Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഷൂട്ടൗട്ടിൽ കേരളത്തിന് സന്തോഷ് ട്രോഫി

പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 5-4 നാ ണ് കേരളം ബംഗാളിനെ തോല്‍പിച്ചത്‌

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
May 2, 2022, 10:55 pm IST
in Sports

മഞ്ചേരി: ഷൂട്ടൗട്ട് വരെ ആവേശം അലതല്ലിയ ക്ലാസിക്ക് പോരാട്ടത്തില്‍ ബംഗാളിനെ കീഴടക്കി കേരളത്തിന് സന്തോഷക്കിരീടം.നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു കേരളത്തിന്റെ വിജയം. നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയും അധികസമയത്ത് 1-1 സമനിലയും പാലിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 15ാം ഫൈനലിനിറങ്ങിയ കേരളത്തിന്റെ ഏഴാം കിരീടമാണ് ഇത്. 2018ല്‍ കൊല്‍ക്കത്തയില്‍ വച്ചും കേരളം ഷൂട്ടൗട്ടില്‍ ബംഗാളിനെ തകര്‍ത്തിരുന്നു.

നിശ്ചിത സമയത്ത് ഗോള്‍രഹിതമായ മത്സരത്തില്‍ എക്‌സ്ട്രാ ടൈമിന്റെ ഏഴാം മിനിറ്റില്‍ ദിലീപ് ഓര്‍വനിലൂടെ ബംഗാള്‍ ലീഡെടുത്തു. എക്‌സ്ട്രാ ടൈം തീരാന്‍ നാലു മിനിറ്റ് ബാക്കിയിരിക്കെ വലതു വിങ്ങില്‍ നിന്ന് നൗഫല്‍ നല്‍കിയ ക്രോസില്‍ പകരക്കാരനായി എത്തിയ സഫ്‌നാദ് ഉഗ്രന്‍ ഹെഡറിലൂടെ കേരളത്തെ ഒപ്പമെത്തിച്ചു

ഷൂട്ടൗട്ടില്‍ കേരളത്തിനായി സഞ്ജു, ബിബിന്‍ അജയ്, ജിജോ ജോസഫ്, ജെസിന്‍, ഫസലു റഹ്മാന്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ബംഗാളിനായി ദിലീപ് ഒറാന്‍, ബബ്‌ലു ഒറാന്‍, തന്‍മയ് ഘോഷ്, പ്രിയന്ത്കുമാര്‍ എന്നിവര്‍ ലക്ഷ്യം കണ്ടു.സാജല്‍ ബാഗിന്റെ കിക്ക് പുറത്തേക്ക് പറന്നു.

കേരളം കര്‍ണാടയ്‌ക്കെതിരെ കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ മണിപ്പൂരിനെതിരെ സെമി കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ബംഗാള്‍ ഇറങ്ങിയത്. മധ്യനിരതാരം ബസുദേബ് മന്ദിക്കു പകരം പ്രതിരോധനിര താരം നബി ഹുസൈന്‍ ഖാന്‍ ഇറങ്ങി. കേരളമാണ് പന്തു തട്ടിത്തുടങ്ങിയതെങ്കിലും ആദ്യ മുന്നേറ്റം ബംഗാളിന്റേതായിരുന്നു. കളി ആദ്യ മിനിറ്റ് പിന്നിടുന്നതിന് മുന്‍പേ കേരള ഗോള്‍മുഖം വിറച്ചു. ഇടതുവിങ്ങില്‍ക്കൂടി പന്തുമായി മുന്നേറിയ ബംഗാള്‍ താരം ബോക്‌സിലേക്ക് നല്‍കിയ പാസ് ഫര്‍ദിന്‍ അലി മൊല്ല വലയിലേക്ക് തിരിച്ചുവിട്ടത് പുറത്തേക്കായിരുന്നു. നാലാം മിനിറ്റില്‍ ബംഗാളിന് കോര്‍ണര്‍. ഫര്‍ദിന്‍ അലി എടുത്ത കോര്‍ണറിന് നബി ഹുസൈന്‍ ഖാന്‍ തലവെച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പന്ത് പുറത്തേക്ക്

.ആറാം മിനിറ്റിലാണ് കേരളത്തിന്റെ ഒരു മുന്നേറ്റം കണ്ടത്. ജിജോ ജോസഫ് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ പന്ത് ബോക്‌സിലേക്ക് നല്‍കിയെങ്കിലും ബംഗാള്‍ ഗോളി അനായാസം പന്ത് കയ്യിലൊതുക്കി. പതിനേഴാം മിനിറ്റില്‍ കേരളത്തിന് ഫ്രീകിക്ക്. ഷിഗിലിഃനെ വീഴ്‌ത്തിയതിനായിരുന്നു ഫ്രീകിക്ക്. എന്നാല്‍ നായകന്‍ ജിജോ ജോസഫ് എടുത്ത കിക്ക് നേരെ ഗോളിയുടെ കൈകളിലേക്കായിരുന്നു. 23ാം മിനിറ്റില്‍ ബംഗാളിന് നല്ലൊരു അവസരം ലഭിച്ചു. ഇടതുവിങ്ങില്‍ നിന്ന് ബോക്‌സിലേക്ക് ലഭിച്ച പാസ് മഹിതോഷിന്റെ കാലില്‍ കിട്ടുമ്പോള്‍ കേരള ഗോളി മാത്രമായിരുന്നു മുന്നില്‍. എന്നാല്‍ പന്ത് നിയന്ത്രിച്ചു ഷോട്ട് ഉതിര്‍ക്കുന്നതിന് പകരം അമിതാവേശം കാണിച്ച് അടിച്ചത് പുറത്തേക്കായി.

33ാം മിനിറ്റില്‍ കേരളത്തിന് സുവര്‍ണാവസരം. ജിജോ നല്‍കിയ പന്തുമായി ഷിഗിലിന്റെ മുന്നേറ്റം. മുന്നേറ്റത്തിനൊടുവില്‍ ഷിഗില്‍ പന്ത് വിഘ്‌നേഷിന് കൈമാറി. പന്തുമായി കുതിച്ച വിഘ്‌നേഷ് ബോക്‌സില്‍ പ്രവേശിച്ചപ്പോള്‍ ബംഗാള്‍ ഗോളി മാത്രമായിരുന്നു മുന്നില്‍. എന്നാല്‍ തിരക്ക് പിടിച്ച് വിഘ്‌നേഷ് പായിച്ച ഷോട്ട് ലക്ഷ്യത്തില്‍ നിന്നും ഏറെ അകന്ന് പുറത്ത്. തൊട്ടുപിന്നാലെ ഇടതുവിങ്ങില്‍ നിന്ന് ജി. സഞ്ജു പോസ്റ്റ് ലക്ഷ്യമാക്കി പായിച്ച കിടിലന്‍ ഷോട്ട് ബംഗാള്‍ ഗോളി കോര്‍ണറിന് വഴങ്ങിയാണ് രക്ഷപ്പെടുത്തിയത്. 37ാം മിനിറ്റില്‍ ഫര്‍ദിന്‍ അലിയുടെ നല്ലൊരു ശ്രമം കേരള ഗോളി മിഥുന്‍ ഉജ്ജ്വലമായി രക്ഷപ്പെടുത്തി. 38ാം മിനിറ്റില്‍ കേരളം രണ്ട് മാറ്റം വരുത്തി. സ്‌െ്രെടക്കര്‍ വിഘ്‌നേഷിനെയും നിജോ ഗില്‍ബര്‍ട്ടിനെയും തിരിച്ചുവിളിച്ച് വജ്രായുധങ്ങളായ ജെസിനെയും നൗഫലിനെയും കളത്തിലിറക്കി. തൊട്ടുപിന്നാലെ നൗഫല്‍ നല്ലൊരു മുന്നേറ്റം നടത്തി പന്ത് ജെസിനെ ലക്ഷ്യമാക്കി നല്‍കിയെങ്കിലും കണക്ട് ചെയ്യാനായില്ല. ആദ്യപകുതിയുടെ പരിക്ക് സമയത്ത് ബംഗാളിന്റെ ഫര്‍ദിന്‍ അലിക്ക് ലഭിച്ച മറ്റൊരു അവസരവും കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. ബോക്‌സിലുണ്ടായ കൂട്ടപ്പൊരിച്ചിലിനിടെ ഫര്‍ദിന് പന്ത് ലഭിച്ചെങ്കിലും ബോക്‌സില്‍ താരം വീണുപോയി. എന്നിട്ടും ഫര്‍ദിന്‍ പന്തടിച്ചെങ്കിലും കേരള താരത്തിന്റെ കാലില്‍ത്തട്ടി പന്ത് പുറത്തുപോവുകയായിരുന്നു. ഇതോടെ ആദ്യ പകുതി ഗോള്‍രഹിതമായി കലാശിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ നൗഫലിന്റെ സുന്ദരമായ മുന്നേറ്റം. വലതുവിങ്ങില്‍ക്കൂടി പന്തുമായി എതിര്‍ താരങ്ങളെ ഡ്രിബിള്‍ ചെയ്ത് മുന്നേറി ബോക്‌സില്‍ പ്രവേശിച്ച ശേഷം ഷോട്ട് ഉതിര്‍ത്തെങ്കിലും ബംഗാള്‍ ഗോളി കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. പക്ഷേ മുഹമ്മദ് സഹീഫ് എടുത്ത കോര്‍ണറും അപകടമുണ്ടാക്കാതെ കടന്നുപോയി. 49ാം മിനിറ്റില്‍ ജിജോയും നൗഫലും ചേര്‍ന്ന് നടത്തിയ മറ്റൊരു സുന്ദരമായ മുന്നേറ്റവും ലക്ഷ്യത്തിലെത്തിയില്ല. ജിജോ നല്‍കിയ പാസുമായി വലതുവിങ്ങില്‍ക്കൂടി മുന്നേറിയ ശേഷം നൗഫല്‍ പോസ്റ്റിന് മുന്നിലേക്ക് നല്‍കിയെങ്കിലും ജെസിന്റെ കാലില്‍ പന്ത് കിട്ടുന്നതിന് മുന്‍പ് ബംഗാള്‍ ഗോളി പ്രിയന്ത് കുമാര്‍ സിങ് കയ്യിലൊതുക്കി. 59ാം മിനിറ്റില്‍ കേരളം ലീഡ് നേടിയെന്ന് തോന്നിച്ചെങ്കിലും നേരിയ വ്യത്യാസത്തിന് പുറത്ത്. ഷിഗില്‍ തള്ളിക്കൊടുത്ത പന്ത് കാലില്‍ക്കൊരുത്ത് മുന്നേറി ബോക്‌സില്‍ പ്രവേശിച്ച ശേഷമായിരുന്നു ജിജോയുടെ ഷോട്ട്. അധികം കഴിയും മുന്നേ ബംഗാളിന് അവസരം. എന്നാല്‍ കേരള ഗോളി മിഥുന്റെ അവസരോചിത ഇടപെടലിലൂടെ അപകടം ഒഴിവായി. 71ാം മിനിറ്റില്‍ ബംഗാള്‍ ആദ്യ മാറ്റം വരുത്തി. മഹിതോഷ് റോയ്‌ക്ക് പകരം സുപ്രിയ പണ്ഡിറ്റ് ഇറങ്ങി. ഇതേസമയത്ത് തന്നെ പരിക്കേറ്റ് ഗ്രൗണ്ടില്‍ വീണ കേരളത്തിന്റെ അജയ് അലക്‌സിന് പകരം ബിബിന്‍ അജയന്‍ ഇറങ്ങി. തുടര്‍ന്നും മികച്ച ചില മുന്നേറ്റങ്ങള്‍ രണ്ട് ടീമും നടത്തിയെങ്കിലും വിജയഗോള്‍ വിട്ടുനിന്നതോടെ കളി അധികസമയത്തേക്ക് നീങ്ങി.

97ാം മിനിറ്റില്‍ കേരളത്തെ ഞെട്ടിച്ച് ബംഗാള്‍ ലീഡ് നേടി. കേരള പ്രതിരോധത്തിന്റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. വലതുവിംഗില്‍ നിന്ന് സുപ്രിയ പണ്ഡിറ്റ് പോസ്റ്റിന് മുന്നിലേക്ക് നല്‍കിയ ക്രോസ് സൂപ്പര്‍ ഹെഡ്ഡറിലൂടെ ദിലീപ് ഒറാന്‍ മിഥുനെ കീഴ്‌പ്പെടുത്തി വലയിലെത്തിച്ചു (10).102ാം മിനിറ്റില്‍ ഷിഗിലിനെ പിന്‍വലിച്ച് മുഹമ്മദ് സഫ്‌നാദിനെ കേരളം കളത്തിലിറക്കിയെങ്കിലും അധികസമയത്തിന്റെ ആദ്യപകുതിയില്‍ സമനില ഗോള്‍ കണ്ടെത്താന്‍ കേരളത്തിന് കഴിഞ്ഞില്ല.

കേരളം അര്‍ജുന്‍ ജയരാജിനെ പിന്‍വലിച്ച് ഫസലു റഹ്മാനെ കളത്തിലിറക്കിയാണ് അധികസമയത്തിന്റെ രണ്ടാം പകുതി തുടങ്ങിയത്. പകരക്കാരനായി ഇറങ്ങിയ ഫസലുറഹ്മാന്‍ കേരളത്തിന്റെ സമനില ഗോളും നേടി. പകരക്കാരനായി ഇറങ്ങി കളംനിറഞ്ഞുകളിച്ച നൗഫലായിരുന്നു ഗോളിന്റെ പിന്നില്‍. വലതുവിങ്ങില്‍ക്കൂടി പന്തുമായി കുതിച്ച്കയറിയശേഷം ബോക്‌സിലേക്ക് നല്‍കിയ അളന്നുമുറിച്ച ക്രോസ് മുഹമ്മദ് സഫ്നാദ് സൂപ്പര്‍ ഹെഡ്ഡറിലൂടെ ബംഗാള്‍ വലയിലെത്തിച്ചു. ഇതോടെ സ്‌റ്റേഡിയം ഇരമ്പിയാര്‍ത്തു. പിന്നീട് വിജയഗോള്‍ പിറക്കാതിരുന്നതോടെ കളി ഷൂട്ടൗട്ടിലേക്ക് നീണ്ടു.

Â

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.