Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഫാക്ടിന് സംഭവിക്കുന്നത്

എം.കെ.കെ.നായരുടെ പ്രതിമ സ്ഥാപിച്ച് ജന്മദിനവും ചരമ ദിനവും ആചരിക്കുന്നുണ്ടെങ്കിലും അദ്ദേഹം സാമൂഹ്യ നന്മയ്‌ക്ക് വേണ്ടി തുറന്നിട്ട ജാലകങ്ങള്‍ പുതുതലമുറ മാനേജ്‌മെന്റ് കൊട്ടിയടയ്‌ക്കുകയാണ്. സാമൂഹ്യ പ്രതിബദ്ധതയ്‌ക്കായുള്ള സിഎസ്ആര്‍ ഫണ്ട് യാന്ത്രികമായി ചെലവഴിക്കുകയെന്ന പ്രഹസനമാണ് നടക്കുന്നതെന്ന് തോന്നിയാല്‍ കുറ്റപ്പെടുത്താനാവില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2022, 06:00 am IST
in Article

അനിരുദ്ധന്‍ പി.എസ്

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എഫ്എസിടിയുമായി ബന്ധപ്പെട്ട് അടുത്ത കാലത്തുണ്ടായ സംഭവങ്ങള്‍ സ്ഥാപനത്തിന്റെ യശസ്സിന് കളങ്കം ചാര്‍ത്തുകയാണെന്ന് പരക്കെ ആക്ഷേപം ഉയരുന്നു. എം.കെ.കെ. നായര്‍ പകര്‍ന്നു നല്കിയ മഹത്തായ സംസ്‌കാരവും പാരമ്പര്യവും പിന്നീടു വന്നവര്‍ തുടര്‍ന്നെങ്കിലും ഇടയ്‌ക്കു വന്ന മാറ്റങ്ങള്‍ പൊതുസമൂഹം അമ്പരപ്പോടെയാണ് നോക്കിയത്. Â പൊതുമേഖലയുടെ സാമൂഹ്യ ഉത്തരവാദിത്തം ഉള്‍ക്കൊണ്ട് ഒരു രാസവളം നി

ര്‍മ്മാണശാലയ്‌ക്ക് കല, സാഹിത്യം, സംസ്‌കാരം, വിദ്യാഭ്യാസം, കായികം തുടങ്ങി വിവിധ മേഖലകളുടെ വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിക്കാന്‍ കഴിയുമെന്ന് ബോധ്യപ്പെടുത്തിയത് ഫാക്ടിനെ നയിച്ച എം.കെ.കെ.നായരാണ്. അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ച് ജന്മദിനവും ചരമ ദിനവും ആചരിക്കുന്നുണ്ടെങ്കിലും സാമൂഹ്യ നന്മയ്‌ക്ക് വേണ്ടി അദ്ദേഹം തുറന്നിട്ട ജാലകങ്ങള്‍ പുതുതലമുറ മാനേജ്‌മെന്റ് കൊട്ടിയടയ്‌ക്കുകയാണ്. സാമൂഹ്യ പ്രതിബദ്ധതയ്‌ക്കായുള്ള സിഎസ്ആര്‍ ഫണ്ട് യാന്ത്രികമായി ചെലവഴിക്കുകയെന്ന പ്രഹസനമാണ് നടക്കുന്നത്. ചില ഉദാഹരണങ്ങള്‍ പരിശോധിക്കാം

1. വിരമിച്ച ജീവനക്കാരുടെ വേതന കുടിശ്ശികയ്‌ക്കു വേണ്ടി 24 വര്‍ഷം കേസ് നടത്തി. ഒടുവില്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് നീതി ലഭിച്ചത്. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് പണം കിട്ടണമെങ്കില്‍ സാങ്കേതികമായ നൂലാമാലകള്‍ ഇനിയും മറികടക്കണം. പണം കിട്ടാന്‍ പണം ചെലവഴിക്കേണ്ട ഗതികേടിലാണ്.

2. സര്‍വ്വീസിലിരിക്കെ മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് നിയമനം നല്കാന്‍ കാണിക്കുന്ന വൈമുഖ്യം. ഉന്നതരുടെ ശിപാര്‍ശയോ സമ്മര്‍ദ്ദമോ ഉണ്ടെങ്കില്‍ കാഷ്വല്‍ ലേബറാക്കും.

3. ഫാക്ടിന്റെ ഉദ്യോഗമണ്ഡല്‍ ക്ലബ്ബില്‍ ഫീസടച്ച് ആജീവനാന്ത അംഗത്വം എടുത്തിരുന്ന മുന്‍ ഓഫീസേഴ്‌സിനെ യാതൊരു കാരണവും കൂടാതെ പുറത്താക്കി. ഷട്ടില്‍, ടേബിള്‍ ടെന്നീസ് എന്നിവ കളിക്കുന്നതിന് പ്രായോഗികമല്ലാത്ത സമയ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.

4. കളിക്കാനും നടക്കാനും വിശ്രമത്തിനും നാട്ടുകാരടക്കം ഉപയോഗിച്ചിരുന്ന കളിസ്ഥലങ്ങള്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമായി പരിമിതപ്പെടുത്തി. കായിക പ്രതിഭകളെ വാര്‍ത്തെടുക്കാനും അവര്‍ക്ക് ജോലി നല്കാനും കമ്പനി വക ടീം രൂപീകരിക്കുകയും ചെയ്തിരുന്ന ചരിത്രമുള്ളിടത്താണ് ഇത് സംഭവിക്കുന്നത്.

5. കമ്പനിയുടെ അഭിപ്രായം മാനിച്ച് സംയുക്ത ട്രേഡ് യൂണിയനുകള്‍ ചേര്‍ന്ന് രൂപം കൊടുത്ത ചാരിറ്റബിള്‍ ആക്ട് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഭരിക്കുന്ന ഫാക്ട് ടൗണ്‍ഷിപ്പ് ഹൈസ്‌കൂള്‍ അടച്ചുപൂട്ടാന്‍ നോട്ടീസ് നല്കി. മാത്രമല്ല, പൊതുനിരത്തില്‍ സിനിമാ പോസ്റ്ററുകളെ വെല്ലുന്ന നോട്ടീസ് ബോര്‍ഡും പ്രദര്‍ശിപ്പിച്ചു. 210 വിദ്യാര്‍ത്ഥികളുടെ പഠനവും ഭാവിയും, 25 ജീവനക്കാരുടെ തൊഴിലും നഷ്ടപ്പെടുന്ന തീരുമാനം പൊതു സമൂഹത്തിന് മുന്നില്‍ അവമതിപ്പുണ്ടാക്കി.

6. കമ്പനി നഷ്ടത്തിലായിരുന്നപ്പോള്‍ ഒഴിഞ്ഞുകിടക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ വാടകയ്‌ക്ക് നല്കുകയും തുടര്‍ന്ന് താമസക്കാര്‍ സ്വന്തം ചെലവില്‍ ലക്ഷങ്ങള്‍ മുടക്കി താമസയോഗ്യമാക്കി മാറ്റുകയും ചെയ്തു. കമ്പനി ലാഭത്തിലായപ്പോള്‍ ഒഴിയാന്‍ നോട്ടീസ് നല്കിയത് മഹാമാരിയും ലോക്ഡൗണും നിലനില്ക്കുമ്പോഴാണെന്നതും വിവാദമായി.

7. വിവിധ മേഖലകളില്‍ കരാര്‍ ജോലികള്‍ ചെയ്തു കൊണ്ടിരുന്ന തൊഴിലാളികളുടെ ദിവസക്കൂലിയില്‍ വെട്ടിനിരത്തലിന് ലേബര്‍ സപ്ലൈ നടത്താന്‍ സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്കി. സര്‍ക്കാര്‍ നിയമപ്രകാരമുള്ള മിനിമം കൂലി നല്കുന്നുണ്ടെന്നാണ് ഭാഷ്യം. ശമ്പള കമ്മീഷന്‍ ഉത്തരവ് വൈകിയാല്‍ മെല്ലെപ്പോക്കു നയവും സമരവും ചെയ്യുന്നവര്‍ ദിവസവേതനക്കാരോട് കാണിച്ച വിവേചനത്തിന്റെ പ്രതിഷേധക്കനല്‍ കെട്ടടങ്ങിയിട്ടില്ല.

ഫാക്ട് എന്ന മഹാസ്ഥാപനത്തെ നെഞ്ചേറ്റിയവര്‍ വേദനിക്കുകയാണ്. ഫാക്ട് അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട ഘട്ടത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍, ട്രേഡ് യൂണിയനുകള്‍, ജാതി, മത സംഘടനകള്‍, കല, സാഹിത്യ സാംസ്‌കാരിക സംഘടനകള്‍, തുടങ്ങി കുരുന്നുകള്‍ വരെ പിന്തുണയുമായി ഫാക്ടിന്റെ കവാടത്തിനു മുന്നില്‍ സത്യഗ്രഹത്തിനു വന്നു. എന്നാലിപ്പോള്‍ ലാഭം കൊയ്യുമ്പോള്‍ സാമൂഹ്യ ഉത്തരവാദിത്തം മറക്കരുതെന്നാണ് ഫാക്ടിനെ സ്‌നേഹിക്കുന്നവരുടെ ആവശ്യം. പീഡിത വ്യവസായ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉണ്ടായിരുന്ന എഫ്എസിടിയെ കരകയറ്റിയത് എന്‍ഡിഎ സര്‍ക്കാര്‍ കൈക്കൊണ്ട ധീര നടപടികളാണ്. നഷ്ടത്തിന്റെ കാരണങ്ങള്‍ പഠിച്ച് നേരെയാക്കുന്നതിനാണ് അഞ്ച് സ്വതന്ത്ര ഡയറക്ടര്‍മാരെ നിയമിച്ചത്. അവര്‍ ദൗത്യം പൂര്‍ത്തിയാക്കുകയും ചെയ്തു. കിഷോര്‍ രുംഗ്തയെ സിഎംഡിയായി നിയമിച്ചു. കാടുകയറിക്കിടന്ന ഭൂമി സംസ്ഥാന സര്‍ക്കാര്‍ വഴി ബിപിസിഎല്ലിനും വ്യവസായ പാര്‍ക്കിനുംനല്കിയ വകയില്‍ കിട്ടിയ പണവും 1000 കോടി മൃദുവായ്‌പയും നല്കിയാണ് ഫാക്ടിനെ ലാഭത്തിലേക്കുയര്‍ത്തിയത്. ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന് പങ്കില്ല . അത് മാനേജ്‌മെന്റ് നിലപാടുകളാണ്. ഉദ്യോഗസ്ഥര്‍ ചെയ്യുന്ന പാപഭാരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ചുമലില്‍ ചാരേണ്ടതില്ല.

Tags: FACT
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യാ സ്‌കില്‍സ് നൈപുണ്യ മത്സരങ്ങള്‍: പതിവു പോലെ കേന്ദ്രപദ്ധതിയെന്നത് മറച്ചുവച്ച് പത്രക്കുറിപ്പ്

Kerala

എഫ്എസിടിക്കും പി കെ.സ്റ്റീലിനും മാര്‍ സ്ലീവ മെഡിസിറ്റിക്കും അമല്‍ ജ്യോതിക്കും ഊര്‍ജ സംരക്ഷണ അവാര്‍ഡുകള്‍

സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ വീട്ടില്‍ എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള വിവിധ കര്‍ഷക സംഘടനാ പ്രതിനിധികളും വളം വിതരണക്കാരും ഫാക്ട് അധികൃതരുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ ചര്‍ച്ച
Kerala

വളം കൃത്യസമയത്ത് ലഭ്യമാക്കണം; ഫാക്ടിന് സുരേഷ് ഗോപിയുടെ നിര്‍ദേശം

Kerala

സീപ്ലെയിനിലിരുന്ന് മന്ത്രി റിയാസ് വാചാലമാകുമ്പൊഴും കേന്ദ്ര പദ്ധതിയുടെ ഭാഗമെന്ന വസ്തുത മിണ്ടുന്നില്ല!

India

വെറുതെ ഇരുന്നപ്പോള്‍ മോദിയെ ചൊറിഞ്ഞു, സത്യമറിഞ്ഞപ്പോള്‍ ഖാര്‍ഗെ മുങ്ങി

പുതിയ വാര്‍ത്തകള്‍

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.