ന്യൂദല്‍ഹി:താജ്മഹലിനുള്ളിലെ അടഞ്ഞുകിടക്കുന്ന 22 മുറികളില്‍ ഹിന്ദു വിഗ്രഹങ്ങളും വേദഗ്രന്ഥങ്ങളും ഉണ്ടെന്നും ഈ മുറികള്‍ തുറന്ന് അവയുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി. ഈ മുറികള്‍ തുറന്ന് പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയ്ക്ക് നിര്‍ദേശം നല്‍കാനാണ് ഹര്‍ജിക്കാരനായ രജനീഷ് സിങ്ങ് ഹര്‍ജിയില്‍ കോടതിയോട് ആവശ്യപ്പെടുന്നത്.
ബിജെപി അയോധ്യ യൂണിറ്റിന്റെ മാധ്യമവിഭാഗം ചുമതലക്കാരനാണ് രജനീഷ് സിങ്ങ്.
താജ്മഹല്‍ പഴയ കാലത്ത് ഒരു ശിവക്ഷേത്രമായിരുന്നുവെന്ന ചില ചരിത്രകാരന്മാരുടെയും ഹിന്ദു സംഘടനകളുടെയും അവകാശവാദങ്ങളും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ റിട്ട് പരാതി ഇതുവരെയും അലഹബാദ് ഹൈക്കോടതി വാദത്തിന് എടുത്തിട്ടില്ല.
പഴയ ശിവക്ഷേത്രം മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന് തകര്‍ത്തിട്ടാണ് പ്രണയത്തിന്റെ സ്മാരകമായി അറിയപ്പെടുന്ന താജ്മഹല്‍ പണിതതെന്ന് പറയപ്പെടുന്നു. എന്തായാലും അടച്ചിട്ട മുറികള്‍ തുറന്ന് ഈ വിവാദം അവസാനിപ്പിക്കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെടുന്നു.
താജ്മഹലിന്റെ നിലവറിയിലും മുകള്‍നിലയിലുമായി 20ല്‍ പരം മുറികള്‍ അടച്ചിട്ട നിലയിലാണ്. ഈ മുറികള്‍ ഇതുവരെ പൊതുജനത്തിന് തുറന്നുകൊടുത്തിട്ടില്ല. ഈ മുറികള്‍ പരിശോധിച്ചാല്‍ താജ്മഹല്‍ പണ്ട് ശിവക്ഷേത്രമാണെന്നുറപ്പിക്കാന് സാധിക്കുമെന്നാണ് ഹര്ജിക്കാരന് വേണ്ടി വാദിക്കുന്ന അഭിഭാഷകരായ പ്രകാശ് ശുക്ലയും രുദ്രവിക്രം സിങ്ങും അവകാശപ്പെടുന്നത്.
വസ്തുതകള്‍ കണ്ടെത്താന്‍ ഒരു സമിതിയെ നിയോഗിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഇന്ത്യയ്ക്ക് നിര്‍ദേശം നല്‍കാനും ഹര്‍ജി ആവശ്യപ്പെടുന്നു. അങ്ങിനെയെങ്കില്‍ ശിവക്ഷേത്രമാണ് പിന്നീട് ഭാര്യ മുംതാസ് മരിച്ചപ്പോള്‍ സ്മാരകമായി മാറ്റിയതെന്ന് മനസ്സിലാകുമെന്നും ഹര്‍ജിയില്‍ പറയുന്നു.
ചില ചരിത്രകാരന്മാര് അവകാശപ്പെടുന്നത് താജ്മഹലിനുള്ളില്‍ ജ്യോതിര്‍ലിംഗമുണ്ടെന്നും പറയുന്നു.
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: