തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിന് തുടക്കം കുറിച്ച വിപ്ലവകാരിയും ധിഷണാശാലിയും യതിവര്യനുമായ ചട്ടമ്പിസ്വാമി തിരുവടികളുടെ അമ്പലം നശിപ്പിക്കുകയും, സ്വാമിയുടെ പൂജാ വിഗ്രഹത്തിന് കൂച്ചു വിലങ്ങിടുകയും ചെയ്തതിന്റ Â ഗുരുശാപമാണ് ഇന്ന് കേരളവും പിണറായി സര്‍ക്കാരും അനുഭവിക്കുന്നതെന്ന് കെ രാമന്‍പിള്ള.
ചട്ടമ്പിസ്വാമികളുടെ സമാധി വാര്‍ഷിക ദിനത്തില്‍ തിരുവനന്തപുരം കിഴക്കേകോട്ട തീര്ത്ഥപാദമണ്ഡപത്തിന് മുന്നില്‍ കൂടിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാമികളുടെ ക്ഷേത്രം രാത്രിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൂട്ട് പൊളിച്ചു കയറി സീല്‍ ചെയ്ത നടപടിയെ ് മുന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് Â ശക്തമായി അപലപിച്ചു. Â
യോഗാധ്യക്ഷനായ ശ്രീ വിദ്യാധിരാജ സഭ സെക്രട്ടറി ഡോ. ആര്. അജയ് കുമാര്‍ സര്‍ക്കാരിനോട് ഈ അക്ഷന്തവ്യമായ തെറ്റ് ഉടനടി തിരുത്തുവാന്‍ ആഹ്വാനം ചെയ്തു. തീര്‍ത്ഥപാദ മണ്ഡപം സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി. സുധാകരന് സമരം ശക്തിപ്പെടുത്തുമെന്നു മുന്നറിയിപ്പ് നല്കി. കണ്‍വീനര്‍ ഷാജു വേണുഗോപാല്‍ ഇടതു സര്‍ക്കാരിനെ ഇന്ത്യ ആക്രമിച്ച് ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്ത ഗോറിയോടും ഗസ്നി യോടും അറംഗസീബിനോടും ഉപമിച്ചു. അയ്യപ്പ സേവാ സമാജം ജില്ലാ പ്രസിഡന്റ് ജയകുമാര്‍, ഹിന്ദു ഐക്യവേദി നേതാവ് സന്ദീപ് തമ്പാനൂര്‍, വി.എച്.പി. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ പ്രിയന്, കേരള ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികളായ രാധാകൃഷ്ണന്, അഭിജിത്, സുഗതന്, ബി. അയ്യപ്പന് നായര്‍ എന്നിവര്‍ പങ്കെടുത്തു.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: