മുംബൈ: മഹാരാഷ്‌ട്ര ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ശിവസേനയെയും ഉദ്ധവ് താക്കറെയെയും ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍ ബാല്‍ താക്കറെയുടെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ച് രാജ് താക്കറെ. ഔറംഗബാദിലെ പ്രകോപന പ്രസംഗത്തിന്റെ പേരില്‍ പൊലീസ് കേസെടുത്തെങ്കിലും രാജ് താക്കറെ തന്റെ നിലപാടുകളില്‍ ഉറച്ചുതന്നെയെന്ന് അറിയിക്കാനും കൂടിയാണ് Â ബുധനാഴ്ച രാവിലെ അദ്ദേഹം ബാല്‍താക്കറെയുടെ വിട്ടുവീഴ്ചകളില്ലാത്ത ഹിന്ദുത്വത്തിന്റെ ശബ്ദം മുഴങ്ങുന്ന പ്രസംഗം ട്വിറ്ററില്‍ പങ്കുവെച്ചത്. Â
ബാല്‍താക്കറെയുടെ പ്രസംഗത്തിന്റെ വീഡിയോ കാണാം:
പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ വഴിയുള്ള വാങ്ക് വിളിയെയും റോഡിലെ നമാസിനെയും എതിര്‍ക്കുന്ന പ്രസംഗമാണ് ബാല്‍ താക്കറെ ഈ വിഡിയോയില്‍ നടത്തുന്നത്. “ശിവസേന അധികാരത്തില്‍ വന്നാല്‍ പള്ളികളില്‍ ഉച്ചത്തില്‍ വാങ്ക് മുഴക്കുന്ന ലൗഡ് സ്പീക്കറുകള്‍ എടുത്തുമാറ്റും, റോഡിലെ നമാസ് ഇല്ലാതാക്കും”- പ്രസംഗത്തില്‍ ബാല്‍ താക്കറെ പറയുന്നു. എന്നാല്‍ ശിവസേന അധികാരത്തില്‍ വന്നിട്ട് എന്ത് ചെയ്തു എന്ന ചോദ്യം ശിവസേന പ്രവര്‍ത്തകരുടെ മനസ്സില്‍ ഉണര്‍ത്തുകയാണ് രാജ് താക്കറെയുടെ ലക്ഷ്യം. ബാല്‍ താക്കറെയുടെ ആഹ്വാനം Â നിറഞ്ഞ സദസ്സ് കയ്യടികളോടെ വരവേല്‍ക്കുന്നത് കാണാം. ശിവസേനയുടെ പഴയ നാളുകളും ഇപ്പോള്‍ അധികാരത്തിന് വേണ്ടി വെള്ളം ചേര്‍ത്തുള്ള നിലപാടും ഈ വീഡിയോയിലൂടെ പുറത്തുവരുന്നു. Â
അധികാരത്തില്‍ എത്തിയാല്‍, ശിവസേന നടുറോഡില്‍ നമാസ് നടത്തുന്നത് പൂര്‍ണ്ണമായി തടയുന്നത് വരെ Â വിശ്രമിക്കുകയില്ല എന്ന ആഹ്വാനവും ഈ പ്രസംഗത്തില്‍ ബാല്‍ താക്കറെ നടത്തുന്നുണ്ട്. “ഹിന്ദുമതത്തെക്കുറിച്ച് ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ എന്റെ അരികില്‍ വരിക. ഞങ്ങള്‍ അത് പരിഹരിക്കും. പള്ളികളില്‍ നിന്നും ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്യും”- പ്രസംഗത്തില്‍ ബാല്‍ താക്കറെ പറയുന്നു. Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: