Categories: New Release

‘പാക്ക് അധിനിവേശ കശ്മീര്‍, അത് നമ്മുടേതല്ലേ സര്‍’; മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ; തരംഗമായി ‘മേജര്‍’ ട്രെയിലര്‍

Published by

മുംബൈ: യൂട്യൂബില്‍ തരംഗമായി ബയോഗ്രഫിക്കല്‍ ആക്ഷന്‍ ചിത്രം മേജറിന്റെ ട്രെയിലര്‍. ഹിന്ദി, തെലുങ്ക്, മലയാളം ഭാഷകളില്‍ പുറത്തിറങ്ങിയ ട്രെയിലര്‍ ഇതിനോടകം തന്നെ ഒന്നരക്കോടിയോളം പേര്‍ കണ്ടുകഴിഞ്ഞു. മുംബൈ ഭീകരാക്രമണത്തില്‍ തീവ്രവാദികളോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച മലയാളി സൈനികന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥയെ ആസ്പദമായാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

പ്രമുഖ തെലുങ്ക് സംവിധയാകന്‍ ശശി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സോണി പിക്്‌ചേഴ്‌സ്, ജി മഹേഷ് ബാബൂ എന്റര്‍ടൈന്‍മെന്റ് എന്നിവയുടെ ബാനറില്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ്ബാബു, അനുരാഗ് റെഡ്ഡി, ശരത് ചന്ദ്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അധിവി സേഷാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി എത്തുന്നത്. പ്രകാശ് രാജ്, രേവതി, ശോഭിത ധുലീപാല, സയീ മഞ്‌ജേക്കര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Â

ജൂണ്‍ മൂന്നിന് സിനിമ തീയറ്ററുകളിലെത്തും. 2019 ലാണ് ചിത്രം അനൗണ്‍സ് ചെയ്യുന്നത്. 2020 ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിച്ചു. 2021 ജൂലൈ രണ്ടിനാണ് ചിത്രം റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ റിലീസ് 2022 ഫെബ്രുവരിയിലേയ്‌ക്ക് മാറ്റി. എന്നാല്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷമായതോടെ ചിത്രത്തിന്റെ റിലാസ് പിന്നേയും നീണ്ടുപോകുകയായിരുന്നു.

Â

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക