചു. ഗുരു ഉണരുമെന്ന ഭീതിനിമിത്തം അതിനെ തട്ടിമാറ്റാനോ കൊല്ലാനോ കഴിഞ്ഞില്ല. ആ കൃമി വല്ലാതെ രക്തംകുടിക്കുമ്പോള്‍ ഗുരു ഉണരുമെന്നോര്‍ത്ത് ആ സൂതജന്‍ അടങ്ങിയിരുന്നു. ധൈര്യംകൊണ്ട് അസഹ്യമായ നോവ് സഹിച്ച് അവന്‍ ഇളകാതെയും നടുങ്ങാതെയും ഭൃഗുമുഖ്യനു നിദ്രാഭംഗം വരാതെ കാത്തു.  രാമന്റെ ദേഹത്ത് ചോരതട്ടിയപ്പോള്‍ ആ ഭൃഗുസത്തമന്‍ ഉണര്‍ന്നു. ആ ഋഷി വിറച്ചുകൊണ്ടുനിന്ന അവനോടിങ്ങനെ ചോദിച്ചു, ‘അയ്യോ! ഞാനിന്ന് അശുചിയായി. നീ ഇങ്ങനെ ചെയ്യുന്നതെന്താണ്? പേടികൂടാതെ നീ എന്നോടു പറയുക.’ അപ്പോള്‍ ഗുരുവിനോട് ആ കര്‍ണന്‍, തന്നെ കൃമി ഭക്ഷിച്ച കഥ പറഞ്ഞു.  പന്നിയെപ്പോലെയുള്ള ജന്തുവിനെ രാമനും കണ്ടു. എട്ടുകാലുകളും തീക്ഷ്ണമായ ദംഷ്‌ട്രകളും മെയ്‌നിറയെ സൂചിപോലെയുള്ള രോമങ്ങളുമുള്ള ആ ജീവി അളര്‍ക്കനെന്ന പേരോടുകൂടിയ അസുരനായിരുന്നു. രാമന്‍ നോക്കിയ മാത്രയില്‍ ആ ജീവി അത്ഭുതമെന്നു പറയട്ടെ ജീവന്‍ കൈവിട്ട് ആ ചോരയില്‍ അലിഞ്ഞുചേര്‍ന്നു. അപ്പോള്‍ത്തന്നെ ആകാശത്ത് വിശ്വരൂപനായി ഭയങ്കരനായ ഒരു രാക്ഷസനായി കാണപ്പെട്ടു. അവന്റെ ചുവന്ന കഴുത്തും കറുത്ത നിറവും കൂടി മേഘങ്ങളില്‍ സഞ്ചരിക്കുന്നവനായി രാമനോട് തൊഴുതുകൊണ്ട്  പറഞ്ഞു, ‘സ്വസ്തി തേ ഭൃഗുശാര്‍ദ്ദൂല! ഞാന്‍ വന്നപടി പോകുന്നു. എന്നെ ഈ നരകത്തില്‍നിന്നു നീ കരയേറ്റി. അങ്ങയെ ഞാന്‍ വന്ദിക്കുന്നു. അങ്ങ് എനിക്കു പ്രിയം ചെയ്തു.’ മഹാബാഹുവായ ജാമദഗ്ന്യന്‍ ചോദിച്ചു, ‘നീയാരാണ്? നരകത്തില്‍ വീഴുവാന്‍ കാരണമെന്താണ്?’ അസുരന്‍ പറഞ്ഞു, ‘മുമ്പ് ദേവയുഗത്തില്‍ ഭൃഗുസന്നിഭനായ വയസ്സന്റെ ഇഷ്ടഭാര്യയെ ഞാന്‍ ബലംകൊണ്ട് അപഹരിച്ചു. മഹര്‍ഷി ചെയ്ത ശാപംകൊണ്ട് ഞാന്‍ ഭൂമിയില്‍ കൃമിയായി വീണു. അവന്‍ എന്നോട് കോപത്തോടെ പറഞ്ഞു, നീ നിന്റെ പൂര്‍വപിതാമഹനായ മൂത്രശ്ലേഷ്മാശനന്റെ പാപനിലയത്തില്‍ നീ പെടും, എന്നു പറഞ്ഞ ഋഷിയോട് എന്ന് ശാപമോക്ഷം എനിക്കു ലഭിക്കുമെന്നു ചോദിക്കവെ, ഉണ്ടാം ഭാര്‍ഗവരാമങ്കല്‍ നിന്ന,് എന്ന് ആ ഭൃഗു പറഞ്ഞു. സുഖകരമല്ലാതെ ഈ ദുര്‍ഗ്ഗതിയില്‍ പെട്ട ഞാന്‍ പ്രഭോ! അങ്ങയെ കണ്ടതോടെ പാപജന്മം വിട്ടകന്നു.’ എന്നു പറഞ്ഞു രാമനെ കുമ്പിട്ടു തൊഴുതുകൊണ്ട് അസുരന്‍ യാത്രയായി. രാമന്‍ കോപത്തോടെ കര്‍ണനോട് ചോദിച്ചു, ‘ഹേ മൂഢ! ബ്രാഹ്മണന്‍ ഇത്തരം അതിദുഃഖം അല്പംപോലും താങ്ങുകയില്ല. നിന്റെ വീര്യം ക്ഷത്രിയന്റേതിനു തുല്യമാണ്. അതുകൊണ്ട് നീ സ്വയം നേരു പറയൂ.’  പ്രസാദിപ്പിച്ചവനെങ്കിലും ശാപഭീതികൊണ്ട് കര്‍ണന്‍ ഇങ്ങനെ പറഞ്ഞു, ‘ബ്രാഹ്മണനും ക്ഷത്രിയനും കൂടിക്കലര്‍ന്ന സൂതജനാണു ഞാന്‍. ഭാര്‍ഗവ! രാധേയനെന്നും കര്‍ണനെന്നും എന്നെ ആളുകള്‍ വിളിക്കുന്നു. അസ്ത്രലാഭമോര്‍ത്തുവന്ന എന്നോട് ബ്രഹ്മന്‍! പ്രസാദിച്ചാലും. വേദവിദ്യകൊടുക്കുന്ന പ്രഭുവായ ഗുരു നിശ്ചയമായും അച്ഛനാണ്. നിന്റെ മുമ്പാകെ ഭാര്‍ഗവഗോത്രജനെന്നു ഞാന്‍ മുമ്പേ പറഞ്ഞുപോയി.’

ചിരിച്ചുകൊണ്ട് ഉഗ്രശ്രേഷ്ഠനായ രാമന്‍ ചൊടിച്ചുകൊണ്ടു പറഞ്ഞു, ‘വിറച്ചു കൈകൂപ്പി ദുഃഖിതനായി ഭൂമിയില്‍ വീണുകിടക്കുമ്പോള്‍ നീ അസ്ത്രലോഭംനിമിത്തം എന്നെ മിഥ്യാശുശ്രൂഷചെയ്തതുകൊണ്ട് ഹേ മൂഢ! ഈ ബ്രഹ്മാസ്ത്രം നിനക്കോര്‍മ്മയില്ലാതെ വരും. സ്വന്തം കിടയോടേറ്റുനില്‍ക്കെ മരണമടുക്കുമ്പോള്‍ അബ്രാഹ്മണന് ബ്രഹ്മാസ്ത്രം ഒരിക്കലും സ്ഥിരമായിട്ടു നില്‍ക്കില്ല. നുണയനായ നിനക്കിനി ഇവിടെ നില്‍ക്കാന്‍ സാധ്യമല്ല; ഇപ്പോള്‍ത്തന്നെ പൊയ്‌ക്കൊള്ളുക. നിനക്കു കിടയായി മറ്റൊരു ക്ഷത്രിയനും പാരിലുണ്ടാവുകയില്ല.’ എന്നു രാമന്‍ പറഞ്ഞുവിട്ട കര്‍ണന്‍ വേണ്ട മുറചെയ്ത് താന്‍ ബ്രഹ്മാസ്ത്രം നേടിയെന്നു മടങ്ങിവരവെ ദുര്യോധനനോട് പറഞ്ഞ് കൗരവരോട് ഒത്തുകൂടി.

(അവസാനിച്ചു)

Tags: മഹാഭാരതം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനവാസകാലത്ത് പാണ്ഡവര്‍ ജീവിച്ച സ്ഥലം; പള്ളിയല്ല, ഇത് പാണ്ഡവക്ഷേത്രമെന്നും ഒരു വിഭാഗം; പ്രശ്നം കോടതിയില്‍
India

വനവാസകാലത്ത് പാണ്ഡവര്‍ ജീവിച്ച സ്ഥലം; പള്ളിയല്ല, ഇത് പാണ്ഡവക്ഷേത്രമെന്നും ഒരു വിഭാഗം; പ്രശ്നം കോടതിയില്‍

മാനസം വാസനാമുക്തമാക്കുക
Samskriti

മാനസം വാസനാമുക്തമാക്കുക

പ്രശസ്ത നടന്‍ ഗൂഫി പെയ്ന്റല്‍ അന്തരിച്ചു; വിടവാങ്ങിയത് മഹാഭാരതം സീരിയയലില്‍ ശകുനിയുടെ വേഷം അനശ്വരമാക്കിയ കലാകാരന്‍
India

പ്രശസ്ത നടന്‍ ഗൂഫി പെയ്ന്റല്‍ അന്തരിച്ചു; വിടവാങ്ങിയത് മഹാഭാരതം സീരിയയലില്‍ ശകുനിയുടെ വേഷം അനശ്വരമാക്കിയ കലാകാരന്‍

മഹാഭാരതം പത്തു ഭാഗങ്ങളുള്ള സിനിമയാക്കും; തന്റെ ജീവിതലക്ഷ്യം മഹാഭാരതം സിനിമയെന്ന് വെളിപ്പെടുത്തി സംവിധായകന്‍ രാജമൗലി
Entertainment

മഹാഭാരതം പത്തു ഭാഗങ്ങളുള്ള സിനിമയാക്കും; തന്റെ ജീവിതലക്ഷ്യം മഹാഭാരതം സിനിമയെന്ന് വെളിപ്പെടുത്തി സംവിധായകന്‍ രാജമൗലി

അധര്‍മത്തിന് കടിഞ്ഞാണിടണം
Samskriti

അധര്‍മത്തിന് കടിഞ്ഞാണിടണം

പുതിയ വാര്‍ത്തകള്‍

യുപിഎ കാലത്ത് ഒരു രൂപ നല്‍കിയാല്‍ 15 പൈസ ജനങ്ങളില്‍ എത്തും; മോദി ഒരു രൂപ കൊടുത്താല്‍ മുഴുവനും ജനങ്ങള്‍ക്ക് കിട്ടും:ജ്യോതിരാദിത്യ സിന്ധ്യ

യുപിഎ കാലത്ത് ഒരു രൂപ നല്‍കിയാല്‍ 15 പൈസ ജനങ്ങളില്‍ എത്തും; മോദി ഒരു രൂപ കൊടുത്താല്‍ മുഴുവനും ജനങ്ങള്‍ക്ക് കിട്ടും:ജ്യോതിരാദിത്യ സിന്ധ്യ

6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളുമായി തെളിവെടുപ്പ് നടത്തി

ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ ചികിത്സയിലായിരുന്ന എംബിബിഎസ് വിദ്യാര്‍ത്ഥിനി മരിച്ചു

ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ ചികിത്സയിലായിരുന്ന എംബിബിഎസ് വിദ്യാര്‍ത്ഥിനി മരിച്ചു

നിനക്കിത് വേണമെടീ;പണം മാത്രം  മതിയല്ലേ ;എത്ര വർഷം എഗ്രിമെന്റ്,മീര നന്ദൻറെ ഭാവി വരനെതിരെ സോഷ്യൽ മീഡിയയിൽ  മോശം കമന്റുകൾ.

നിനക്കിത് വേണമെടീ;പണം മാത്രം മതിയല്ലേ ;എത്ര വർഷം എഗ്രിമെന്റ്,മീര നന്ദൻറെ ഭാവി വരനെതിരെ സോഷ്യൽ മീഡിയയിൽ മോശം കമന്റുകൾ.

ഡാനിഷ് അലിയെ ബി.എസ്.പി സസ്പന്‍ഡ് ചെയ്തു

ഡാനിഷ് അലിയെ ബി.എസ്.പി സസ്പന്‍ഡ് ചെയ്തു

അച്ഛൻ ഗേ ആണോ എന്നാണ് മകൻ എന്നോട് ചോദിച്ചത്;അത് കേട്ട് ഞാൻ ഞെട്ടിപ്പോയി

അച്ഛൻ ഗേ ആണോ എന്നാണ് മകൻ എന്നോട് ചോദിച്ചത്;അത് കേട്ട് ഞാൻ ഞെട്ടിപ്പോയി

ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു; ഭാഗ്യലക്ഷ്മിക്ക് ശബരീശ ദര്‍ശനം

പതിനെട്ടു മലകളുടെ പ്രതീകം

19-ാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ നടന്ന മതപരിവര്‍ത്തനത്തിന്റെയും ജൂത-ക്രിസ്ത്യന്‍ വംശജര്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും  പറഞ്ഞ് ‘കിഡ്‌നാപ്പ്ഡ്’

19-ാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ നടന്ന മതപരിവര്‍ത്തനത്തിന്റെയും ജൂത-ക്രിസ്ത്യന്‍ വംശജര്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും പറഞ്ഞ് ‘കിഡ്‌നാപ്പ്ഡ്’

ബര്‍ ദുബായിലെ ശിവക്ഷേത്രത്തില്‍ ആരാധന കുറച്ച് ദിവസം കൂടി മാത്രം,ശേഷം ഭക്തര്‍ക്ക് ജബല്‍ അലിയിലെത്താം

ബര്‍ ദുബായിലെ ശിവക്ഷേത്രത്തില്‍ ആരാധന കുറച്ച് ദിവസം കൂടി മാത്രം,ശേഷം ഭക്തര്‍ക്ക് ജബല്‍ അലിയിലെത്താം

തീര്‍ത്ഥാടനത്തിന് പോകാം….. ഛോട്ടാ ചാര്‍ധാമുകളിലെ യമുനോത്രിയിലേക്ക്

തീര്‍ത്ഥാടനത്തിന് പോകാം….. ഛോട്ടാ ചാര്‍ധാമുകളിലെ യമുനോത്രിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Technology
  • Parivar
  • Special Article
  • Astrology
  • More
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist