ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍, Â രാജ്യദ്രോഹക്കുറ്റം വ്യവസ്ഥ ചെയ്യുന്ന 124 എ വകുപ്പിനെതിരായ ഹര്‍ജികള്‍ പരിഗണിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് ഒരുവിഭാഗം വലിയ വിജയമായി കൊണ്ടാടുകയാണ്. എന്നാല്‍ ഇക്കൂട്ടര്‍ ആഘോഷിക്കുന്നതുപോലെയുള്ള ഒരു വിധിന്യായം പരമോന്നത കോടതി പുറപ്പെടുവിച്ചിട്ടില്ല എന്നതാണ് വാസ്തവം. രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന വകുപ്പ് റദ്ദാക്കണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. ഈ ആവശ്യം അംഗീകരിച്ചിട്ടില്ല. പ്രസ്തുത വകുപ്പ് മരവിപ്പിച്ചു എന്ന് ഹര്‍ജിക്കാരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് വസ്തുതാപരമായി ശരിയല്ല. കോടതിക്ക് ഇങ്ങനെയൊരു ഉദ്ദേശ്യമുണ്ടായിരുന്നെങ്കില്‍ അക്കാര്യം വിധിയില്‍ വ്യക്തമാക്കുമായിരുന്നു. ഇതിനു പകരം ഈ വകുപ്പ് ഇനിമുതല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉപയോഗിക്കില്ലെന്ന ആഗ്രഹം പ്രകടിപ്പിക്കുക മാത്രമാണ് കോടതി ചെയ്തിരിക്കുന്നത്. ഇത് ഒരു വിലക്കല്ല എന്നതിനു തെളിവാണ് വകുപ്പ് പ്രകാരം കേസെടുത്താല്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ച് വിധിയില്‍ പറയുന്നത്. ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു പ്രശ്നമേ Â ഉദിക്കുന്നില്ല. രാജ്യദ്രോഹക്കുറ്റം റദ്ദാക്കുകയോ മരവിപ്പിക്കുക പോലുമോ ചെയ്തിട്ടില്ല എന്നതാണ് ഇതിനര്‍ത്ഥം. Â 124 എ വകുപ്പിന്റെ ദുരുപയോഗം തടയുന്നതിനായി കേന്ദ്രസര്‍ക്കാരിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാവുന്നതാണെന്ന് സുപ്രീംകോടതി പറഞ്ഞിരിക്കുന്നതും ഇതുകൊണ്ടാണ്.
വര്‍ത്തമാനകാല സാഹചര്യങ്ങള്‍ക്ക് യോജിക്കാത്ത ‘കൊളോണിയല്‍ നിയമങ്ങള്‍’ റദ്ദാക്കുകയെന്നതു തന്നെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നയമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിന്താഗതിക്കനുസരിച്ച് ഇത്തരം 1500 നിയമങ്ങളും 25000 കീഴ്വഴക്കങ്ങളും നീക്കം ചെയ്തതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. 124 എ വകുപ്പിന്റെ കാര്യത്തിലും സര്‍ക്കാര്‍ ഇതിന് സന്നദ്ധമാണെന്ന് അറിയിച്ചിരുന്നു. ഇതിനനുസൃതമായ നടപടികള്‍ സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുകയാണ് സുപ്രീംകോടതി ചെയ്തിരിക്കുന്നത്. വകുപ്പ് റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്യാതെ എന്തുകൊണ്ട് സുപ്രീംകോടതി ഇങ്ങനെ ചെയ്തു എന്നു വ്യക്തമാണ്. ഹര്‍ജികള്‍ പരിഗണിച്ച മൂന്നംഗബെഞ്ചിന് അതിനുള്ള അധികാരമില്ലെന്നതുതന്നെ കാരണം. 1962 ലെ കേദാര്‍നാഥ് സിങ് കേസില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 124 എ വകുപ്പിന്റെ സാധുത പരിശോധിച്ച് ശരിവച്ചിട്ടുള്ളതാണ്. ഈ തീരുമാനം വിപുലമായ ബെഞ്ചിന് പരിഗണിക്കാമെന്നല്ലാതെ മൂന്നംഗബെഞ്ചിന് പുനഃപരിശോധിക്കാനാവില്ല. സര്‍ക്കാരിന് പുതിയ നിയമനിര്‍മാണമോ ഭേദഗതിയോ വരുത്താമെന്നതു മാത്രമാണ് മറ്റൊരു പോംവഴി. പ്രാഥമികമായ ഈ തത്വം ബോധപൂര്‍വം വിസ്മരിച്ചുകൊണ്ട് ചിലര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കുപ്രചാരണം നടത്തുന്നത് രാഷ്ട്രീയ പ്രതികാരം തീര്‍ക്കലാണ്. Â രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുന്നത് കേന്ദ്രവും സംസ്ഥാനങ്ങളുമാണ്. കേരളവും രാജസ്ഥാനും പശ്ചിമബംഗാളുമടക്കം പല സംസ്ഥാനങ്ങളും ഇത് ചെയ്തിട്ടുമുണ്ട്. എന്നിട്ടും, ഈ നിയമം കൊണ്ടുവന്നത് നരേന്ദ്ര മോദി സര്‍ക്കാരാണ്, അതിനാണ് തിരിച്ചടിയേറ്റിരിക്കുന്നത് എന്ന മട്ടിലുള്ള തരംതാണ പ്രചാരണമാണ് പ്രതിപക്ഷ പാര്‍ട്ടികളും ചില മാധ്യമങ്ങളും നടത്തുന്നത്.
നിലവിലുള്ള നിയമം കൊളോണിയല്‍ ശക്തികള്‍ കൊണ്ടുവന്നതാണെന്നും ബാലഗംഗാധര തിലകനെ ജയിലിലടച്ചതും ഗാന്ധിജിക്കെതിരെ പ്രയോഗിച്ചതുമാണെന്നും നിരന്തരം ആവര്‍ത്തിച്ച് വൈകാരികതയുടെ പുകമറ സൃഷ്ടിക്കുന്നവരുടെ ലക്ഷ്യം മറ്റ് ചിലതാണ്. തങ്ങള്‍ അധികാരത്തിലിരുന്നപ്പോള്‍ 124 എ വകുപ്പില്‍ തെറ്റു കാണാത്തവരും റദ്ദാക്കണമെന്ന് തോന്നാത്തവരുമാണ് ഇപ്പോള്‍ ഇതിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം യുപിഎ സര്‍ക്കാരില്‍ അഞ്ച് വര്‍ഷം നിയമമന്ത്രിയായിരുന്നിട്ടും ഈ നിയമത്തിനും അതിലെ വകുപ്പിനുമെതിരെ ഒന്നും പറയാതിരുന്ന കപില്‍ സിബല്‍ അധികാരം പോയശേഷം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തിയതിലെ കാപട്യം വ്യക്തമാണല്ലോ. രാജ്യത്തിന്റെ സുരക്ഷാതാത്പര്യങ്ങളും പൗരസ്വാതന്ത്ര്യവും തുലനം ചെയ്യുന്നത് ശ്രമകരമായ ജോലിയാണെന്ന് കോടതിക്കുതന്നെ അഭിപ്രായമുണ്ട്. രാഷ്ട്രമുണ്ടെങ്കിലേ പൗരസ്വാതന്ത്ര്യമുള്ളൂ. വൈദേശിക ശക്തികളുടെ സഹായത്തോടെ രാജ്യത്തിന്റെ നിലനില്‍പ്പ് അപകടപ്പെടുത്തുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ വളരെ സജീവമാണ്. ഇവരെ വിട്ടുവീഴ്ചയില്ലാതെ അടിച്ചമര്‍ത്തുന്നതാണ് രാജ്യദ്രോഹത്തിന് ശിക്ഷിക്കുന്ന നിയമത്തിനെതിരെ കോടതിയെ സമീപിക്കാന്‍ ചിലരെ പ്രേരിപ്പിച്ചതെന്ന് വ്യക്തം. ഇതുവരെ ചെയ്യാന്‍ തടസ്സമുണ്ടായിരുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനം ഇനി നിര്‍ബാധം ചെയ്യാന്‍ അവസരം ലഭിച്ചിരിക്കുന്നു എന്ന മട്ടിലുള്ള സന്തോഷമാണ് കോടതിവിധി ദുര്‍വ്യാഖ്യാനിക്കുന്നവര്‍ പ്രകടിപ്പിക്കുന്നത്. 124 എ വകുപ്പിന്റെ കാര്യത്തില്‍ ഇനി എന്തുവേണമെന്ന് തീരുമാനിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. കോടതി പറഞ്ഞിട്ടുള്ളതും മറ്റൊന്നല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: