ന്യൂദൽഹി മുസ്ലിം പ്രതിഷേധം മൂലം വാരണാസിയിലെ ജ്ഞാന്‍വാപി മസ്ജിദ്-ശൃംഗാര്‍ ഗൗരി ക്ഷേത്ര സമുച്ചയത്തിനുള്ളില്‍ ക്ഷേത്രവിഗ്രഹങ്ങളുണ്ടോ എന്ന് വസ്തുനിഷ്ഠമായി അറിയുന്നതിന് വീഡിയോ ചിത്രീകരണത്തിന് വന്ന കോടതി നിയോഗിച്ച കമ്മീഷന്‍ സംഘത്തിന് ശനിയാഴ്ച അവരുടെ ജോലി ചെയ്യാനായില്ല. രണ്ടു മണിക്കൂറോളം അവര്‍ അവിടെ ചെലവഴിച്ചെങ്കിലും ദൗത്യം നടത്താനാകാതെ മുടങ്ങി.
വാരണാസി ജില്ലാ കോടതിയാണ് വീഡിയോഗ്രാഫി ചെയ്യാന്‍ കമ്മീഷനെ നിയോഗിച്ചത്. ഇപ്പോഴത്തെ കമ്മീഷണര്‍ അജയ് കുമാര്‍ മിശ്രയെ മാറ്റണമെന്നാവശ്യപ്പെട്ട് മുസ്ലിം വിഭാഗം വാരണാസി ജില്ലാ കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. എന്നിട്ടും കോടതി നിര്‍ദേശത്തിനെതിരായി കമ്മഷീനെ തടഞ്ഞത് വലിയ നിയമപ്രശ്നം ഉണ്ടാക്കിയിരിക്കുകയാണ്. അതിനിടെ, ജ്ഞാന്‍വാപി മസ്ജിദില്‍ വീഡിയോഗ്രാഫി ചെയ്യാനുള്ള തീരുമാനം ശരിയല്ലെന്ന എ ഐഎം ഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ അഭിപ്രായപ്രകടനവും മുസ്ലിങ്ങള്‍ക്ക് ആവേശമായി.
കോടതി ഉത്തരവ് പ്രകാരമാണ് കമ്മീഷന്‍ സംഘം വീഡിയോ ചിത്രീകരണത്തിനായി അവിടെ എത്തിയത്. എന്നിട്ടും മുസ്ലിങ്ങളുടെ പ്രതിഷേധം കാരണം അവര്‍ക്ക് കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാനായില്ല.
വാരണാസിയിലെ ജ്ഞാന്‍വാപി മസ്ജിദ്-ശൃംഗാര്‍ ഗൗരി ക്ഷേത്ര സമുച്ചയത്തിനുള്ളില്‍ കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷൻ പരിശോധിച്ച് വീഡിയോ ചിത്രീകരിക്കുന്നതിന് എതിരായ ഹരജി അലഹാബാദ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കാശിയിലെ ജ്ഞാൻവ്യാപി മസ്ജിദ് കാശിവിശ്വനാഥ ക്ഷേത്രത്തിന്റെ ഒരു ഭാഗം പൊളിച്ച് ഔറംഗസേബ് നിര്‍മ്മിച്ചതാണെന്നാണ് ഹിന്ദുക്കളുടെ അവകാശവാദം.
പള്ളിക്കുള്ളിൽ മാ ഗൗരി, ഗണപതി, ഹനുമാൻ എന്നീ വിഗ്രഹങ്ങളുണ്ടെന്നും അവിടെ പൂജ നടത്താൻ അനുമതി വേണമെന്നും ആവശ്യപ്പെട്ട് രാഖി സിങെന്ന വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകനും മറ്റു എട്ടു പേരും നൽകിയ കേസിൽ സിവിൽ കോടതിയാണ് 2021 ആഗസ്റ്റ് 18ന് അഭിഭാഷക കമ്മിഷനെ നിയോഗിച്ചത്..
പള്ളിയും പരിസരവും കമ്മിഷൻ പരിശോധിക്കുകയും വീഡിയോ ചിത്രീകരിക്കുകയും വേണമെന്നും ഹരജിക്കാരന്റെ അവകാശവാദം ശരിയാണോയെന്ന് പരിശോധിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതിനെതിരേയാണ് പള്ളി പരിപാലിക്കുന്ന അൻജുമാൻ ഇന്തിസാമിയ മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജിയാണ് ജസ്റ്റിസ് ജെ.ജെ മുനീർ തള്ളിയിരുന്നു.
പള്ളിക്ക് 600 വർഷത്തിലധികം പഴക്കമുള്ളതും മുസ് ലിംകൾ നിസ്‌കാരം നടത്തിപ്പോരുന്നതുമാണെന്നാണ് പള്ളിക്കമ്മിറ്റി കോടതിയെ അറിയിച്ചത്. ഹരജിക്കാരുടെ അവകാശവാദം ശരിയാണോയെന്ന് പരിശോധിക്കാനാണ് കമ്മിഷനെ നിയോഗിച്ചതെന്നും കമ്മിഷന്റെ റിപ്പോർട്ട് കോടതിക്ക് Â തെളിവായി സ്വീകരിക്കാമെന്നുമാണ് അലഹബാദ് ഹൈക്കോടതി വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: