കണ്ണൂര്‍: പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ കലുങ്ക് നിര്‍മാണത്തിലെ ക്രമക്കേട് ചോദ്യം ചെയ്ത യുവാവിന് നേരെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘത്തിന്റെ ആക്രമണം. പി.വി. ലിജേഷ് എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്. വിഷയത്തില്‍ ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു.
എന്നാല്‍ സ്റ്റേഷനില്‍വെച്ച് ലിജേഷിനെ മൂന്നു ദിവസത്തിനകം കൊല്ലുമെന്ന് ടി.പി. പവിത്രന് ഭീഷണിപ്പെുത്തിയതായി ലിജേഷിന്റെ മാതാവ് ആരോപിച്ചു. സിഐയുടെ മുന്നില്‍ വെച്ചായിരുന്നു ഭീഷണി. എന്നാല്‍ ഇന്‍സ്പെക്ടര്‍ നോക്കിനില്‍ക്കുകയായിരുന്നുവെന്നും മാതാവ് ആരോപിച്ചു. Â
കലുങ്ക് നിര്‍മാണത്തിലെ അപാകത സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിനായിരുന്നു ലിജേഷിനെ ആക്രമിച്ചത്. വട്ടക്കുളം തോടിനു കലുങ്ക് നിര്‍മിക്കാന്‍ 2019ല്‍ നഗരസഭ ഫണ്ട് അനുവദിച്ചിരുന്നു. ഏഴര മീറ്റര്‍ നീളവും അഞ്ചര മീറ്റര്‍ വീതിയുമുള്ള കലുങ്ക് നിര്‍മിക്കാന്‍ 7 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. പണി തുടങ്ങിയപ്പോള്‍ വീതി കുറവായതിനാല്‍ ലിജേഷ് നഗരസഭയില്‍നിന്ന് വിവരാവകാശ നിയമമനുസരിച്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അഞ്ചര മീറ്റര്‍ വീതിക്കു പകരം നാലു മീറ്റര്‍ വീതി മാത്രമേയുള്ളൂ. ഇതു ലിജേഷ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: