ചണ്ഡീഗഢ്:ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനെ ട്വിറ്ററില്‍ ചോദ്യം ചെയ്തതിന്റെ പേരില്‍ ബിജെപി യുവനേതാവ് തേജീന്ദര്‍ പാല്‍ ബഗ്ഗയെ Â വെള്ളിയാഴ്ച രാവിലെ ദല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്ത പഞ്ചാബ് പൊലീസ് പ്രതിക്കൂട്ടില്‍. തേജീന്ദര്‍ ബഗ്ഗയെ അറസ്റ്റ് ചെയ്ത പഞ്ചാബ് പൊലീസിനെ ഹരിയാന പൊലീസ് വഴിയില്‍ തടഞ്ഞു. തേജീന്ദര്‍ ബഗ്ഗയെ ദല്‍ഹിയില്‍ നിന്നും ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയതിന് കേസെടുത്ത ദല്‍ഹി പൊലീസ് ഹരിയാനയിലെത്തി പഞ്ചാബ് പൊലീസിന്റെ ജീപ്പില്‍ നിന്നും തേജീന്ദര്‍ ബഗ്ഗയെ മോചിപ്പിച്ചു. ഇതോടെ മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ് അരവിന്ദ് കെജ്രിവാളും ആം ആദ്മിയും.
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കശ്മീര്‍ ഫയല്‍സ് എന്ന സിനിമയ്‌ക്കെതിരെ ദല്‍ഹി നിയമസഭയില്‍ Â കടുത്ത പരിഹാസം പ്രകടിപ്പിച്ചതിനെതിരെ ഒരു മാസം മുന്‍പ് തേജീന്ദര്‍ പാല്‍ ബഗ്ഗ നടത്തിയ ട്വീറ്റിന്റെ പേരിലാണ് അറസ്റ്റ് നടന്നതിരിക്കുന്നത്. ദല്‍ഹിയിലെ ജനക് പുരിയില്‍ നിന്നാണ് പഞ്ചാബ് പൊലീസ് തേജീന്ദര്‍ ബഗ്ഗയെ കസ്റ്റഡിയില്‍ എടുത്തത്. പ്രകോപനപരമായ പ്രസ്താവന നടത്തിയെന്നും മതപരമായ ശത്രുത പ്രോത്സാഹിപ്പിച്ചുവെന്നും ക്രിമിനല്‍ ഭീഷണി മുഴക്കിയെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. Â
കെജ്രിവാളിനെ ചോദ്യം ചെയ്ത ആം ആദ്മി പാര്‍ട്ടി നേതാക്കളായ കുമാര്‍ വിശ്വാസിനെയും അല്‍കാ ലാംബയെയും പഞ്ചാബ് പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തേജീന്ദര്‍ പാല്‍ ബഗ്ഗയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള പഞ്ചാബ് പൊലീസിന്റെ നടപടി. Â
അതേ സമയം തേജീന്ദര്‍ ബഗ്ഗയെ ആരോ തട്ടിക്കൊണ്ടുപോയി എന്ന് ബിജെപി നേതാവ് നല്‍കിയ പരാതിയില്‍ ദല്‍ഹി പൊലീസ് കേസെടുത്തിരുന്നു. പഞ്ചാബ് പൊലീസിനെതിരെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മകനെ തട്ടിക്കൊണ്ടുപോയതായി ബഗ്ഗയുടെ പിതാവ് ഹരിയാന പൊലീസില്‍ നല്‍കിയിരുന്നു. കേസെടുത്ത ഹരിയാന പൊലീസാകട്ടെ പഞ്ചാബ് പൊലീസിന്റെ വാഹനം Â വഴിയല്‍ തടഞ്ഞിട്ടു. ദല്‍ഹിയ്‌ക്കും പഞ്ചാബിനും ഇടയിലാണ് ഹരിയാന. ഹരിയാന ഭരിക്കുന്നത് ബിജെപി ആണ്. Â പിറകെ അവിടെ എത്തിയ ദല്‍ഹി പോലീസ് പഞ്ചാബ് പോലീസിന്റെ കാറിൽ നിന്ന് ബഗ്ഗയെ മോചിപ്പിച്ചു . തജിന്ദർ ബഗ്ഗയെ തിരികെ ദൽഹിയിൽ എത്തിച്ചു Â
തേജീന്ദര്‍ പാല്‍ ബഗ്ഗയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോയും പുറത്തുവന്നതോടെ പഞ്ചാബ് പൊലീസിനെതിരെ കൂടുതല്‍ നിയമനടപടിയുണ്ടായേക്കും. ബഗ്ഗയുടെ പിതാവിനെയും പഞ്ചാബ് പൊലീസ് കയ്യേറ്റം ചെയ്തതായി പരാതിയുണ്ട്. Â . Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: