ന്യൂദല്‍ഹി : മാതൃ ദിനത്തോടനുബന്ധിച്ച് ട്രെയിനുകളില്‍ പ്രത്യേക ബേബി സീറ്റ് ഘടിപ്പിച്ച് റെയില്‍വേ. ഒരു തേര്‍ഡ് എസി കോച്ചിലെ സീറ്റ് നമ്പര്‍ 12, 60 എന്നീ സീറ്റുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ അമ്മയ്ക്കൊപ്പം കുഞ്ഞിനും പ്രത്യേക സീറ്റ് ഒരുക്കിയത്.
ഉത്തര റെയില്‍വേയ്ക്ക് കീഴിലുള്ള ലഖ്നൗ ഡിവിഷനിലാണ് ഈ പരീക്ഷണം. ഇതിന്റെ ചിത്രങ്ങള്‍ റെയില്‍വേ സമൂഹ മാധ്യമങ്ങളിലും പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞിനൊപ്പം ദീര്‍ഘദൂര ട്രെയിന്‍ യാത്ര ചെയ്യുന്ന അമ്മമാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദം എന്ന നിലയിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഇരിക്കാനും കിടക്കാനും ഒരുപോലെ ഉപയോഗിക്കുന്ന വിധത്തില്‍ മടക്കി വെയ്ക്കാവുന്ന സീറ്റുകളാണ് സീറ്റുകളാണ് ഇത്. നിരവധി പേരാണ് റെയില്‍വേയുടെ ഈ പരീക്ഷണത്തിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
ഒരു 15 മുതല്‍ 20 സീറ്റുകളിലെങ്കിലും ഇത്തരത്തിലുള്ള സംവിധാനം കൊണ്ടുവരണം. എല്ലാ ട്രെയിനുകളിലേക്കും ഇത് വ്യാപിപ്പിക്കണമെന്നും സമൂഹ മാധ്യമങ്ങളില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ പരീക്ഷണം വിജയമെന്നു കണ്ടാല്‍ കൂടുതല്‍ കോച്ചുകളിലേക്കു വ്യാപിപ്പിക്കുമെന്നുമാണ് റെയില്‍വേ അധികൃതരുടെ തീരുമാനം.
Â
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: