ലണ്ടന്‍: 43 വര്‍ഷത്തെ കാത്തിരിപ്പിന് അത്ഭുത ഗോളിലൂടെ അവസാനം കുറിച്ച സെര്‍ജിയോ അഗ്യൂറോയ്ക്ക് പ്രതിമയൊരുക്കി മാഞ്ചസ്റ്റര്‍ സിറ്റി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ 2012ല്‍ കിരീടത്തിലെത്തിച്ചത് അധിക സമയത്തെ അഗ്യൂറോയുടെ ഗോളാണ്. കിരീടത്തിന് ഒരു പതിറ്റാണ്ട് തികയുമ്പോള്‍ ആദരസൂചകമായാണ് സിറ്റി പ്രതിമയൊരുക്കിയത്.
മാഞ്ചസ്റ്റര്‍ സിറ്റിക്കായി കളിച്ച സൂപ്പര്‍ താരങ്ങളിലൊരാളാണ് അഗ്യൂറോ. സിറ്റിക്കായി കൂടുതല്‍ ഗോള്‍ നേടിയതും അഗ്യോറോയാണ്. ക്യുപിആറിനെതിരെ നിര്‍ണായക മത്സരത്തില്‍ 93-ാം മിനിറ്റില്‍ വിജയ ഗോള്‍ നേടിയ അഗ്യൂറോ 1968ന് ശേഷം സിറ്റിയെ പ്രീമിയര്‍ ലീഗ് കിരീടത്തിലെത്തിച്ചു. കഴിഞ്ഞ സീസണില്‍ ബാഴ്സലോണയിലെത്തിയ താരം ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഡിസംബറില്‍ വിരമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: