കണ്ണൂര്‍ : പയ്യന്നൂര്‍ പാലം നിര്‍മിച്ചതിലുണ്ടായ ക്രമക്കേട് ചോദ്യം ചെയ്തവരെ മര്‍ദ്ദിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. പാലം നിര്‍മാണത്തിലെ ക്രമക്കേട് ചോദ്യം ചെയ്ത ലിജേഷ്, സുരേഷ് എന്നിവരെ മര്‍ദ്ദിച്ചതാണ് കേസ്. കേസില്‍ പയ്യന്നൂര്‍ കണ്ടങ്കാളി ബ്രാഞ്ച് സെക്രട്ടറി പി.പി.പവിത്രനാണ് അറസ്റ്റിലായത്.
പാലം നിര്‍മാണത്തിലെ തട്ടിപ്പ് വിവരാവകാശ രേഖ വഴി പുറത്തുവിടുകയും ഇത് പുറത്തുവിടുകയും ചെയ്ത യുവാക്കളെ ബ്രാഞ്ച് സെക്രട്ടറിയും വാര്‍ഡ് മെമ്പറുടെ മകന്റേയും നേതൃത്വത്തില്‍ ആക്രമിക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പം മൂന്ന് പേര് കൂടി പ്രതിയായിട്ടുണ്ട്. സ്റ്റേഷന് ജാമ്യം കിട്ടുന്ന വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പയ്യന്നൂര്‍ നഗരസഭ 22ാം വാര്‍ഡായ കണ്ടങ്കാളി വട്ടക്കുളത്താണ് സംഭവം. അക്കരെയുള്ള എട്ട് കുടുംബങ്ങളെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നത് ചെറിയ പാലമാണ്. രണ്ടര മീറ്റര്‍ മാത്രം വീതിയുണ്ടായിരുന്ന പാലം പൊളിച്ച് എല്ലാ വാഹനങ്ങള്‍ക്കും കടന്നുപോകുന്ന തരത്തില്‍ അഞ്ചര മീറ്ററാക്കാക്കി നിര്‍മിക്കാന്‍ 2019ലാണ് നഗരസഭ അനുമതി നല്‍കിയത്. ഇതിനായി ഏഴ് ലക്ഷം രൂപയുടെ ഫണ്ടും വകയിരുത്തി.
കോവിഡ് കാരണം മുടങ്ങിപ്പോയ നിര്‍മ്മാണം കഴിഞ്ഞ മാസം തുടങ്ങി. ഇതോടെയാണ് സ്ഥലത്തെ താമസക്കാരനായ ലിജേഷിന് തട്ടിപ്പ് മനസിലായത്. അഞ്ചരമീറ്റര്‍ വീതിയില്‍ പണിയാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കിയ ശേഷം പാലം നാല് മീറ്ററില്‍ പണിയുന്നത് ലിജേഷ് ചോദ്യം ചെയ്തത് നേതാക്കളെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് വട്ടക്കുളം ബ്രാഞ്ച് സെക്രട്ടറി പി.പി. പവിത്രനും വാര്‍ഡ് മെമ്പര്‍ കെ ബാലന്റെ മകന് ഷൈബുവും ഇവരുടെ സുഹൃത്തുക്കളും ചേര്‍ന്ന് ലിജേഷിനെ നടുറോട്ടിലിട്ട് തല്ലുകയായിരുന്നു.
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: