കാബൂള്‍: അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് നൊബേല്‍ സമ്മാന ജേതാവ് മലാല യൂസുഫ്‌സായി. താലിബാന്‍ ഭരണം വന്നതോടെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഭയമാണ്. സ്ത്രീകള്‍ക്ക് ഹിജാബ് നിര്‍ബന്ധമാക്കി താലിബാന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് മലാല പ്രതിഷേധവുമായി രംഗത്ത് എത്തിയത്. Â സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയാണ് താലിബാന്‍. ഇവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് ലോക നേതാക്കളോട് മലാല ആവശ്യപ്പെട്ടു. Â
അഫ്ഗാനിസ്ഥാനിലെ എല്ലാ പൊതുജീവിതത്തില്‍ നിന്നും പെണ്‍കുട്ടികളെയും സ്ത്രീകളെയും മായ്ച്ചുകളയാന്‍ താലിബാന്‍ ആഗ്രഹിക്കുന്നു. പെണ്‍കുട്ടികളെ സ്‌കൂളില്‍ നിന്നും സ്ത്രീകളെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തുകയാണ്. Â പുരുഷ കുടുംബാംഗങ്ങളില്ലാതെ യാത്ര ചെയ്യാനുള്ള കഴിവ് അവര്‍ക്ക് നിഷേധിക്കുന്നു. Â മുഖം മറക്കാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്യുന്നുവെന്ന് മലാല ട്വീറ്റ് ചെയ്തു. Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: