കൊച്ചി : തൃക്കാക്കര മണ്ഡലത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിനെ പിന്തുണയ്ക്കില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത സംരക്ഷണ സമിതി. ആര്‍ക്ക് വോട്ട് എന്നതില്‍ അതിരൂപതയ്ക്ക നിലപാടുണ്ട്. ആരെങ്കിലും നിര്‍ദ്ദേശിച്ചു എന്നത് കൊണ്ട് അതിരൂപത പിന്തുണയ്ക്കുമെന്ന് പറയാനാകില്ലെന്നും ഫാദര്‍ ജോസഫ് പാറേക്കാട്ടില്‍ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി ഡോ. ജോ ജോസഫിന്റെ പേര് പ്രഖ്യാപിച്ചത്. ആദ്യം സിപിഎം നേതാവ് അരുണ്‍ കുമാറിന്റെ പേരാണ് ഉയര്‍ന്നുവന്നത്. ഇത് വാര്‍ത്തയായതോടെ സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിച്ചിട്ടില്ലെന്ന് പറഞ്ഞ് ഇ.പി. ജയരാജനും പി. രാജീവും രംഗത്ത് എത്തുകയായിരുന്നു.
എന്നാല്‍ ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അതൃപ്തി പ്രകടിപ്പിച്ച അങ്കമാലി അതിരൂപത ജോ ജോസഫിനായി സഭയുടെ ഏതെങ്കിലും തലത്തില്‍ ചര്‍ച്ച ഉണ്ടായോ എന്ന് അറിയില്ല. അതിരൂപതയെ സഹായിച്ചവരെ പിന്തുണയ്ക്കുമെന്നും കൂട്ടിച്ചേര്‍ത്തു. സഭയും പി.ടി. തോമസുമായുണ്ടായിരുന്ന ഭിന്നതകളെ മുതലെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജോ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനവും. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് പി.ടി. തോമസിനേയും കത്തോലിക്കാ സഭയേയും രണ്ടുതട്ടിലാക്കിയത്.
അതേസമയം തൃക്കാക്കരയിലെ സിപിഎമ്മിന്റെ നാടകീയമായ പ്രഖ്യാപനത്തിന് പിന്നില്‍ പേമെന്റ് സീറ്റാണെന്ന് ആരോപണം ഉയര്‍ന്നെങ്കില്‍ ജോ ജോസഫ് ഇത് തള്ളി. വിവാദം ഉണ്ടാക്കുന്നത് വെറുതെയാണെന്ന് പറഞ്ഞ അദ്ദേഹം ജോലിക്കിടയിലാണ് സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് അറിഞ്ഞത്. അതിനാലാണ് വൈദികര്‍ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്. തൃക്കാക്കരയില്‍ ഇടത് ജയം ഉറപ്പാണെന്നും ജോ ജോസഫ് പറഞ്ഞു.
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: