ന്യൂദല്‍ഹി: അക്ഷയതൃതീയയും ഈദ് ഉള് ഫിത്തറും ഒരേ ദിവസം വന്ന തിങ്കളാഴ്ച രാത്രി കോണ്‍ഗ്രസ് ഭരിയ്ക്കുന്ന രാജസ്ഥാനിലെ ജോധ് പൂരില്‍ വര്‍ഗ്ഗീയകലാപം ആളിക്കത്തുമ്പോള്‍ രാഹുല്‍ ഗാന്ധി അങ്ങ് നേപ്പാളില്‍ നിശാക്ലബ്ബില്‍ ജീവിതം ആസ്വദിക്കുകയായിരുന്നു.
നേപ്പാളിലെ ലോഡ് ഓഫ് ദി ഡ്രിങ്ക്സ് എന്ന നൈറ്റ്ക്ലബ്ബിന്റെ ടെക്നോ മ്യൂസിക്കിന്റെ താളത്തില്‍ തലയാട്ടുന്ന ചൈനീസ് യുവതിയ്ക്കൊപ്പം രാുഹല്‍ ഗാന്ധി നില്ക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്. മൂന്ന് പേരോടൊപ്പമാണ് രാഹുല്‍ ഗാന്ധി നേപ്പാളില്‍ എത്തിയതെന്ന് പറയുന്നു. പക്ഷെ ആരൊക്കെയാണ് രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ളവര്‍ എന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. നേപ്പാളിലെ ലോഡ് ഓഫ് ദി ഡ്രിങ്ക്സ് എന്ന നൈറ്റ്ക്ലബ്ബിലെ സന്ദര്‍ശനം എന്തുകൊണ്ട് രാഹുല്‍ ഒഴിവാക്കിയില്ല. ഉന്നതശ്രേണിയില്‍പ്പെട്ടവര്‍ പങ്കെടുക്കുന്ന Â അനധികൃത ഇടപാടുകളുടെ കേന്ദ്രമായാണ് ലോഡ് ഓഫ് ദി ഡ്രിങ്ക്സ് അറിയപ്പെടുന്നത്.കാഠ്മണ്ഡുവിലെ മറ്റെല്ലാവരും ഉറങ്ങുമ്പോള്‍ ആഘോഷം ആരംഭിക്കുന്ന ഇടമായാണ് ലോഡ് ഓഫ് ദി ഡ്രിങ്ക്സ് അറിയപ്പെടുന്നത്. അര്‍ധരാത്രി തുടങ്ങി പുലരുവോളം ആളുകളെ ആഹ്ളാദിപ്പിച്ചുകൊണ്ടേയിരിക്കുന്ന ഇടം.
സിഎന്‍എന്‍ പത്രപ്രവര്‍ത്തകയായ നേപ്പാളി സ്വദേശിനി സുമ്നിമ ഉദാസിന്റെ വിവാഹത്തിന് പങ്കെടുക്കാനാണ് രാഹുല്‍ ഗാന്ധി എത്തിയതെന്ന് പറയുന്നു. രാഷ്ട്രീയ നേതാവ് പാലിക്കേണ്ട നിയന്ത്രണങ്ങള്‍ പാലിക്കാതെ നിശാക്ലബ്ബിലേക്ക് എടുത്തുചാടിയ രാഹുല്‍ ഗാന്ധിയുടെ തീരുമാനം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെ വിശദീകരിക്കാന്‍ കഴിയാതെ വന്നിരിക്കുകയാണ്.
ബിജെപിയ്ക്കും നരേന്ദ്രമോദിയ്ക്കും എതിരെ വിദേശമാധ്യമങ്ങളിലൂടെ കഥകളും കഥാഖ്യാനവും സൃഷ്ടിക്കാന്‍ രാഹുല്‍ഗാന്ധിയ്ക്ക് ഇത്തരം വിദേശ മാധ്യമസുഹൃത്തുക്കള്‍ അത്യാവശ്യമായിരിക്കാം. സുമ്നിമ ഉദാസ് രാഹുല്‍ഗാന്ധിയെ ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ക്കും പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തില്‍ വിദേശത്ത് അജണ്ടകള്‍ നടപ്പാക്കിയിരുന്നെന്നും പറയപ്പെടുന്നു. എന്തായാലും ലോര്‍ഡ് ഓഫ് ദ ഡ്രിങ്ക് സന്ദര്‍ശിച്ചതു വഴി രാഹുല്‍ പരിധി വിട്ടെന്ന് തന്നെയാണ് കോണ്‍ഗ്രസിനുള്ളിലെ അടക്കം പറച്ചില്.
“വെക്കേഷന്, പാര്‍ട്ടി, പ്ലെഷര്‍ ട്രിപ്, പ്രൈവറ്റ് ഫോറിന് വിസിറ്റ്…..ഇതൊന്നും രാജ്യത്തിന് പുതുമയല്ല”- കേന്ദ്രമന്ത്രി കിരണ്‍ റിജിജു ട്വീറ്റില്‍ കുറിയ്ക്കുന്നു. “രാഹുല്‍ ഗാന്ധി തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. ഇത് നെഹ്രുകുടുംബത്തിന്റെ പാരമ്പര്യമാണ്”- ബിജെപിയുടെ ഭോപാല്‍ ദുരന്ത പുനരധിവാസ മന്ത്രി വിശ്വാസ് സാരംഗ് പറയുന്നു.
മ്യാന്മറിലെ നേപ്പാര്‍ അംബാസഡറായ സുമ്നിമ ഉദാസിന്റെ പിതാവ് ഭീം ഉദാസ് രാഹുലിന്റെ മുഖം രക്ഷിക്കാന്‍ രംഗത്തുണ്ട്:”ഞങ്ങള്‍ ക്ഷണിച്ചിട്ടാണ് രാഹുല്‍ വന്നത്”. നിമ മാര്ട്ടിന് ഷേര്‍പ്പ എന്നയാളെയാണ് സുമ്നിമ ഉദാസ് വിവാഹം കഴിക്കുന്നത്. ഇന്ത്യയില്‍ നിന്നും നിരവധി വിഐപികള്‍ എത്തുമെന്നും പറയുന്നു.
ജേണലിസത്തില്‍ ലീ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ഡിഗ്രിയും നേടിയ സുമ്നിമ ഉദാസ് നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: