തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജി.എസ്.ടി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. മേയ് 31 നകം അപേക്ഷ നല്‍കണം. അംഗീക്യത സര്‍വ്വകലാശാല ബിരുദമാണ് യോഗ്യത. നികുതി പ്രാക്ടീഷണര്‍മാര്‍, അക്കൗണ്ടന്റുമാര്‍, നിയമവിദഗ്‌ദ്ധര്‍, വിദ്യാര്‍ഥികള്‍, അദ്ധ്യാപകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
ജി.എസ്.ടി നിയമം, ചട്ടം, അക്കൗണ്ടിംഗ് എന്നിവയില്‍ നൈപുണ്യം നേടുന്നതിനും, ടാക്‌സ് പ്രാക്ടീഷണര്‍ ആകുന്നതിലേക്കുമുള്ള വൈദഗ്ധ്യം നേടുന്നതിനും സഹായകരമാകുന്ന രീതിയിലാണ് കോഴ്‌സ് ഒരുക്കിരിക്കുന്നത്. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഒരു വര്‍ഷത്തെ കോഴ്‌സില്‍ 150 മണിക്കൂര്‍ പരിശീലനമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ Â അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍, പ്രവാസികള്‍, റിട്ടയര്‍ ചെയ്തവര്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 14 വിഭാഗങ്ങള്‍ക്ക് ഫീസില്‍ ഇളവുണ്ട്. വിശദാംശങ്ങള്‍: www.gift.res.in ൽ ലഭ്യമാണ്. ഹെൽപ്പ്‌ലൈൻ നമ്പർ: 9961708951, 04712593960 Â ഇ-മെയിൽ: [email protected].
പ്രതികരിക്കാൻ ഇവിടെ എഴുതുക: