മഞ്ചേരി: ഷൂട്ടൗട്ട് വരെ ആവേശം അലതല്ലിയ ക്ലാസിക്ക് പോരാട്ടത്തില്‍ ബംഗാളിനെ കീഴടക്കി കേരളത്തിന് സന്തോഷക്കിരീടം.നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു കേരളത്തിന്റെ വിജയം. നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയും അധികസമയത്ത് 1-1 സമനിലയും പാലിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 15ാം ഫൈനലിനിറങ്ങിയ കേരളത്തിന്റെ ഏഴാം കിരീടമാണ് ഇത്. 2018ല്‍ കൊല്‍ക്കത്തയില്‍ വച്ചും കേരളം ഷൂട്ടൗട്ടില്‍ ബംഗാളിനെ തകര്‍ത്തിരുന്നു.
നിശ്ചിത സമയത്ത് ഗോള്‍രഹിതമായ മത്സരത്തില്‍ എക്സ്ട്രാ ടൈമിന്റെ ഏഴാം മിനിറ്റില്‍ ദിലീപ് ഓര്‍വനിലൂടെ ബംഗാള്‍ ലീഡെടുത്തു. എക്സ്ട്രാ ടൈം തീരാന്‍ നാലു മിനിറ്റ് ബാക്കിയിരിക്കെ വലതു വിങ്ങില്‍ നിന്ന് നൗഫല്‍ നല്കിയ ക്രോസില്‍ പകരക്കാരനായി എത്തിയ സഫ്നാദ് ഉഗ്രന്‍ ഹെഡറിലൂടെ കേരളത്തെ ഒപ്പമെത്തിച്ചു
ഷൂട്ടൗട്ടില്‍ കേരളത്തിനായി സഞ്ജു, ബിബിന്‍ അജയ്, ജിജോ ജോസഫ്, ജെസിന്, ഫസലു റഹ്മാന് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ബംഗാളിനായി ദിലീപ് ഒറാന്‍, ബബ്ലു ഒറാന്‍, തന്മയ് ഘോഷ്, പ്രിയന്ത്കുമാര്‍ എന്നിവര്‍ ലക്ഷ്യം കണ്ടു.സാജല്‍ ബാഗിന്റെ കിക്ക് പുറത്തേക്ക് പറന്നു.
കേരളം കര്‍ണാടയ്ക്കെതിരെ കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ മണിപ്പൂരിനെതിരെ സെമി കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ബംഗാള്‍ ഇറങ്ങിയത്. മധ്യനിരതാരം ബസുദേബ് മന്ദിക്കു പകരം പ്രതിരോധനിര താരം നബി ഹുസൈന് ഖാന് ഇറങ്ങി. കേരളമാണ് പന്തു തട്ടിത്തുടങ്ങിയതെങ്കിലും ആദ്യ മുന്നേറ്റം ബംഗാളിന്റേതായിരുന്നു. കളി ആദ്യ മിനിറ്റ് പിന്നിടുന്നതിന് മുന്‍പേ കേരള ഗോള്‍മുഖം വിറച്ചു. ഇടതുവിങ്ങില്‍ക്കൂടി പന്തുമായി മുന്നേറിയ ബംഗാള്‍ താരം ബോക്സിലേക്ക് നല്കിയ പാസ് ഫര്ദിന് അലി മൊല്ല വലയിലേക്ക് തിരിച്ചുവിട്ടത് പുറത്തേക്കായിരുന്നു. നാലാം മിനിറ്റില്‍ ബംഗാളിന് കോര്‍ണര്‍. ഫര്ദിന് അലി എടുത്ത കോര്‍ണറിന് നബി ഹുസൈന് ഖാന് തലവെച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പന്ത് പുറത്തേക്ക്
.ആറാം മിനിറ്റിലാണ് കേരളത്തിന്റെ ഒരു മുന്നേറ്റം കണ്ടത്. ജിജോ ജോസഫ് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ പന്ത് ബോക്സിലേക്ക് നല്‍കിയെങ്കിലും ബംഗാള്‍ ഗോളി അനായാസം പന്ത് കയ്യിലൊതുക്കി. പതിനേഴാം മിനിറ്റില്‍ കേരളത്തിന് ഫ്രീകിക്ക്. ഷിഗിലിഃനെ വീഴ്ത്തിയതിനായിരുന്നു ഫ്രീകിക്ക്. എന്നാല്‍ നായകന് ജിജോ ജോസഫ് എടുത്ത കിക്ക് നേരെ ഗോളിയുടെ കൈകളിലേക്കായിരുന്നു. 23ാം മിനിറ്റില്‍ ബംഗാളിന് നല്ലൊരു അവസരം ലഭിച്ചു. ഇടതുവിങ്ങില്‍ നിന്ന് ബോക്സിലേക്ക് ലഭിച്ച പാസ് മഹിതോഷിന്റെ കാലില്‍ കിട്ടുമ്പോള്‍ കേരള ഗോളി മാത്രമായിരുന്നു മുന്നില്‍. എന്നാല്‍ പന്ത് നിയന്ത്രിച്ചു ഷോട്ട് ഉതിര്‍ക്കുന്നതിന് പകരം അമിതാവേശം കാണിച്ച് അടിച്ചത് പുറത്തേക്കായി.
33ാം മിനിറ്റില്‍ കേരളത്തിന് സുവര്‍ണാവസരം. ജിജോ നല്കിയ പന്തുമായി ഷിഗിലിന്റെ മുന്നേറ്റം. മുന്നേറ്റത്തിനൊടുവില്‍ ഷിഗില്‍ പന്ത് വിഘ്നേഷിന് കൈമാറി. പന്തുമായി കുതിച്ച വിഘ്നേഷ് ബോക്സില്‍ പ്രവേശിച്ചപ്പോള്‍ ബംഗാള്‍ ഗോളി മാത്രമായിരുന്നു മുന്നില്‍. എന്നാല്‍ തിരക്ക് പിടിച്ച് വിഘ്നേഷ് പായിച്ച ഷോട്ട് ലക്ഷ്യത്തില്‍ നിന്നും ഏറെ അകന്ന് പുറത്ത്. തൊട്ടുപിന്നാലെ ഇടതുവിങ്ങില്‍ നിന്ന് ജി. സഞ്ജു പോസ്റ്റ് ലക്ഷ്യമാക്കി പായിച്ച കിടിലന്‍ ഷോട്ട് ബംഗാള്‍ ഗോളി കോര്‍ണറിന് വഴങ്ങിയാണ് രക്ഷപ്പെടുത്തിയത്. 37ാം മിനിറ്റില്‍ ഫര്ദിന് അലിയുടെ നല്ലൊരു ശ്രമം കേരള ഗോളി മിഥുന് ഉജ്ജ്വലമായി രക്ഷപ്പെടുത്തി. 38ാം മിനിറ്റില്‍ കേരളം രണ്ട് മാറ്റം വരുത്തി. സ്െ്രെടക്കര്‍ വിഘ്നേഷിനെയും നിജോ ഗില്‍ബര്‍ട്ടിനെയും തിരിച്ചുവിളിച്ച് വജ്രായുധങ്ങളായ ജെസിനെയും നൗഫലിനെയും കളത്തിലിറക്കി. തൊട്ടുപിന്നാലെ നൗഫല്‍ നല്ലൊരു മുന്നേറ്റം നടത്തി പന്ത് ജെസിനെ ലക്ഷ്യമാക്കി നല്‍കിയെങ്കിലും കണക്ട് ചെയ്യാനായില്ല. ആദ്യപകുതിയുടെ പരിക്ക് സമയത്ത് ബംഗാളിന്റെ ഫര്ദിന് അലിക്ക് ലഭിച്ച മറ്റൊരു അവസരവും കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. ബോക്സിലുണ്ടായ കൂട്ടപ്പൊരിച്ചിലിനിടെ ഫര്ദിന് പന്ത് ലഭിച്ചെങ്കിലും ബോക്സില്‍ താരം വീണുപോയി. എന്നിട്ടും ഫര്ദിന് പന്തടിച്ചെങ്കിലും കേരള താരത്തിന്റെ കാലില്‍ത്തട്ടി പന്ത് പുറത്തുപോവുകയായിരുന്നു. ഇതോടെ ആദ്യ പകുതി ഗോള്‍രഹിതമായി കലാശിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ നൗഫലിന്റെ സുന്ദരമായ മുന്നേറ്റം. വലതുവിങ്ങില്‍ക്കൂടി പന്തുമായി എതിര് താരങ്ങളെ ഡ്രിബിള്‍ ചെയ്ത് മുന്നേറി ബോക്സില്‍ പ്രവേശിച്ച ശേഷം ഷോട്ട് ഉതിര്‍ത്തെങ്കിലും ബംഗാള്‍ ഗോളി കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. പക്ഷേ മുഹമ്മദ് സഹീഫ് എടുത്ത കോര്‍ണറും അപകടമുണ്ടാക്കാതെ കടന്നുപോയി. 49ാം മിനിറ്റില്‍ ജിജോയും നൗഫലും ചേര്‍ന്ന് നടത്തിയ മറ്റൊരു സുന്ദരമായ മുന്നേറ്റവും ലക്ഷ്യത്തിലെത്തിയില്ല. ജിജോ നല്കിയ പാസുമായി വലതുവിങ്ങില്‍ക്കൂടി മുന്നേറിയ ശേഷം നൗഫല്‍ പോസ്റ്റിന് മുന്നിലേക്ക് നല്‍കിയെങ്കിലും ജെസിന്റെ കാലില്‍ പന്ത് കിട്ടുന്നതിന് മുന്‍പ് ബംഗാള്‍ ഗോളി പ്രിയന്ത് കുമാര്‍ സിങ് കയ്യിലൊതുക്കി. 59ാം മിനിറ്റില്‍ കേരളം ലീഡ് നേടിയെന്ന് തോന്നിച്ചെങ്കിലും നേരിയ വ്യത്യാസത്തിന് പുറത്ത്. ഷിഗില്‍ തള്ളിക്കൊടുത്ത പന്ത് കാലില്‍ക്കൊരുത്ത് മുന്നേറി ബോക്സില്‍ പ്രവേശിച്ച ശേഷമായിരുന്നു ജിജോയുടെ ഷോട്ട്. അധികം കഴിയും മുന്നേ ബംഗാളിന് അവസരം. എന്നാല്‍ കേരള ഗോളി മിഥുന്റെ അവസരോചിത ഇടപെടലിലൂടെ അപകടം ഒഴിവായി. 71ാം മിനിറ്റില്‍ ബംഗാള്‍ ആദ്യ മാറ്റം വരുത്തി. മഹിതോഷ് റോയ്ക്ക് പകരം സുപ്രിയ പണ്ഡിറ്റ് ഇറങ്ങി. ഇതേസമയത്ത് തന്നെ പരിക്കേറ്റ് ഗ്രൗണ്ടില്‍ വീണ കേരളത്തിന്റെ അജയ് അലക്സിന് പകരം ബിബിന്‍ അജയന് ഇറങ്ങി. തുടര്‍ന്നും മികച്ച ചില മുന്നേറ്റങ്ങള്‍ രണ്ട് ടീമും നടത്തിയെങ്കിലും വിജയഗോള്‍ വിട്ടുനിന്നതോടെ കളി അധികസമയത്തേക്ക് നീങ്ങി.
97ാം മിനിറ്റില്‍ കേരളത്തെ ഞെട്ടിച്ച് ബംഗാള്‍ ലീഡ് നേടി. കേരള പ്രതിരോധത്തിന്റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. വലതുവിംഗില്‍ നിന്ന് സുപ്രിയ പണ്ഡിറ്റ് പോസ്റ്റിന് മുന്നിലേക്ക് നല്കിയ ക്രോസ് സൂപ്പര്‍ ഹെഡ്ഡറിലൂടെ ദിലീപ് ഒറാന്‍ മിഥുനെ കീഴ്പ്പെടുത്തി വലയിലെത്തിച്ചു (10).102ാം മിനിറ്റില്‍ ഷിഗിലിനെ പിന്‍വലിച്ച് മുഹമ്മദ് സഫ്നാദിനെ കേരളം കളത്തിലിറക്കിയെങ്കിലും അധികസമയത്തിന്റെ ആദ്യപകുതിയില്‍ സമനില ഗോള്‍ കണ്ടെത്താന്‍ കേരളത്തിന് കഴിഞ്ഞില്ല.
കേരളം അര്ജുന് ജയരാജിനെ പിന്‍വലിച്ച് ഫസലു റഹ്മാനെ കളത്തിലിറക്കിയാണ് അധികസമയത്തിന്റെ രണ്ടാം പകുതി തുടങ്ങിയത്. പകരക്കാരനായി ഇറങ്ങിയ ഫസലുറഹ്മാന് കേരളത്തിന്റെ സമനില ഗോളും നേടി. പകരക്കാരനായി ഇറങ്ങി കളംനിറഞ്ഞുകളിച്ച നൗഫലായിരുന്നു ഗോളിന്റെ പിന്നില്‍. വലതുവിങ്ങില്‍ക്കൂടി പന്തുമായി കുതിച്ച്കയറിയശേഷം ബോക്സിലേക്ക് നല്കിയ അളന്നുമുറിച്ച ക്രോസ് മുഹമ്മദ് സഫ്നാദ് സൂപ്പര്‍ ഹെഡ്ഡറിലൂടെ ബംഗാള്‍ വലയിലെത്തിച്ചു. ഇതോടെ സ്റ്റേഡിയം ഇരമ്പിയാര്‍ത്തു. പിന്നീട് വിജയഗോള്‍ പിറക്കാതിരുന്നതോടെ കളി ഷൂട്ടൗട്ടിലേക്ക് നീണ്ടു.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: