കീവ്: റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ 75ാം ദിവസം ഉക്രൈനിലെ സൊളോട്ടയില്‍ അമേരിക്കയുടെ ഒരു റഡാര്‍ കേന്ദ്രം തകര്‍ത്തുകൊണ്ട് റഷ്യ യുദ്ധഗതി മാറാന്‍ പോവുകയാണെന്ന സൂചന ലോകത്തിന് നല്‍കിയിരിക്കുകയാണ്. Â ജര്‍മ്മനിക്കെതിരെ രണ്ടാം ലോകമഹായുദ്ധത്തില്‍ വിജയം നേടിയതിന്റെ വാര്‍ഷികദിനത്തില്‍ റഷ്യയിലെ റെഡ് സ്ക്വയറില്‍ നിന്ന് പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്റെ യുദ്ധത്തിന് കാരണക്കാര്‍ പാശ്ചാത്യരാജ്യങ്ങളാണെന്ന പ്രഖ്യാപനവും ഇതിന്റെ സൂചനയാണ്.
മാത്രമല്ല, ഇനി മുതല്‍ ഉക്രൈനിലേക്ക് ആയുധങ്ങളുമായി പോകുന്ന യുഎസിന്റെയും നേറ്റോയുടെയും വാഹനങ്ങളെയും ആക്രമിക്കുമെന്ന പ്രഖ്യാപനം റഷ്യ നടത്തിയിരിക്കുകയാണ്. ഇതോടെ റഷ്യയെ മറഞ്ഞിരുന്ന് ആക്രമിക്കുകയായിരുന്ന യുഎസിനെയും ബ്രിട്ടനെയും പരസ്യമായി യുദ്ധത്തിന് വെല്ലുവിളിക്കുകയാണ് റഷ്യ. സമാധാനത്തിനുള്ള ഒരു നീക്കത്തിനും തയ്യാറില്ലാത്ത അമേരിക്കയെയും നേറ്റോയെയും സമാധാനത്തിന്റെ പാതയില്‍ എത്തിക്കാനുള്ള റഷ്യയുടെ നീക്കമായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്.
നേരിട്ട് യുഎസിനും യുറോപ്പിനും എതിരെ ആക്രമണഭീഷണി മുഴക്കിയാലേ ഒരു വെടിനിര്‍ത്തല്‍ സാധ്യമാകൂ എന്ന് റഷ്യയ്‌ക്കറിയാം. ഇതിനോടുള്ള യുഎസിന്റെയും യൂറോപ്പിന്റെയും പ്രതികരണമാണ് ഇനി അറിയേണ്ടത്. കൈവിട്ടുപോയാല്‍ ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിയേക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഹിറ്റ്ലറുടെ നാസികള്‍ക്കെതിരെ വിജയം നേടിയതിന്റെ വാര്‍ഷികാഘോഷം നടന്ന ഒക്ടോബര്‍ 9ന് പുടിന്‍ ലഘുപ്രസംഗം മാത്രമാണ് നടത്തിയത്. ലോകം പ്രതീക്ഷിച്ചതുപോലെയുള്ള പരസ്യമായ വെല്ലുവിളികള്‍ ഉണ്ടായില്ല. പക്ഷെ തിങ്കളാഴ്ച യുഎസിന്റെ റഡാര്‍ തകര്‍ത്തതും നേറ്റോയും യുഎസും ഉക്രൈനില്‍ ആയുധം കൊണ്ടുവരുന്ന വാഹനങ്ങള്‍ തകര്‍ക്കുമെന്ന പ്രഖ്യാപനവും യുദ്ധത്തിന്റെ ഗതി വരും നാളുകളില്‍ മാറുമെന്നതിന്റെ സൂചനയാണ്. 10,000ല്‍ പരം ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയ അമേരിക്കന്‍-നേറ്റോ തീരുമാനത്തിനെതിരെ ഇനി മൂന്നാം ലോകയുദ്ധം വേണ്ടി വന്നേയ്‌ക്കുമെന്ന് കഴിഞ്ഞ ദിവസം Â റഷ്യ വെല്ലുവിളിച്ചിരുന്നു.Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: