ന്യൂദല്‍ഹി: ആംആദ്മിയുടെയും അരവിന്ദ് കെജ്രിവാളിന്റെയും ഉറക്കം കെടുത്തുകയാണ് ബിജെപിയുടെ യുവാനേതാവായ തജീന്ദര്‍തജീന്ദര്‍ പാല്‍ ബഗ്ഗ. കഴിഞ്ഞ ദിവസം പഞ്ചാബ് പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യാന്‍ കെജ്രിവാള്‍ ശ്രമിച്ചെങ്കിലും തേജീന്ദര്‍ ബഗ്ഗ ഉള്‍പ്പെടെയുള്ള യുവനേതാക്കളുടെ ബുദ്ധിപൂര്‍വ്വമായ കരുനീക്കങ്ങളില്‍ ആം ആദ്മിയുടെ തന്ത്രം പൊളിഞ്ഞു.
കുന്തമുനയുളള ആരോപണങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ഉന്നയിച്ച് അരവിന്ദ് കെജ്രിവാളിനെയും കൂട്ടരെയും മുള്ളില്‍ നിര്‍ത്തുകയാണ് തേജീന്ദര്‍ ബഗ്ഗ. ‘കെജ്രിവാള്‍ എക്സ്പോസ്ഡ്’ -( തുറന്നുകാട്ടപ്പെടുന്ന കെജ്രിവാള്‍) എന്ന പേരിലുള്ള ടാഗ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സമൂഹമാധ്യമങ്ങളിലൂടെ തേജീന്ദര്‍ ബഗ്ഗ നടത്തുന്ന അതിരൂക്ഷമായ ആക്രമണങ്ങളും ചോദ്യശരങ്ങളും ആം ആദ്മിയെ ഭയപ്പെടുത്തുകയാണ്. അതാണ് വെള്ളിയാഴ്ച തേജീന്ദര്‍ ബഗ്ഗയെ പഞ്ചാബ് പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുന്നതില്‍ കാര്യങ്ങള്‍ എത്തിച്ചത്. പൊതുവെ വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നതില്‍ അസഹിഷ്ണുതയുള്ള നേതാവാണ് കെജ്രിവാള്‍. പക്ഷെ Â തേജീന്ദര്‍ ബഗ്ഗയെ അറസ്റ്റ് ചെയ്ത് പോകുകയായിരുന്ന പഞ്ചാബ് പൊലീസിനെ ഹരിയാന പൊലീസ് വഴിയില്‍ തടയുകയും പിന്നീട് ദല്‍ഹി പൊലീസ് വന്ന് മോചിപ്പിക്കുകയും ചെയ്തതിലെ നാണക്കേട് മറക്കാന്‍ ആം ആദ്മി കാലം കുറെയെടുക്കും.Â
കശ്മീര്‍ ഫയല്‍സിന് നികുതി ഇളവ് നല്‍കുന്നതിനെക്കുറിച്ച് ദല്‍ഹി നിയമസഭ ചര്‍ച്ച ചെയ്തപ്പോള്‍ ആ നിര്‍ദേശത്തെ പരിഹസിച്ചുകൊണ്ടുള്ള കെജ്രിവാളിന്റെ പൊട്ടിച്ചിരി സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചാവിഷയമാക്കിയത് തേജീന്ദര്‍ ബഗ്ഗയാണ്. ജനങ്ങള്‍ക്ക് കാണിക്കാനാണെങ്കില്‍ സൗജന്യമായി സിനിമ ഓണ്‍ലൈനില്‍ കാണിച്ചോളൂ എന്നതായിരുന്നു കെജ്രിവാള്‍ അന്ന് പരിഹസിച്ചത്. അടുപ്പമുള്ള പല നിര്‍മ്മാതക്കളുടെയും സിനിമയ്‌ക്ക് നികുതിയിളവ് നല്‍കിയ കെജ്രിവാളിന്റെ ഇരട്ടത്താപ്പ് അന്ന് തേജീന്ദര്‍ ബഗ്ഗയിലൂടെ ജനം അറിഞ്ഞു. കശ്മീരിലെ ഹിന്ദുക്കളുടെ കൂട്ടക്കൊലയെ നിസ്സാരമാക്കി തള്ളാനുള്ള കെജ്രിവാളിന്റെ നീക്കത്തെ ബഗ്ഗ തുടര്‍ച്ചയായി സമൂഹമാധ്യമങ്ങളില്‍ ബഗ്ഗ ചോദ്യം ചെയ്തിരുന്നു. Â
പഞ്ചാബിലെ ആപ് ഭരണത്തെ കഴിഞ്ഞ കുറെ നാളായി തുടര്‍ച്ചയായി വിമര്‍ശിക്കുകയാണ് ബഗ്ഗ. അതില്‍ ഖലിസ്ഥാന്‍ വാദികളുടെ പണം വാങ്ങിയാണ് ആം ആദ്മി പഞ്ചാബില്‍ ഭരണം പിടിച്ചതെന്ന് തേജീന്ദര്‍ ബഗ്ഗ സമൂഹമാധ്യമങ്ങളിലൂടെ തുറന്നുകാണിച്ചിരുന്നു. ‘100 കണക്കിന് കേസെടുത്താലും ആം ആദ്മി പാര്‍ട്ടിയ്‌ക്കെതിരായ യുദ്ധം തുടരും. രണ്ട് പൊലീസുകാരാണ് ആദ്യം ദല്‍ഹിയിലെ വീട്ടിലേക്ക് വന്നത്. അതില്‍ ഒരാള്‍ പുറത്തുപോയി. ഒരു നോട്ടീസ് തരാനാണ് വന്നതെന്നാണ് അവര്‍ പറഞ്ഞത്. പിന്നീട് പുറത്തുപോയ ആള്‍ കാളിംഗ് ബെല്‍ അടിച്ചു. തുറന്നുനോക്കിയപ്പോള്‍ 14-15 പേര്‍ വന്നു. അവര്‍ എന്റെയും അച്ഛന്റെയും മൊബൈല്‍ ഫോണുകള്‍ തട്ടിപ്പറിച്ചു. തലപ്പാവ് ധരിയ്‌ക്കാനോ ചെരിപ്പിടാനോ അനുവദിക്കാതെ എന്നെ വലിച്ചിഴച്ചാണ് കൊണ്ടുപോയത്.” – കഴിഞ്ഞ ദിവസം തന്നെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്ത രീതിയെ വിമര്‍ശിച്ചുകൊണ്ട് Â തേജീന്ദര്‍ ബഗ്ഗ പറഞ്ഞു. Â
“അരവിന്ദ് കെജ്രിവാള്‍ സത്യത്തെ ഭയപ്പെടുകയാണ്. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊല വ്യാജമാണെന്ന് പറഞ്ഞതിന് കെജ്രിവാള്‍ മാപ്പ് പറയണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. പഞ്ചാബില്‍ ഗുരു ഗ്രന്ഥസാഹിബില്‍ അശുദ്ധി വരുത്തിവെച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. ഇതൊന്നും ചെയ്തില്ല. കുറ്റവാളികളെ സംരക്ഷിക്കുന്ന പൊലീസുകാരെ വാഴ്‌ത്തുകയാണ് കെജ്രിവാള്‍.”- തേജീന്ദര്‍ ബഗ്ഗ പറയുന്നു.Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: