കൊട്ടിയൂര്‍: വൈശാഖോത്സവത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ഇക്കരെ കൊട്ടിയൂരിലും പുരോഗമിക്കുന്നു. ഉത്സവത്തിനെത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ദേവസ്വം നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലെത്തി.
മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്. മുരളി, കൊട്ടിയൂര്‍ ദേവസ്വം ചെയര്മാന് കെ.സി. സുബ്രഹ്മണ്യന്, എക്സിക്യൂട്ടീവ് ഓഫീസര്‍ ഗോകുല്‍ദാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്തി. ഭക്തര്‍ക്കുള്ള വിശ്രമ കേന്ദ്രങ്ങളുടെയും വാഹന പാര്‍ക്കിങ്ങിന്റെയും സംവിധാനങ്ങള്‍ പൂര്‍ത്തിയായി.
പോലീസ്, ആരോഗ്യ വകുപ്പ് മറ്റു വിവിധ സര്‍ക്കാര്‍ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ ഉത്സവ സ്ഥലത്ത് ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ആരോഗ്യവകുപ്പ് നേതൃത്വത്തില്‍ ഉത്സവ നഗരിയില്‍ ഫോഗിങ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇക്കരെ കൊട്ടിയൂരില്‍ താത്കാലിക വ്യാപാര സ്ഥാപനങ്ങളുടെ നിര്‍മ്മാണങ്ങളും പുരോഗമിക്കുകയാണ്.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: