തിരുവനന്തപുരം: ഖുറാന് തത്വങ്ങള്‍ക്കും ഭരണഘടനയ്ക്കും വിരുദ്ധമായി മുസ്ലീം പുരോഹിതസമൂഹം സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് പെണ്‍കുട്ടിയെ സ്റ്റേജില്‍ വിലക്കിയ സംഭവമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
സ്ത്രീ പുരുഷ അവകാശങ്ങളെ പറ്റിയുള്ള ഖുറാന് വചനം ഉദ്ധരിച്ചുകൊണ്ട് ട്വിറ്ററിലൂടെയായിരുന്നു ഗവര്‍ണറുടെ പ്രതികരണം. മൂന്ന് ട്വീറ്റുകളാണ് ഗവര്‍ണര്‍ പങ്കുവെച്ചത്.
മുസ്ലീം കുടുംബത്തില്‍ ജനിച്ചത് കൊണ്ടാണ് ആ കുട്ടി അപമാനിക്കപ്പട്ടത് എന്നതാണ് ഒരു ട്വീറ്റില്‍ ഗവര്‍ണര്‍ പറയുന്നത്.
മറ്റൊരു ട്വീറ്റില്‍ ഖുറാന് ഉദ്ധരിക്കുകയാണ് ഗവര്‍ണര്‍.
“എന്താണ് നല്ലത്, ന്യായമായത് എന്നത് അനുസരിച്ച് സ്ത്രീകള്‍ക്കെതിരായ അവകാശങ്ങള്‍ പറയുന്നതുപോലെ, സ്ത്രീകള്‍ക്ക് അനുകൂലമായ അവകാശങ്ങളും ഉണ്ട്. പക്ഷെ പുരുഷന് അവരോട് ഉയര്‍ന്ന അളവിലുള്ള ഉത്തരവാദിത്വവുമുണ്ട് (2.228)”- ഗവര്‍ണര്‍ ഖുറാന് വചനത്തിലൂടെ ന്യായമായതും നീതിയുക്തമായതും ഉയര്‍ന്ന ഉത്തരവാദിത്വത്തോടെ സ്ത്രീയ്ക്ക് വേണ്ടി നിര്‍വ്വഹിച്ചുകൊടുക്കാന്‍ പുരുഷന് ഉത്തരവാദിത്വമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു ഗവര്‍ണര്‍.
ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാര് ആണ് പൊതുവേദിയില്‍ പരസ്യമായി സ്റ്റേജില്‍ പെണ്‍കുട്ടിയെ അവാര്‍ഡ് വാങ്ങാന്‍ കൊണ്ടുവന്നതിനെ വിമര്‍ശിക്കുകയും വിലക്കുകയും ചെയ്തത്. മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സംഘാടകര്‍ വേദിയിലേക്കു ക്ഷണിച്ചത്. പെണ്‍കുട്ടിയെ സ്റ്റേജില്‍ വിളിച്ചപ്പോള്‍ സമ്മാനം നല്‍കിയത് മുസ്ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ഷിഹാബ് തങ്ങളാണ്. ഇതിന് തൊട്ടുപിന്നാലെയാണ് സമത് കേരള ജെമിയ്യത്തുല്‍ ഉലമയുടെ സീനിയര്‍ നേതാവായ അബ്ദുള്ള മുസ്ലിയാര് സ്റ്റേജില്‍ വന്ന് പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വരുത്തിയതിന് സംഘാടകരെ ചീത്ത വിളിച്ചത്. സമസ്ത നേതാവ് ദേഷ്യപ്പെട്ട് ”ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്? ഇനി മേലില്‍ ഇങ്ങോട്ട് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ചുതരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ? രക്ഷിതാവിനോട് വരാന്‍ പറയ്” എന്നു പറയുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സമസസ്ത വിദ്യാഭ്യാസ ബോര്‍ഡിന്റെ തലവനാണ് അബ്ദുള്ള മുസ്ലിയാര്.
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: