തൃശ്ശൂര്‍: വടക്കുന്നാഥക്ഷേത്ര മൈതാനിയിലെ മാനത്ത് ഇന്ന് വൈകിട്ട് കെജിഎഫ്-ടുവും ആര്‍ആര്‍ആറും മിന്നല്‍ മുരളിയും പൊട്ടിവിരിയും. Â പൂരപ്രേമികളെ ആനന്ദത്തിലാറാടിച്ച് സാമ്പിള്‍ വെടിക്കെട്ടില്‍ ദൃശ്യ-ശ്രാവ്യ വിരുന്നായി പുതിയ ഇനങ്ങള്‍ പെയ്തിറങ്ങും. വെടിക്കെട്ട്പ്രേമികളും പൂരക്കമ്പക്കാരും ഒരേമനസോടെ കാത്തിരിക്കുന്ന ‘സാമ്പിളിന്’ വൈകിട്ട് ഏഴിന് പാറമേക്കാവ് വിഭാഗം ആദ്യം തിരികൊളുത്തും. പിന്നീട് 7.30ന് തിരുവമ്പാടി വിഭാഗം വെടിക്കെട്ട് നടത്തും. Â
അമിട്ടുകളും കുട അമിട്ടുകളുമായി ഇപ്രാവശ്യവും സാമ്പിള്‍ വെടിക്കെട്ട് വാനില്‍ വര്‍ണ വിസ്മയ കാഴ്ചയൊരുക്കും. കളര്‍ഫുള്‍ സിനിമാഫ്രെയിമുകള്‍ക്ക് തുല്യമായ കാഴ്ചയാകും ഇത്തവണ വെടിക്കെട്ടില്‍ ദൃശ്യമാകുക. തിയറ്ററുകളില്‍ ഉഗ്രസ്ഫോടനത്തിന്റെ ശബ്ദവിസ്മയത്താല്‍ പ്രേക്ഷകരെ ത്രസിപ്പിച്ച കെജിഎഫ്-ടുവാണ് Â സാമ്പിളിലെ പ്രധാന താരം. ഉഗ്രശബ്ദത്തോടെ കെജിഎഫ്-ടു എന്ന കുഴിമിന്നല്‍ പുത്തന്‍ ഇനമായി പൊട്ടിച്ചിതറും.
രാജമൗലിയുടെ കളര്‍ഫുള്‍ ഫ്രെയിമിനെ അനുസ്മരിപ്പിക്കുന്ന വര്‍ണങ്ങള്‍ വാരിവിതറി ആര്‍ആര്‍ആറും കൂട്ടിനുണ്ടാകുന്നതോടെ സാമ്പിള്‍ ഇത്തവണ പൊരിക്കും സന്തോഷ് ട്രോഫി നേടിയ കേരള ടീമിന് അഭിവാദ്യം അര്‍പ്പിച്ചുള്ള അമിട്ടും സാമ്പിളിലെ പ്രത്യേകതയാണ്. കേരളത്തിന്റെ മഞ്ഞ ജേഴ്സിയോട് സാമ്യമുള്ള മഞ്ഞ അമിട്ട് പൊട്ടിച്ചാണ് ഫുട്ബോള്‍ താരങ്ങള്‍ക്കുള്ള അഭിവാദ്യം. മാനത്തേക്ക് കുതിച്ചുയര്‍ന്ന് ഞൊടിയിടയില്‍ കത്തിജ്വലിച്ച് Â ‘മിന്നല്‍ മുരളി’യെന്ന അമിട്ട് മിന്നി മറയും. Â
വിവിധ വര്‍ണങ്ങള്‍ പെയ്തിറങ്ങുന്ന ‘സ്ലാഷ്’ എന്ന ഇനവും കാണികള്‍ക്ക് പുതുമയാകും. അമിട്ടും ഗുണ്ടും കുഴിമിന്നലും ഓലപ്പടക്കവുമായി ഒരുക്കുന്ന പൂരത്തിന്റെ പ്രധാനവെടിക്കെട്ടിന്റെ മിനിയേച്ചര്‍ രൂപമാണ് സാമ്പിളെന്നതിനാല്‍ സ്ത്രീകളടക്കമുള്ള ആയിരങ്ങളാല് ഇത്തവണയും പൂരനഗരി തിങ്ങിനിറയും. കര്‍ശന നിയന്ത്രണങ്ങളോടെ ശബ്ദനിയന്ത്രണം കര്‍ശനമായി പാലിച്ചാണ് ഇരുവിഭാഗവും വെടിക്കെട്ട് നടത്തുന്നത്. ഡൈന പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. ഇരുവിഭാഗങ്ങളുടെയും വെടിക്കോപ്പുകള്‍ വടക്കുന്നാഥക്ഷേത്ര മൈതാനിയിലെ വെടിക്കെട്ട്പുരയിലേക്ക് ഇന്നലെ മാറ്റി കഴിഞ്ഞു.
പാറമേക്കാവ് വിഭാഗത്തിന് വെള്ളിക്കുളങ്ങര സ്വദേശി പി.സി വര്‍ഗീസും തിരുവമ്പാടി വിഭാഗത്തിന് വടക്കാഞ്ചേരി കുണ്ടന്നൂര്‍ പന്തലങ്ങാട്ട് കുടുംബത്തിലെ ഷീനാസുരേഷുമാണ് വെടിക്കെട്ടൊരുക്കുന്നത്. പൂരത്തിനായി ഇരുവരും വെടിക്കെട്ട് ഒരുക്കുന്നത് ആദ്യമായാണ്. പ്രധാന വെടിക്കെട്ടിലെ പോലെ തന്നെ സാമ്പിളിലും പരീക്ഷണങ്ങള്‍ നടത്തി മികച്ച പ്രകടനം തന്നെ ഇരുവരും കാഴ്ചവെക്കുമെന്നാണ് പൂരപ്രേമികളുടെ പ്രതീക്ഷ.
സ്വരാജ് റൗണ്ടില്‍ നിന്ന് വെടിക്കെട്ട് കാണാന്‍ അനുമതിയില്ലെന്ന് കണ്ട്രോളര് ഓഫ് എക്സ്പ്ലോസീവ് കേരള മേധാവി ഡോ. പി കെ റാണ വ്യക്തമാക്കി. നൂറുമീറ്റര്‍ പരിധി സുപ്രീംകോടതി നിര്‍ദ്ദേശമാണ്. അത് ലംഘിക്കാനാവില്ലെന്നും കണ്ട്രോളര് വിശദീകരിച്ചു. സ്വരാജ് റൗണ്ടില്‍ നെഹ്റുപാര്‍ക്കിന് മുന്‍വശം, ആലുക്കാസ് ജ്വല്ലറി, പാറമേക്കാവ്, ആശുപത്രി ജങ്ഷന്, ഇന്ത്യന്‍ കോഫി ഹൗസ് വരെയുള്ള ഭാഗങ്ങളില്‍ മാത്രമായിരിക്കും കാണികള്‍ക്ക് പ്രവേശനം. ബാക്കിയുള്ള സ്ഥലങ്ങളില്‍ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുന്ന റോഡുകള്‍ വരെ കാണികളെ അനുവദിക്കും.
സാമ്പിള്‍ വെടിക്കെട്ടിന്റെ ഭാഗമായി നഗരത്തില്‍ ഇന്ന് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലും വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ വെടിക്കെട്ട് പ്രദേശത്തും വാഹന പാര്‍ക്കിങ് അനുവദിക്കില്ല. ഉച്ചതിരിഞ്ഞ് മൂന്ന് മുതല്‍ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും. മൂന്നു മുതല്‍ വെടിക്കെട്ട് തീരുന്നതുവരെ ഒരുതരത്തിലുള്ള വാഹനങ്ങള്‍ക്കും റൗണ്ടിലേക്ക് പ്രവേശനമുണ്ടാകില്ല.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: