തിരുവനന്തപുരം: ബാലസാഹിതി പ്രകാശന്റെ ഈ വര്‍ഷത്തെ കുഞ്ഞുണ്ണി പുരസ്കാരം ഗോപിനാഥ് മുതുകാടിന് സമ്മാനിക്കും. തിരുവനന്തപുരം ഇന്ന് വൈകുന്നേരം 6 മണിക്ക് കൈതമുക്ക് അനന്തപുരം സഹകരണ സംഘം ആഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് പുരസ്കാരം കൈമാറും.
മലയാളത്തിന്റെ പ്രിയകവി കുഞ്ഞുണ്ണിമാഷിന്റെ ഓര്‍മ്മയ്ക്കായാണ് അദേഹത്തിന്റെ ജന്മദിനമായ മേയ് 10 ന് ബാലസാഹിതി പ്രകാശന് അവാര്‍ഡ് സമ്മാനിക്കുന്നത്. ചടങ്ങ് ജന്മഭൂമിയുടെ ഫേസ്ബുക്ക് പേജില്‍ തല്‍സമയ സംപ്രേഷണം ചെയ്യും.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: