ന്യൂദല്‍ഹി: ഗ്രീസിലെ പഴയകാല ഡോക്ടറായ ഹിപ്പോക്രാറ്റിസിന്റെ പേരിലുള്ള ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്ക്ക് പകരം തമിഴ്നാട്ടിലെ മധുര മെഡിക്കല്‍ കോളെജ് ഡീന്‍ ഡോ.രതിനവേല്‍ ആദ്യവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ‘വൈറ്റ് കോട്ട്’ ചടങ്ങില്‍ നല്‍കിയത് ഭാരതീയ ഭിഷഗ്വരനായ ചരക മഹര്‍ഷിയുടെ പേരിലുള്ള ‘ചരകശപഥം’. ഡിഎംകെ നേതൃത്വം നല്കുന്ന തമിഴ്നാട് സര്‍ക്കാരിന് ഇത് ദഹിച്ചില്ല. കേന്ദ്രം ഭരിയ്ക്കുന്ന ബിജെപി സര്‍ക്കാരിന്റെ നിര്‍ദേശം പിന്തുടര്‍ന്ന മധുര മെഡിക്കല്‍ ഡീനിനെ സ്ഥാനത്ത് നിന്ന് മാറ്റി ശിക്ഷ നല്‍കിയതായി മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ സര്‍ക്കാര്‍ അറിയിച്ചു.
അന്ന് പുതിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ വൈറ്റ് കോട്ട് ചടങ്ങില്‍ സംബന്ധിച്ച ധനമന്ത്രി പളനിവേലാണ് ഹിപ്പോക്രാറ്റിസ് പ്രതിജ്ഞയ്ക്ക് പകരം ചരകപ്രതിജ്ഞയാണ് നടന്നതെന്ന് കണ്ടെത്തിയത്. അദ്ദേഹം അത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെയാണ് ഡീനിനെതിരെ നടപടിയെടുത്തത്. പക്ഷെ പിന്നീടാണ് ഡിഎംകെ സര്‍ക്കാര്‍ അമളി മനസ്സിലാക്കിയത്. ഇതിന് മുന്‍പ് തമിഴ്നാട്ടിലെ മിക്ക സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളിലും നടന്നത് ചരക ശപഥം തന്നെയാണ്. ഈ ചരകശപഥത്തിന്റെ വീഡിയോകള്‍ പൊന്തിവന്നതോടെ എല്ലാവരേയും പിരിച്ചുവിടുക എളുപ്പമല്ലെന്ന് സ്റ്റാലിന് മനസ്സിലായി. കാരണം മിക്ക ഡീനുകളും ഡിഎംകെ അനുഭാവികളാണ്. ഇതോടെ ഡോക്ടര്‍മാര്‍ ഒന്നടങ്കം മധുരൈ മെഡിക്കല്‍ കോളിജലെ ഡീനിനെ പിന്തുണച്ചു. ഇയാളെ സ്ഥാനത്ത് നിന്നും മാറ്റിയത് ശരിയല്ലെന്ന് വാദിച്ചു. കാരണം ഇദ്ദേഹം ഒരു മികച്ച സാമൂഹ്യസേവകന്‍ കൂടിയായ ഡോക്ടറായിരുന്നു. ഇതോടെ ഡിഎംകെ സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ ചരകശപഥം ചൊല്ലിക്കൊടുത്ത ഡോ. രതിനവേലിനെ തിരിച്ചെടുത്തു. കോവിഡ് മഹാമാരിക്കാലത്ത് ഡോ.രതിനവേല്‍ നല്കിയ മികച്ച സേവനം കണക്കിലെടുത്താണ് മധുര മെഡിക്കല്‍ കോളെജ് ഡീനായ ഡോ.രതിനവേലിനെ തല്‍സ്ഥാനത്ത് തിരിച്ചുപ്രതിഷ്ഠിക്കുന്നത് എന്ന് തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന് ഒരു ഉത്തരവിലൂടെ അറിയിക്കുകയായിരുന്നു.
ധര്‍മ്മപുരം അദീനത്തിലെ സ്വാമിയാരെ പല്ലക്കില്‍ എഴുന്നെള്ളിച്ചുകൊണ്ടുപോകുന്ന പട്ടണപ്രവേശം എന്ന ചടങ്ങ് നിരോധിച്ച് കൊണ്ട് ഡിഎംകെ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം മയിലാടുതുറൈ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ (ആര്‍ഡിഒ) പുറപ്പെടുവിച്ച ഉത്തരവ് തൊണ്ട തൊടാതെ വിഴുങ്ങേണ്ടി വന്നതിന്റെ ചൂടാറും മുന്‍പാണ് സ്റ്റാലിന് രണ്ടാമത്തെ തിരിച്ചടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: