കാഞ്ഞങ്ങാട്: സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ ഭിന്നത രൂക്ഷം. ആശുപത്രിയുടെ പേരിനെ ചൊല്ലിയാണ് അഭിപ്രായ ഭിന്നത ഉടലെടുത്തിരിക്കുന്നത്. കെ.പി.കെ നായര്‍ മെമ്മൊറിയല്‍ സഹകരണ ആശുപത്രി എന്നാണ് നാമകരണം നടത്തിയിരിക്കുന്നത്. പാര്‍ട്ടി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ആശുപത്രിക്ക് മണ് മറഞ്ഞ പാര്‍ട്ടി നേതാക്കളുടെ പേരുകള്‍ നല്‍കാതെ പാര്‍ട്ടി അനുഭാവിയുടെ പേരുകള്‍ നല്‍കുന്നതിനെതിരെ വലിയ രീതിയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. Â
പാര്‍ട്ടിയുമായി ബന്ധമില്ലാത്തവരുടെ പേരിലുള്ള ആശുപത്രിക്ക് എന്തിനാണ് പാര്‍ട്ടി അണികള്‍ ഫണ്ട് സമഹാരണത്തിന് ഇറങ്ങുന്നതെന്ന Â അഭിപ്രായമുയരുന്നുണ്ട്. കുടാതെ തൊട്ടടുത്ത് നീലേശ്വരത്ത് Â വാടക കെട്ടിടത്തില്‍ സിപിഎം നിയന്ത്രണത്തിലുള്ള പ്രവര്‍ത്തിക്കുന്ന തേജസ്വനി സഹകരണ ആശുപത്രി പ്രവര്‍ത്തനത്തെ കാഞ്ഞങ്ങാട്ടെ പുതിയ ആശുപത്രി തടസമാകുമെന്ന വാദഗതിയും ഉയരുന്നുണ്ട്. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘം തേജസ്വനി ആശുപത്രിക്ക് മടിക്കൈയില്‍ സ്വന്തമായി കെട്ടിടം പണിയുന്നുണ്ട്. സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തും മറ്റുമാണ് അത് മുന്നോട്ട് പോകുന്നത്. അതിനിടയില്‍ പുതിയൊരു ആശുപത്രി അതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ഫണ്ട് വാങ്ങി നടത്തുകയെന്നതും അണികള്‍ക്കിടയില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. Â
Â
കാഞ്ഞങ്ങാട്ടെ ഒരു പറ്റം സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ നടത്തുന്ന ആശുപത്രിക്കെതിരെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നും തന്നെ കൂടുതല്‍ വെല്ലുവിളികള്‍ ഉയരുന്നത് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: