മുംബൈ : രാജ്യത്തെ റിപ്പോ നിരക്കുകള്‍ റിസര്‍വ് ബാങ്ക് ഉയര്‍ത്തി. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നു നില്ക്കുന്ന സാഹചര്യത്തിലാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. റിപ്പോ നിരക്കില്‍ 0.40ശതമാനമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ റിപ്പോ നിരക്ക് 4.40ശതമാനത്തിലെത്തി. ഇതോടൊപ്പം സിആര്‍ആര്‍ നിരക്കും അരശതമാനം കൂട്ടിയിട്ടുണ്ട്.
2020 മെയ് മുതല്‍ റിപ്പോ നിരക്ക് നാലുശതമാനമായി തുടരുകയായിരുന്നു. കോവിഡ് അടച്ചുപൂട്ടലുകളെ തുടര്‍ന്ന് നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. പണപ്പെരുപ്പ നിരക്കിലെ വര്‍ധന, ഭൗമ രാഷ്ട്രീയ സംഘര്‍ഷം, അസംസ്കൃത എണ്ണവിലയിലെ കുതിപ്പ്, ആഗോളതലത്തില്‍ കമ്മോഡിറ്റികളുടെ ദൗര്‍ലഭ്യം എന്നിവ രാജ്യത്തെ സമ്പദ്ഘടനയെ സ്വീധീനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് വായ്പാ അവലോകന യോഗത്തിന് ശേഷം അറിയിച്ചു.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: