ഈരാറ്റുപേട്ട: തിടനാട് സഹകരണ ബാങ്കിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഇടതു-വലതു മുന്നണികളെ തോല്‍പ്പിച്ച് പിസി ജോര്‍ജിന്റെ പാര്‍ട്ടിക്ക് മിന്നുന്ന ജയം. ജനപക്ഷം നേതൃത്വം നല്കുന്ന ജനകീയ പാനല്‍ 13 ല്‍ 12 സീറ്റിലും വിജയിച്ച് ഭരണം നിലനിര്‍ത്തി. വി.ടി തോമസ് വടകര നേതൃത്വം നല്കിയ പാനലില്‍ നിന്ന് ടോമി സെബാസ്റ്റ്യന്‍ ഈറ്റത്തോട്ട്, ജോമി ജോര്‍ജ് പഴേട്ട്, ജോര്‍ജ് സ്റ്റീഫന്‍ പ്ലാത്തോട്ടത്തില്‍, ബെന്നി ജോര്‍ജ് തയ്യില്‍, കെ.കെ. സുകുമാരന്‍ കരോട്ടുകൊടൂര്‍, പി.ജെ. ചാക്കോ പൊരിയത്ത്, മാര്ട്ടിന് ജോര്‍ജ് കണിപറമ്പില്‍, കെ.ജി. ഷാജി കുന്നുംപുറത്ത്, വി. വിജയശ്രീ നാരായണമംഗലത്ത് ഇല്ലം, ഫിലറ്റ് മേരി ജോര്‍ജ് പേരേക്കാട്ട്, മേരി ജോസഫ് വടക്കേമുറിയില്‍ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇടതുപാനലായ സഹകരണമുന്നണിയില്‍ നിന്ന് വി.പി. രാജു മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് പാനല്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടു.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: