തിരുവനന്തപുരം : വഖഫ് ബോാര്ഡില് ഇതര സമുദായത്തില്‍ നിന്നുള്ളയാളെ നിയമിച്ചതില്‍ പ്രതിഷേധവുമായി മുസ്ലിം സംഘടനകള്‍. വഖഫ് ബോര്‍ഡ് പുതിയ സിഇഒ വി.എസ്. സക്കീര്‍ ഹുസൈന്റെ സ്റ്റാഫിന്റെ താത്കാലിക നിയമനത്തിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.
സര്‍ക്കാര്‍ നല്കിയ ഉറപ്പ് ലംഘിച്ച് വഖപ് ബോര്‍ഡില്‍ ഇതര സമുദായത്തില്‍ നിന്നുള്ളവരെ നിയമിക്കുന്നുവെന്ന് ആരോപിച്ചാണ് മുസ്ലിം സംഘടനകള്‍ പ്രതിഷേധിക്കുന്നത്. ഇതര സമുദായത്തില്‍ പെട്ടവരെ ബോര്‍ഡില്‍ തിരുകി കയറ്റുന്നു. ഇത് അവകാശ ലംഘനമാണെന്നും സമസ്ത വിഷയത്തില്‍ പ്രതികരിച്ചു.
എപ്രില്‍ 25-ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തൃശ്ശൂര്‍ ആലപ്പാട്ട് സ്വദേശി എ.പി.സാല്‍മോനെ സിഇഒയുടെപേഴ്സണല്‍ സ്റ്റാഫിലേക്ക് Â നിയമിക്കാന്‍ നടപടിക്ക് നിര്‍ദേശമുണ്ടായത്. വഖഫ് ബോര്‍ഡ് മെമ്പര്‍മാരുടെ എതിര്‍പ്പ് Â മറികടന്നായിരുന്നു ചെയര്മാന് ടി.കെ.ഹംസയുടെ തീരുമാനം. ഔദ്യോഗിക പരിപാടികള്‍ പൂര്‍ത്തിയാക്കി സാല്മോന് കഴിഞ്ഞ ദിവസം ജോലിയില്‍ പ്രവേശിച്ചു. മുന്‍ സിഇഒയുടെ അറ്റന്‍ഡറായിരുന്ന Â സമുദായാംഗത്തെ പിരിച്ചു വിട്ടുകൊണ്ടുള്ള പുതിയ നിയമനം അവകാശ നിഷേധമാണെന്ന് സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. Â
എന്നാല്‍ സ്വീപ്പര്‍, സെക്യൂരിറ്റി തസ്തികകളിലേക്ക് മറ്റ് സമുദായ അംഗങ്ങളെ നേരത്തെ നിയമിച്ചിട്ടുണ്ടെന്നാണ് വഖഫ് ബോര്‍ഡ് സിഇഒ വിഷയത്തില്‍ പ്രതികരിച്ചത്. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് 2016 ജനുവരിയിലാണ് മുസ്ലിം സമുദായ അംഗത്തെ മാത്രമേ വഖഫ് ബോര്‍ഡിലേക്ക്
നിയമിക്കാവുവെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ എല്‍എഡിഎഫ് സര്‍ക്കാര്‍ 2020 എപ്രിലില്‍ നിയമനം പിഎസ്സിക്ക് വിട്ട് കൊണ്ടിറിക്കിയ Â വിജ്ഞാപനത്തില്‍ ഈ വ്യവസ്ഥ നീക്കിയിട്ടുണ്ട്.
അതേസമയം നിയമനം വിവാദമായെങ്കിലും ഇതുസംബന്ധിച്ച് ഒന്നുമറിയില്ലെന്നാണ് വകുപ്പ് മന്ത്രി പ്രതികരിച്ചത്. മുസ്ലിം ഇതര സമുദായത്തില്‍പ്പെട്ടയാളെ താത്കാലികമായി നിയമിച്ചത് സംബന്ധിച്ച് തനിക്ക് അറിയില്ല. ഇക്കാര്യം പരിശോധിച്ച ശേഷം മറുപടി നല്‍കാം. നേരത്തേയും സമാന നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നും മന്ത്രി വി. അബ്ദുറഹ്മാന് പ്രതികരിച്ചു.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: