കശ്മീര്‍: വഖഫ് ബോര്‍ഡിന്റെ ഏക്കറുകണക്കിന് ഭൂമി അനധികൃത കയ്യേറിയവര്‍ക്കെതിരെ ജമ്മു കശ്മീരിലും ബുള്‍ഡോസര്‍ ഉപയോഗിക്കുമെന്നതിന്റെ സൂചന മുഴക്കി ജമ്മു കശ്മീരിലെ ബിജെപിയുടെ വഖഫ് ബോര്‍ഡ് അധ്യക്ഷ. വഖഫ് ബോര്‍ഡിന്റെ ഭൂമി കയ്യേറിയവരെ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഒഴിപ്പിക്കുമെന്ന് ബിജെപിയുടെ ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡ് അധ്യക്ഷ ഡോ. ധരഖ്ഷന്‍ അന്ദ്രാബി പ്രഖ്യാപിച്ചു.
അനധികൃതമായി വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കളും ഭൂമികളും കയ്യേറിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡോ. അന്ദ്രാബി വഖഫ് കണ്‍വെന്‍ഷനിലാണ് മുന്നറിയിപ്പ് നല്‍കിയത്. വഖഫ് ഭൂമി കയ്യേറിയവര്‍ക്കെതിരെ ഒരു ദാക്ഷിണ്യവുമുണ്ടാകില്ലെന്നും ബുള്‍ഡോസറിനെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും ഡോ. അന്ദ്രാബി പറഞ്ഞു.
വലിയ കെട്ടിടങ്ങള്‍ കെട്ടിയുയര്ത്തിയവരുടെ കെട്ടിടങ്ങള്‍ തകര്‍ക്കുമ്പോള്‍ ഞങ്ങള്‍ അവരോട് അനീതിയല്ല ചെയ്യുന്നത്. പക്ഷെ ബുള്‍ഡോസര്‍ കൊണ്ട് ചെല്ലുമ്പോള്‍ ആര്‍ക്കും ഞങ്ങളെ തടയാന്‍ കഴിയില്ല.- അന്ദ്രാബി പറഞ്ഞു. ഇപ്പോഴേ എല്ലാവരും മുന്നോട്ട് വന്ന് കാര്യങ്ങള്‍ പറഞ്ഞ് വ്യക്തതയുണ്ടാക്കണമെന്നും അവര്‍ കയ്യേറ്റക്കാര്‍ക്ക് താക്കീത് നല്കി. ഇത് ഒരു താക്കീതാണ്. കയ്യേറ്റക്കാര്‍ മുന്നോട്ട് വന്ന് അനധികൃത ഉടമസ്ഥാവകാശം അടിയറ വെയ്ക്കണം. അല്ലെങ്കില്‍ ബുള്‍ഡോസറുകളുടെ രോഷം നേരിടേണ്ടി വരും- അന്ദ്രാബി പറയുന്നു. Â
ജമ്മുകശ്മീരിലെ വഖഫ് ബോര്‍ഡിന്റെ കുത്തഴിഞ്ഞ സംവിധാനങ്ങള്‍ മാറ്റി എല്ലാം നേരെയാക്കാനാണ് പ്രധാനമന്ത്രി ജമ്മുകശ്മീരിലെ വഖഫ് ബോര്‍ഡ് തലപ്പത്തേക്ക് ശുദ്ധമായ വ്യക്തിത്വത്തിനുടമ ഡോ. അന്ദ്രാബിയെ കൊണ്ടുവരുന്നത്. ജമ്മു കശ്മീരിലെ വഖഫ് ബോര്‍ഡിനെ നയിക്കുന്ന ആദ്യ അധ്യക്ഷയാണ് ഡോ. അന്ദ്രാബി. Â മാത്രമല്ല, വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കള്‍ പല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും അതില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനും പദ്ധതിയിട്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് കയ്യേറ്റ ഭൂമികള്‍ ഒഴിപ്പിച്ചെടുക്കാനുള്ള തീരുമാനം. Â
വഖഫിലേക്കുള്ള സംഭാവനയ്ക്ക് ഓണ്‍ലൈന്‍ സംവിധാനം കൊണ്ടുവരുമെന്നും എല്ലാ പള്ളികളിലും ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കുള്ള സംവിധാനം നടപ്പാക്കുമെന്നും അന്ദ്രാബി പറഞ്ഞു. Â
യോഗിയുടെ ബുള്‍ഡോസര്‍
അനധികൃതമായി ഭൂമി കയ്യേറുന്നവര്‍ക്കെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ആദ്യമായി ബുള്‍ഡോസര്‍ ഉപയോഗിച്ചു തുടങ്ങിയത്. ഇതോടെ യോഗിയെ പ്രതിപക്ഷനേതാവ് അഖിലേഷ് യാദവാണ് ബുള്‍ഡോസര്‍ ബാബ എന്ന് വിളിച്ചത്. വൈകാതെ ഈ ശൈലി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനും ഉപയോഗിച്ചു തുടങ്ങി. ഖാര്‍ഗോണ്‍ വര്‍ഗ്ഗീയ കലാപത്തില്‍ അക്രമം നടത്തിയവരില്‍ ചിലര്‍ കെട്ടിയ അനധികൃത കെട്ടിടങ്ങള്‍ ശിവരാജ് ചൗഹാന്റെ നിര്‍ദേശപ്രകാരം പൊളിച്ചു.Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: